Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ സമ്മാനം ഭാര്യക്ക് കൊടുക്കാന്‍ പണമില്ല; ഭാഗ്യപരീക്ഷണം നടത്തി യുവാവ്, നേട്ടം ഇങ്ങനെ!!

virginia lottery

വാഷിംഗ്ടണ്‍: ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നമ്മളെ തേടി ചിലപ്പോള്‍ വന്നുവെന്ന് വരില്ല. പക്ഷേ ചെറിയ ഭാഗ്യങ്ങള്‍ നമുക്കൊപ്പം ഉണ്ടാവാറുമുണ്ട്. അത്തരം ചെറിയ ചില ഭാഗ്യങ്ങളായിരിക്കും നമ്മുടെ എല്ലാം ജീവിതം മാറ്റി മറിക്കുക. വിര്‍ജീനിയയില്‍ നിന്നുള്ള മാന്‍ എന്‍ഗുയിന്‍ എന്ന ചെറുപ്പക്കാരന് തന്റെ ചെറിയ വിഷമങ്ങള്‍ ഒന്നാകെ ഇപ്പോള്‍ മാറിയിരിക്കുകയാണ്.

വിര്‍ജീനിയയില്‍ ലോട്ടറിയിലൂടെ ഭാഗ്യം ഇയാളുടെ ജീവിതത്തിലേക്ക് തേടി വന്നിരിക്കുകയാണ്. അതിലൂടെ കോടീശ്വരനായി മാറിയിരിക്കുകയാണ് അദ്ദേഹം. പക്ഷേ ഈ ഭാഗ്യമൊന്നും അത്ര എളുപ്പത്തില്‍ തന്റെ ജീവിതത്തിലേക്ക് വന്നതല്ലെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം.....

വിര്‍ജീനിയക്കാരന്‍ ആളൊരു ഭാഗ്യവാനാണ്

വിര്‍ജീനിയക്കാരന്‍ ആളൊരു ഭാഗ്യവാനാണ്

വിര്‍ജീനിയയിലെ അനാന്‍ഡേല്‍ നിവാസിയാണ് മാന്‍. ഇയാള്‍ക്ക് ഒരു മില്യണിന്റെ ജാക്ക്‌പോട്ടാണ് അടിച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരു സുപ്രധാന സമയത്താണ് ഈ ജാക്ക്‌പോട്ട് മാനിന് അടിച്ചിരിക്കുന്നത്. അതും വരാനിരിക്കുന്നത് വളരെ സ്‌പെഷ്യലായിട്ടുള്ള ദിനമാണ്. എട്ട് കോടി രൂപയില്‍ അധികം വരും ഈ ഒരു മില്യണ്‍ യുഎസ് ഡോളര്‍ എന്ന് പറയുമ്പോള്‍. ഒരു ദിവസം വിര്‍ജീനിയ ലോട്ടറിയുടെ കുറച്ച് ടിക്കറ്റുകള്‍ മാന്‍ എടുത്തിരുന്നു. അതിപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി മാനിന് മാറിയിരിക്കുകയാണ്.

ഒറ്റ നമ്പറില്‍ പവര്‍ബോള്‍ മിസായി

ഒറ്റ നമ്പറില്‍ പവര്‍ബോള്‍ മിസായി

image credit: Virginia Lottery

മെഗാ മില്യണ്‍ ടിക്കറ്റുകളിലൊന്നിലാണ് മാന്‍ എന്‍ഗുയിന് ജാക്ക്‌പോട്ട് അടിച്ചത്. ഫെബ്രുവരി 28നായിരുന്നു നറുക്കെടുപ്പ്. വളരെ കടുപ്പമാണ് വിര്‍ജീനിയ ലോട്ടറിയില്‍ സമ്മാനം അടിക്കുന്നത്. ആദ്യത്തെ അഞ്ച് നമ്പറാണ് അദ്ദേഹത്തിന് കൃത്യമായി വന്നത്. അവസാന നമ്പര്‍ കൂടി കൃത്യമായി വന്നിരുന്നെങ്കില്‍ മെഗാബോള്‍ വിന്നറായി അദ്ദേഹം മാറുമായിരുന്നു. അതിലൂടെ 145 മില്യണ്‍ യുഎസ് ഡോളറിന്റെ ജാക്ക്‌പോട്ടും അദ്ദേഹത്തിന് അടിക്കുമായിരുന്നു. പക്ഷേ ഈ സമ്മാനം കൊണ്ട് തനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്ന് മാന്‍ പറയുന്നു.

ഭാര്യക്ക് കൊടുക്കാനുണ്ട് സ്‌നേഹ സമ്മാനം

ഭാര്യക്ക് കൊടുക്കാനുണ്ട് സ്‌നേഹ സമ്മാനം

ഒരു മില്യണ്‍ കൊണ്ട് ജീവിതത്തില്‍ വലിയൊരു കാര്യമാണ് തനിക്ക് ചെയ്യാനുള്ളത്. മനസ്സില്‍ നേരത്തെ കുറിച്ചിട്ട കാര്യമാണത്. എന്റെ ഭാര്യയുടെ പിറന്നാള്‍ വരുന്നുണ്ട്. അവള്‍ക്ക് എന്ത് സമ്മാനം കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ നേരത്തെ എനിക്ക് അത് വാങ്ങി കൊടുക്കാന്‍ പണമില്ലായിരുന്നു. ഇപ്പോഴത് സാധിക്കും. പുതിയൊരു കാര്‍ ഭാര്യക്കായി വാങ്ങി നല്‍കാനാണ് മാന്‍ തീരുമാനിച്ചിരിക്കുന്നത്. അത് വിര്‍ജീനിയ ലോട്ടറിയിലൂടെ സാധ്യമാകുമെന്ന് മാന്‍ എന്‍ഗുയിന്‍ പറഞ്ഞു.

വേറെയും ഭാഗ്യവാന്മാര്‍

വേറെയും ഭാഗ്യവാന്മാര്‍

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

വിര്‍ജീനിയ ലോട്ടറിയില്‍ നിന്ന് വേറെയും ഭാഗ്യവാന്മാര്‍ ഇതേ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിര്‍ജീനിയയിലെ ആംഹര്‍സ്റ്റില്‍ നിന്നുള്ള യുവാവിനാണ് ഇതുപോലെ ബംപറടിച്ചത്. ഇയാള്‍ക്ക് അഞ്ച് മില്യണാണ് സമ്മാനമടിച്ചിരിക്കുന്നത്. മെഗാ മില്യണ്‍ സമ്മാനമാണിത്. 41 കോടി രൂപയില്‍ അധികം വരുന്ന തുകയാണിത്. ടിക്കറ്റുമായി ഞാനാദ്യം പോയത് ട്രക്കിനടുത്തേക്കാണ്. അവിടെ വെച്ചാണ് ആ ടിക്കറ്റ് ഞാന്‍ സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. ശരിക്കും പറഞ്ഞാല്‍ അമ്പരന്ന് പോയെന്നും യുവാവ് പറഞ്ഞു.

ജോഷിന്റെ ജീവിതത്തിലെ ജോഷ്

ജോഷിന്റെ ജീവിതത്തിലെ ജോഷ്

സാര്‍ഡിസ് സ്റ്റോറില്‍ നിന്നാണ് ജോഷ് ഓര്‍മെ ഈ ടിക്കറ്റ് വാങ്ങിയത്. പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് തനിക്ക് ടിക്കറ്റ് പരിശോധിക്കാന്‍ തോന്നിയത്. ശരിക്കും കുറച്ച് നേരത്തേക്ക് ഷോക്കായി പോയെന്ന് ജോഷ് പറയുന്നു. അതേസമയം ഒറ്റത്തവണയായിട്ടാണ് ഈ തുക ജോഷ് വാങ്ങിയത്. ഘടുക്കളായി മാത്രമേ മുഴുവന്‍ സമ്മാനത്തുകയും കിട്ടൂ. അതേസമയം ടിക്കറ്റ് വിറ്റ കടയ്ക്ക് പതിനായിരം ഡോളര്‍ ബോണസായി ലഭിക്കും. ജോഷ് ഒരു ചെറിയ ബിസിനസ് നടത്തുന്നയാളാണ്. ഈ പണം കൊണ്ട് ഇപ്പോള്‍ യാതൊരു പ്ലാനുമില്ല. വിരമിക്കലിന് ശേഷം ജീവിതം അടിച്ചുപൊളിക്കാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+