കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എ യൂസഫലിക്ക് പ്രീമദുത്ത പുരസ്കാരം; പുരസ്കാരം ഇന്തോനേഷ്യൻ സർക്കാരിൻ്റേത്

Google Oneindia Malayalam News

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് ഇന്ത്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രീമദുത്ത പുരസ്കാരം ലഭിച്ചു. ഇന്തോനേഷ്യൻ സർക്കാരാണ് പുരസ്കാരം നൽകി യൂസഫലിയെ ആദരിച്ചത്. വാണിജ്യ- വ്യവസായ മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് ഇന്തോനേഷ്യൻ സർക്കാരിൻ്റെ ബഹുമതി.

ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുകയും ചെയ്യുന്നു. പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ യുസഫലി ലഭ്യമാക്കുകയും ചെയ്യുകയാണ്. ഇത് പരിഗണിച്ചാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്കാരം നൽകി ആദരിച്ചത്.

ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

1

ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പുരസ്കാരം സ്വീകരിച്ചശേഷം മലയാളി കൂടിയായ എം എ യൂസഫലി പറഞ്ഞു. ഇതിന് ഇന്തോനേഷ്യൻ പ്രസിഡന്റിനും സർക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി. രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവക്കാൻ ഈ അംഗീകാരം പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിലെന്നു മാത്രമല്ല വിദേശത്തെ പലരാജ്യങ്ങളിലും വാണിജ്യ വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളത്. മൂവായിരം കോടി രൂപയാണ് ഇന്തോനേഷ്യയിൽ മാത്രം ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതൽമുടക്കിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്‍കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്തോനേഷ്യയിൽ പുരോഗമിക്കുകയാണ്.

2

നിലവിലുള്ള അഞ്ച് ഹൈപ്പർമാർക്കറ്റുകളാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള എ.ഡി.ക്യൂവുമായി ചേർന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഉൾപ്പെടെ 30 ഹൈപ്പർമാർക്കറ്റുകൾ കൂടി തുടങ്ങാനും ധാരണയായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ ഇന്തോനേഷ്യയിലെ പ്രവർത്തനങ്ങളിൽ പ്രസിഡൻ്റ് ജോക്കോ വിഡോഡോ പൂർണ്ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേർത്തു.

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സർക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്‍ദുള്ള അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

3

ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫലി ജീവകാരുണ്യ പ്രവർത്തനങ്ങളിലുൾപ്പെടെ കേരളത്തിലും വിദേശരാജ്യങ്ങളിലും വിവിധ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. പാവപ്പെട്ടവരെ സഹായിക്കുന്ന വിവിധ പദ്ധതികളിൽ കേരളത്തിനകത്തും പുറത്തും യൂസഫലിയുടെ പ്രവർത്തനങ്ങൾ എങ്ങും വേറിട്ടുനിൽക്കുന്ന കാഴ്ചകൾ പലവട്ടം ദൃശ്യമായിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയായ ഫോബ്സ് പട്ടികയിൽ എം എ യൂസഫലി ഉൾപ്പെട്ടിരുന്നു. അഞ്ചു ബില്യൺ ഡോളറോടെ മുപ്പത്തിയെട്ടാം സ്ഥാനത്തായിരുന്നു യുസഫലി. ഇന്ത്യൻ തുകയിൽ 37,500 കോടി രൂപയോളമാണ് ഇതിൻ്റെ കണക്ക്.

ഒന്നും പറയാനില്ല, എന്തൊരു ലുക്കാണിത്; റെബയുടെ പൊളി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Lulu Group Chairman MA Yusuff Ali has received one of India's highest honors, the Primadutta Award of Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X