ഇതൊക്കെയാണ് ഭാഗ്യം; ബോറടി മാറ്റാന്‍ ലോട്ടറിയെടുത്ത വൃദ്ധന് ലഭിച്ചത് വമ്പന്‍ സമ്മാനം! ജീവിതം കളറാകും
വെറും 5 ഡോളര്‍ മുടക്കിയെടുത്ത ടിക്കറ്റിനാണ് വൃദ്ധന് ഇത്രയും തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇതില്‍ 500 ഡോളര്‍ ഏജന്‍സിക്ക് പോകും

ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും കൗതുകം ജനിപ്പിക്കുന്നവയാണ്. അപ്രതീക്ഷിതമായി ലോട്ടറി എടുക്കുമ്പോള്‍ വലിയ ഭാഗ്യം തേടിയെത്തുക എന്നത് ഇപ്പോള്‍ സര്‍വ സാധാരണമായി സംഭവിക്കുന്ന വിഷയമായി തീര്‍ന്നിരിക്കുകയാണ്.
ലോകത്തിന്റെ പല കോണില്‍ നിന്നുമുള്ള ലോട്ടറി വാര്‍ത്തകളിലും ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാറുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയിലെ മേരിലാന്റില്‍ നിന്നും പുറത്ത് വരുന്നത്. സമയം പോകുന്നതിന് വേണ്ടി ലോട്ടറിയെടുത്തയാളെ തേടിയാണ് കഴിഞ്ഞ ദിവസം മേരിലാന്റ് ലോട്ടറിയുടെ സമ്മാനം എത്തിയിരിക്കുന്നത്.

വെറും 5 ഡോളറിന്റെ ടിക്കറ്റ്.. കിട്ടിയതോ ലക്ഷങ്ങള്‍!
ലോട്ടറി വിജയിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇദ്ദേഹം 71 കാരനും വിരമിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് എന്ന് ലോട്ടറി അധികൃതര്‍ പറയുന്നു. 5 ഡോളര്‍ മുടക്കി എടുത്ത ടിക്കറ്റില്‍ ഇദ്ദേഹത്തെ തേടി എത്തിയിരിക്കുനന്ത് 50000 ഡോളറിന്റെ സമ്മാനമാണ്. അതായത് ഏകദേശം 41,33,875 ഇന്ത്യന്‍ രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ബോറടിച്ചപ്പോള്‍ ലോട്ടറിയെടുത്തു
ഭാര്യയെ കൊണ്ട് ആശുപത്രിയിലേക്ക് വന്നതായിരുന്നു ഇദ്ദേഹം. ഡോക്ടറെ കാണിച്ച ശേഷം മരുന്ന് വാങ്ങാനായി ഭാര്യ പോയി വരുന്നതും കാത്ത് ഇദ്ദേഹം ഫാര്‍മസിക്ക് പുറത്തിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യ പുറത്തേക്കി വരാതിരുന്നതോടെ ബോറടിച്ച ഇദ്ദേഹം സമീപത്തെ ലോട്ടറി ഏജന്‍സിയില്‍ പോയി ലോട്ടറി എടുക്കുകയായിരുന്നു.

സമ്മാനം ലഭിച്ചത് രഹസ്യമാക്കി വെച്ചു
സ്‌പോട്ട് മള്‍ട്ടിപ്ലയര്‍ ലൈവ് ടിക്കറ്റ് ആയിരുന്നു ഇദ്ദേഹം എടുത്തത്. സ്‌ക്രാച്ച് ഓഫ് വിഭാഗത്തിലെ ഈ ടിക്കറ്റില്‍ തനിക്ക് 50000 ഡോളര്‍ ലഭിച്ചു എന്ന് അപ്പോഴാണ് വൃദ്ധന്‍ അറിഞ്ഞത്. എന്നാല്‍ വിജയിച്ച കാര്യം അപ്പോള്‍ അദ്ദേഹം ആരോടും പറഞ്ഞില്ല. പിന്നീട് വീട്ടിലെത്തിയപ്പോള്‍ വൃദ്ധനന്‍ തന്റെ ഭാര്യയുമായി ആവേശകരമായ വാര്‍ത്ത പങ്കിടുകയായിരുന്നു.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

ഇത്രയും വലിയ തുക ആദ്യം
സമ്മാനം ലഭിച്ചത് അറിഞ്ഞപ്പോള്‍ ഭാര്യയ്ക്കും ഏറെ സന്തോഷമായി എന്ന് അദ്ദേഹം മേരിലാന്റ് ലോട്ടറി അധികൃതരോട് പറഞ്ഞു. ഇതിന് മുന്‍പ് ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും 100 ഡോളറില്‍ കൂടുതല്‍ സമ്മാനമായി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

അടിച്ചുപൊളിച്ച് ജീവിക്കണം
തനിക്ക് ലഭിക്കുന്ന സമ്മാനത്തുകയില്‍ നിന്ന് വീട് നവീകരിക്കാനായി കുറച്ച് പണം മാറ്റി വെക്കും എന്ന് അദ്ദേഹം പറഞ്ഞു. ശിഷ്ടകാലം ജീവിക്കാന്‍ ബാക്കി തുക വിനിയോഗിക്കും എന്നും അദ്ദേഹം മേരിലാന്റ് ലോട്ടറി അധികൃതരോട് പറഞ്ഞു. സാലിസ്ബറിയില്‍ സ്ഥിതി ചെയ്യുന്ന വിജയിച്ച ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് 500 ഡോളര്‍ കമ്മീഷനായി ലഭിക്കും












Click it and Unblock the Notifications