ലോട്ടറി അടിക്കുന്നത് സ്വപ്നത്തിലേ ഇല്ല, വയോധികനെ തേടിയെത്തിയത് മഹാഭാഗ്യം; അടിച്ചത് ലക്ഷങ്ങള്‍
മാര്‍ക്കറ്റില്‍ പോകുന്ന വഴിയാണ് മനസ്സില്‍ ഒരു ആഗ്രഹം തോന്നിയത്. ഉടനെ തന്നെ ഒരു മദ്യക്കടയില്‍ വണ്ടി നിര്‍ത്തി. അവിടെ വെച്ച് ഒരു ലോട്ടറിയെടുക്കുകയായിരുന്നു ഏണസ്റ്റ്.

വാഷിംഗ്ടണ്‍: ഭാഗ്യം വരുന്നത് എപ്പോഴെന്ന് ആര്‍ക്കും പറയാന്‍ പറ്റാത്ത കാര്യമാണ്. എന്നാല്‍ ഭാഗ്യത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു വയോധികനെ തേടി വന്നത് മഹാഭാഗ്യം. ഇയാള്‍ ആകെ അന്തം വിട്ട് നില്‍ക്കുകയാണ്. ഇങ്ങനെയെല്ലാം ഭാഗ്യം വരാന്‍ തുടങ്ങിയാല്‍, ലോകത്തുള്ള സകല ആളുകളും ഭാഗ്യവാന്മാരായി മാറുമല്ലോ എന്നാണ് ചോദ്യം.
എന്തായാലും അത്രയും ഭാഗ്യം കൂടെ നിന്നൊരു നേട്ടമാണ് ഈ വയോധികന് സ്വന്തമാക്കിയത്. അതും കൗതുകത്തിന് വാങ്ങിയ ഒരു ലോട്ടറിയില്‍ നിന്ന്. ഈ വയോധികന് ഇപ്പോള്‍ ലക്ഷപ്രഭു ആയി മാറിയിരിക്കുകയാണ്. അത്തരമൊരു ഭാഗ്യം വന്നത് എങ്ങനെയെന്ന് പരിശോധിക്കാം......

ഒന്ന് മാര്‍ക്കറ്റില്‍ പോകണം
മേരിലാന്‍ഡില്‍ നിന്നുള്ള വയോധികന് ഏണസ്റ്റ് സെയ്ന്റോണ് സാധാരണ ലോട്ടറി എടുക്കുന്ന ആളല്ല. ഇടയ്ക്ക് ചില നേരമ്പോക്കുകള്‍ വേണമല്ലോ എന്ന് കരുതി ഏണസ്റ്റ് ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അതുപോലൊരു ആഗ്രഹം ഏണസ്റ്റിനുണ്ടായിരുന്നു. ഒന്ന് പഴയ സാധനങ്ങളൊക്കെ വില്‍ക്കുന്ന ചന്തയില്‍ പോകണം. ആ ആഗ്രഹം എന്തായാലും നടത്തണമെന്ന് ഏണസ്റ്റ് വിചാരിച്ചിരുന്നു. അങ്ങനെ അവിടേക്കുള്ള യാത്രയാണ് എണസ്റ്റിന്റെ ഭാഗ്യ രേഖ ഒന്നാകെ മാറ്റി മറിച്ചത്. അത് ലക്ഷങ്ങളാണ് കൈയ്യിലെത്തിച്ചത്.

എന്നാല്‍ ലോട്ടറി എടുത്തുകളയാം
മാര്‍ക്കറ്റില്‍ പോകുന്ന വഴിയാണ് മനസ്സില്‍ ഒരു ആഗ്രഹം തോന്നിയത്. ഉടനെ തന്നെ ഒരു മദ്യക്കടയില്‍ വണ്ടി നിര്‍ത്തി. അവിടെ വെച്ച് ഒരു ലോട്ടറിയെടുക്കുകയായിരുന്നു. അവിടെ ലോട്ടറി സെന്ററുണ്ടായിരുന്നു. ഇത്തവണ ഇന്‍സ്റ്റന്റ് ലോട്ടറിയാണ് എടുത്തത്. അതും സ്ക്രാച്ച് ഓഫ് ടിക്കറ്റ്. അതില്‍ നിന്ന് ഏണസ്റ്റിന് അടിച്ചത് 50000 ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് 41 ലക്ഷത്തില്‍ അധികം വരും. ഒരു നേരമ്പോക്കിനായി നടത്തിയ യാത്ര ഏണസ്റ്റിനെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്കാണെങ്കില്‍ ഇങ്ങനൊരു നേട്ടത്തില്‍ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല.

ജീവിതത്തില്‍ ആഗ്രഹങ്ങളില്ല
ഏണസ്റ്റിനെ സംബന്ധിച്ച് ജീവിതത്തിലെ നല്ല കാലമൊക്കെ പിന്നിട്ടതാണ്. അപ്പോള്‍ പിന്നെ പ്രതീക്ഷകളൊന്നും ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാമായിരുന്നു. അതുകൊണ്ടാണ് അന്ന് ആ മാര്‍ക്കറ്റിലേക്ക് പോകാന്‍ തീരുമാനം. വൈറ്റ് പ്ലെയിന്‍ സ്ട്രിപ്പ് മാളിലായിരുന്നു ആ മാര്‍ക്കറ്റുണ്ടായിരുന്നത്. എന്നാല്‍ മനസ്സ് ചെറുതായി ഒന്ന് മാറിയത് കൊണ്ടാണ് ലോട്ടറി എടുക്കാന്‍ തീരുമാനിച്ചത്. ആ ദിവസം മനസ്സില്‍ തോന്നിച്ചത് ടിക്കറ്റുകള്‍ വാങ്ങണമെന്നാണ്. അതുകൊണ്ട് ചാടിയിറങ്ങി ടിക്കറ്റുകള്‍ വാങ്ങിയത്. സ്ഥിരമായി ആരും എടുക്കുന്ന ലോട്ടറിയല്ല താന്‍ എടുത്തതെന്നും ഏണസ്റ്റ് വ്യക്തമാക്കി.

പുതിയൊരു ടിക്കറ്റില്‍ ഭാഗ്യം
അധികം പ്രചാരത്തില്‍ വന്നിട്ടില്ലാത്ത ഗോള്‍ഡ് എക്സ്20 ടിക്കറ്റാണ് ഏണസ്റ്റ് എടുത്തത്. വെറും അഞ്ച് ഡോളര്‍ മാത്രമാണ് ഈ ടിക്കറ്റിന്റെ വില. അതിലാണ് ഇപ്പോള്‍ സമ്മാനമടിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ സ്തബധനായി പോയി. ടിക്കറ്റ് ഞാന്‍ അങ്ങനെ എടുക്കാറില്ല. അതുകൊണ്ട് സമ്മാനങ്ങളും അങ്ങനെ പ്രതീക്ഷിക്കാറില്ല. സ്കാനര്‍ ഉപയോഗിച്ചാണ് ഈ സമ്മാനം തനിക്ക് കിട്ടിയെന്ന് ഉറപ്പിച്ചത്. ഇക്കാര്യം ആ കടയില്‍ ജോലിക്കാരനെ അറിയിച്ചുവെന്നും ഏണസ്റ്റ് പറഞ്ഞു. എന്നെ പോലെ കടയില്‍ ഉള്ളയാളും അമ്പരന്ന് നില്‍ക്കുകയാണെന്നും ഏണസ്റ്റ് വ്യക്തമാക്കി.

കുടുംബത്തിന് വേണ്ടി പണം ചെലവിടും
അതേസമയം താന്‍ കടയുടെ ഉടമയെ വിളിച്ച് നേട്ടം പറഞ്ഞുവെന്ന് ഏണസ്റ്റ് പറയുന്നു. ഈ പണം കൊണ്ട് കുടുംബത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഫ്ളോറിഡയില്‍ നിന്നുള്ള ഒരു 48കാരിക്കും ബംപറടിച്ചു. മെഗാ ബംപറാണ് അടിച്ചത്. ഒരു മില്യണാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. താമ്പയിലെ കിസ്സിമിയിലെ താമസക്കാരിയായ ലൂര്‍ദസ് ഫെര്‍ണാണ്ടസ് ബോവിനാണ് ഈ ബംപറടിച്ചത്. എട്ട് കോടിയില്‍ അധികം വരും ഈ തുക. ഒറ്റത്തവണ പേമെന്റായി ഇത് വാങ്ങുകയായിരുന്നു ലൂര്‍ദസ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications