കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക സത്യം മറച്ചുവച്ചു,മലേഷ്യന്‍ വിമാനത്തെ വെടിവച്ചിട്ടു

  • By Sruthi K M
Google Oneindia Malayalam News

കോലാലംപൂര്‍: മലേഷ്യന്‍ വിമാനം കാണാതായിട്ട് ഒന്‍പത് മാസം പിന്നിടുമ്പോള്‍ യുഎസ് സൈന്യം വിമാനം വെടിവച്ചിട്ടതാണെന്ന് ഫ്രഞ്ച് വിമാനക്കമ്പനി മുന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് താവളത്തിനു നേരെ ഉണ്ടായേക്കാവുന്ന മോഡല്‍ ആക്രമണം ഭയന്നാണ് വെടിവച്ചിട്ടതെന്നാണ് ഫ്രഞ്ച് എയര്‍ലൈന്‍സ് മുന്‍ മേധാവി മാര്‍ക് ഡുഗെയ്ന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ സൈനികര്‍ക്ക് പറ്റിയ ഒരു കയ്യബന്ധം ആയിരുന്നു ഇതെന്നാണ് ആരോപണം. സത്യം ലോകം അറിയാതിരിക്കാന്‍ അമേരിക്ക മറച്ചുവച്ചു എന്നും അദ്ദേഹം പറയുന്നു. 239 യാത്രക്കാരുമായി പുറപ്പെട്ട ബോയിങ് വിമാനം എംഎച്ച് 370 ആണ് മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമാകുന്നത്. എവിടെയെങ്കിലും തകര്‍ന്നു വീണതാവാം, യാത്രക്കാരെല്ലാം മരിച്ചിരിക്കാം,കടലില്‍ മുങ്ങി പോയിരിക്കാം എന്നൊക്കെ വിധി എഴുതിയ വിമാനത്തിന്റെ അവിശിഷ്ടങ്ങള്‍ പോലും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ലായിരുന്നു.

malaysian-airlines

ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണതെന്നും പറയുന്നു. വിമാനത്തിന്റെ തിരച്ചില്‍ ശക്തമായി അരങ്ങേറുമ്പോള്‍ സത്യം മറച്ചുവച്ച അമേരിക്കയുടെ വാദങ്ങള്‍ കൗതുകകരം തന്നെ. അവശിഷ്ടങ്ങളൊന്നും യുഎസിന് ലഭിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ യുഎസ് നിഷേധിക്കുകയായിരുന്നു. യുഎസ് വെടിവച്ചിട്ടത് കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയും ഇതിനോടകം ഉയര്‍ന്നിരുന്നു. മലേഷ്യന്‍ വിമാനത്തെ കണ്ടതായി ഒരു മത്സ്യത്തൊഴിലാളിയും അറിയിച്ചരുന്നു. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും യുഎസിന്റെ കള്ള വാദങ്ങള്‍ പൊളിഞ്ഞില്ല എന്നത് അധികൃതരുടെ അനാസ്ഥയെ സൂചിപ്പിക്കുന്നു.

mh370

മനഃപൂര്‍വ്വം കാര്യങ്ങളെ വളച്ചൊടിക്കുകയാണ് യുഎസ് ചെയ്തത്. ആകാശത്ത് ഒരു തീഗോളം പോലെ വിമാനം കത്തിയതായി മൈക്ക് മാക്കേയുടെ മൊഴിയും നിലനില്‍ക്കുന്നുണ്ട്. തെളിവുകള്‍ ശക്തമായിട്ടും യുഎസിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കാലം സത്യം തെളിയിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ യുഎസ് നേരിടേണ്ടിവരുമെന്നും ഡുഗെയ്ന്‍ പറയുന്നു.

English summary
airline CEO claimed that Malaysian missing flight was shot down by us military
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X