വയറ്റില്‍ ഒളിപ്പിച്ചത് 248 ഹെറോയിൻ ഗുളികകള്‍; യുവാവ് പിടിയില്‍, ജീവപര്യന്തം ശിക്ഷ
ഹെറോയിൻ നിറച്ച 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജൻ പിടിയില്‍. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് ഇയാളെ പരിശോധിച്ചത്. ആദ്യം ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്.

പ്രതീകാത്മക ചിത്രം
ഇതോടെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications