മാഞ്ചസ്റ്റര്‍ അക്രമണത്തില്‍ ഇരയായത് യുവാക്കളും കുട്ടികളും!!!സൗജന്യ താമസമൊരുക്കി ഡ്രൈവര്‍മാര്‍!!!
ആക്രമണത്തിനു ശേഷം കൂട്ടംതെറ്റി പോയ കുട്ടികളും നിരവധിയാണ്.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ഇരയായവരില്‍ കൂടുതലും കുട്ടികളും യുവാക്കളും. ചവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതിനല്‍ കൂടുതലും യുവാക്കളും കുട്ടികളുമാണ്. ആക്രമണത്തിനു ശേഷം കൂട്ടംതെറ്റി പോയ കുട്ടികളും നിരവധിയാണ്.


ആക്രമണത്തിനിരയായത് യുവാക്കളും കുട്ടികളും
മാഞ്ചസ്റ്റാര്‍ അരീനയില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും യുവക്കളും കുട്ടികളുമാണ്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളായ യുവാക്കളുടെ ആരാധനപാത്രമാണ് അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെ.കാല്‍ ലക്ഷത്തോളം യുവാക്കളും കുട്ടികളുമാണ് അരീനയില്‍ സംഗീത പരിപാടിക്കായി എത്തിച്ചേര്‍ന്നത്.

നഗരത്തില്‍ അകപ്പെട്ടു ജനങ്ങള്‍
കാല്‍ ലക്ഷത്തേളം ജനങ്ങല്‍ പങ്കെടുത്ത സംഗീത പരിപാടിയായിരുന്നു അരിനയില്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടാതെ യുറോപ്പിലെ ചടില രാജ്യങ്ങളില്‍ നിന്നുള്ളവരും സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരില്‍ പലര്‍ക്കും മാഞ്ചാസ്റ്റര്‍ അപരിചിതമായ സ്ഥലമായിരുന്നു.നഗരത്തില്‍ അകപ്പെട്ടു പോയവര്‍ക്കു അഭസ്ഥാനം ഒരുക്കുകയാണ് പ്രദേശവാസികള്‍.

സഹായവുമായി പ്രദേശവാസികള്‍
ചവേറാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്കു സൗദന്യ താമസ സൗകര്യമൊരുക്കി ടാക്‌സി ഡ്രൈവര്‍മാര്‍. നഗരത്തില്‍ അകപ്പെട്ടു കിടക്കുന്നവര്‍ക്കാണ് സൗജന്യ താമസ സൗകര്യമൊരുക്കുന്നത്.
# room manchesterഎന്ന ഹാഷ്ടാഗില്‍ താമസസൗക്യം ഒരുക്കാനുള്ള ക്യാംപയിനും നടക്കുന്നുണ്ട്.

ചവേറാക്രമണമെന്ന് സ്ഥിരീകരിച്ചു പൊലീസ്
മാഞ്ചസ്റ്ററില്‍ നടന്നത് ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ചു പൊലീസ്. ആക്രമി ഒരാള്‍ തന്നെയാണെങ്കിലും ഇയാല്‍ക്കു പിന്നില്‍ പലരും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്.എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ലണ്ടന്‍ ഒ-2 വിലെ പരിപാടി മാറ്റിവയ്ക്കുമെന്നു സൂചന
മാഞ്ചസ്റ്റാര്‍ അരിനയിലെ ചവേറാക്രണത്തിന്റെ പശ്ചാത്തലത്തില്‍ 25 തീയതി ലണ്ടന്‍ ഒ-2 വില്‍ നടക്കുന്ന പരിപാടി മാറ്റി വയ്ക്കുമെന്നു സൂചനയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക
എന്തും നേരിടാന്‍ തയ്യാറായി ഉമ്മന്‍ചാണ്ടി! കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം... തുടര്‍ന്ന് വായിക്കാന്‍...
എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!...തുടര്‍ന്ന് വായിക്കാന്‍...












Click it and Unblock the Notifications