മാതൃരാജ്യത്തെ കുറിച്ചറിയാന്‍ യുവ പ്രവാസികള്‍ക്കായി ഭാരത് കോ ജാനിയേ ക്വിസ് മല്‍സരം
ദുബായ്: രാജ്യത്തെയും അതിന്റെ മഹത്തായ പാരമ്പര്യത്തെയും സംസ്‌ക്കാരത്തെയും കുറിച്ചുള്ള അവബോധം പ്രവാസികള്‍ക്കിടയില്‍ ശക്തിപ്പെടുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) ക്വിസ് മല്‍സരം. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കും വേണ്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഭാരത് കോ ജാനിയേ ക്വിസ് മല്‍സരത്തിന്റെ രണ്ടാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ അവസരമുള്ളതെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ദുബായില്‍ പൊതുഗതാഗതത്തിന് പ്രിയമേറുന്നു
എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ്), പിഐഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നീ വിഭാഗങ്ങള്‍ക്ക് വെവ്വേറെയാണ് മല്‍സരങ്ങള്‍ നടക്കുക. നാല് റൗണ്ടുകളിലായി നടക്കുന്ന ക്വിസ് മല്‍സരങ്ങളുടെ ആദ്യ റൗണ്ട് മെയില്‍ നടക്കും. ഓണ്‍ലൈനായിട്ടായിരിക്കും മല്‍സരം നടക്കുക. കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ആദ്യ റൗണ്ടിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് മെഡലുകള്‍ സമ്മാനമായി ലഭിക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഇവര്‍ക്ക് പങ്കെടുക്കാം. ഈ മല്‍സരവും ഓണ്‍ലൈനായിട്ടായിരിക്കും നടക്കുക. മൂന്ന്, നാല് റൗണ്ടുകള്‍ (സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍) ന്യൂഡല്‍ഹിയില്‍ വച്ചാവും നടക്കുക.

ഇവര്‍ക്കായി ഇന്ത്യയെ അറിയാന്‍ എന്ന പേരില്‍ ഭാരത് കോ ജാനിയേ യാത്ര സംഘടിപ്പിക്കും. 15 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റിക്കാണാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കും. ഈ യാത്രയ്ക്ക് ശേഷമായിരിക്കും ഫൈനല്‍ മല്‍സരം നടക്കുക. ഇതില്‍ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള മെഡലുകള്‍ 2019ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യും. അവസാന രണ്ട് മല്‍സരങ്ങള്‍ക്കു വേണ്ടിയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ ഇന്ത്യന്‍ സര്‍ക്കാരാണ് വഹിക്കുക. പരമാവധി ആളുകള്‍ ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.












Click it and Unblock the Notifications