മലേഷ്യന്‍ വിമാനം കാണാതായിട്ട് ഒന്‍പത് മാസം പിന്നിടുന്നു
239 യാത്രക്കാരുമായി ആകാശത്തേക്ക് പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം കാണാതായിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുന്നു. മാര്‍ച്ച് എട്ടിനാണ് മലേഷ്യ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം എംഎച്ച് 370 കാണാതാവുന്നത്. കോലാലംപൂരില്‍ നിന്നും ചൈനയിലെ ബെയ്ജിങ്ങിലേക്കാണ് വിമാനം പറന്നുയര്‍ന്നത്. പുലര്‍ച്ചെ 12 മണിക്കാണ് കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

ഒരു മണിക്കൂറിനുശേഷം വിമാനവുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും തടസ്സപ്പെടുകയായിരുന്നു. ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായി എന്നാണ് അധികൃതര്‍ അന്ന് വ്യക്തമാക്കിയത്. യാത്രക്കാരില്‍ രണ്ട് കുഞ്ഞുങ്ങളും, അഞ്ച് ഇന്ത്യക്കാരും ഉണ്ടായിരുന്നു. ചൈനീസ് പൗരന്‍മാരായിരുന്നു വിമാനത്തിലെ യാത്രക്കാരില്‍ അധികവും.
നാല്‍പതിലേറെ രാജ്യങ്ങള്‍ പങ്കെടുത്ത തിരച്ചിലില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. കഥകളും ആരോപണങ്ങളും ഒട്ടേറെ ഉയര്‍ന്നു. യുഎസിനെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നിട്ടും തിരച്ചില്‍ ശക്തമായി തുടര്‍ന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങല്‍ കണ്ടെത്തി എന്ന നിഗമനത്തിലും എത്തിയിരുന്നു.

എന്നാല്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റെ തിരോധാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോഴും വിരാമമായിട്ടില്ല. ഒരു സീരിയല്‍ കഥ പോലെ അത് തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications