ഷാര്‍ജയില്‍ വീട്ടുവേലക്കാരി കൊല്ലപ്പെട്ട നിലയില്‍; പോലിസ് അന്വേഷണം തുടങ്ങി
ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങളിലെ ഗാര്‍ഹികത്തൊഴിലാളികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുന്നതിനിടയില്‍ ഷാര്‍ജയിലും ഒരു കൊലപാതകം. യുഎഇ പൗരന്റെ വീട്ടില്‍ ജോലിചെയ്യുന്ന 31കാരിയായ എത്യോപ്യന്‍ യുവതിയാണ് വീട്ടിനകത്ത് ക്രൂരമായി കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഷാര്‍ജയിലെ അല്‍ ദൈദ് ഏരിയയിലാണ് സംഭവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് യുവതി കൊലചെയ്യപ്പെട്ടിരിക്കുന്നത്.
ഇമാറാത്തി സ്പോണ്‍സറുടെ വീട്ടില്‍ വച്ച് തന്നെയാണ് കൊലപാതകം നടന്നത്. ഇക്കാര്യം ഗൃഹനാഥന് തന്നെ പോലിസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ ഫോറന്‍സിക് വിദഗ്ധര്‍, സി.ഐ.ഡി, കുറ്റാന്വേഷണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം ആംബുലന്‍സും മറ്റ് സംവിധാനങ്ങളുമായി വീട്ടിലെത്തി പരിശോധന നടത്തി. അപ്പോഴേക്കും യുവതി മരിച്ചുകഴിഞ്ഞിരുന്നു. മരണകാരണം പരിശോധിക്കുന്നതിനായി പോലിസ് മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കുറ്റകൃത്യം നടന്ന സ്ഥലത്തെ വിരലടയാളം, മൊബൈല്‍ ഫോണ്‍ തുടങ്ങിയ തെളിവുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.

യുവതിയുടെ വയറ്റിലും കഴുത്തിലും മുഖത്തും ആഴത്തില്‍ മുറിവേറ്റതായി പരിശോധനയില്‍ വ്യക്തമായി. ഇതുവഴി രക്തംവാര്‍ന്നാണ് മരണം സംഭവിച്ചത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് കാരണമെന്നോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വീട്ടുടമയെയും കുടുംബാംഗങ്ങളെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നേരത്തേ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ വിദേശികളായ വീട്ടുജോലിക്കാര്ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. പീഡനമരണങ്ങളെയും ആത്മഹത്യകളെയും തുടര്‍ന്ന് കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഫിലിപ്പീന്‍സ് ഭരണകൂടം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications