ഇസ്രായേലില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് പരുക്ക്; അക്രമിയെ വെടിവെച്ച് കൊന്നു
ടെല്‍ അവീവ്: ഇസ്രായേലിലെ ബീര്‍ഷീബ സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ഒരാള്‍ കൊലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണം നടത്തിയ തോക്കുധാരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ പോലീസ് അറിയിച്ചു. അതേസമയം സംഭവസ്ഥലത്ത് വെച്ച് ഒന്‍പതോളം പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നുണ്ടെന്ന് ഇസ്രായേല്‍ നാഷണല്‍ എമര്‍ജന്‍സി. ഡിസാസ്റ്റര്‍ ആംബുലന്‍സ്, ബ്ലഡ് സര്‍വീസ് എന്നിവര്‍ അറിയിച്ചു.
ഒരാളുടെ നില ഗുരുതരമാണെന്ന് എംഡിഎ അറിയിച്ചു. മൂന്ന് പേരുടേത് ചെറിയ പരുക്കുകളാണ്. ഇവരെ ബീര്‍ഷീബയിലെ സോറോകാ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റുവെന്നും, ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും യുനൈറ്റഡ് ഹത്സലാ പറഞ്ഞു. മറ്റൊരു സ്ത്രീക്കും മറ്റ് നാല് പേര്‍ക്കും ചെറിയ തോതില്‍ പരുക്കുണ്ട്. ഇവര്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. പലരും ആക്രമണത്തിന്റെ ഞെട്ടലിലാണെന്നും യുനൈറ്റഡ് ഹത്സല വ്യക്തമാക്കി. ബീര്‍ഷീബ ആക്രമണം നടത്തിയ ആക്രമി ഒരു വനിത സൈനികയെ കുത്തി മുറിവേല്‍പ്പിച്ചെന്നും, അവരുടെ ആയുധം പിടിച്ചെടുത്തുവെന്നും ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി ബോര്‍ഡ് ഗാര്‍ഡ് സൈനികയെയാണ് ആക്രമി കുത്തിയത്. തുടര്‍ന്ന് പിടിച്ചെടുത്ത തോക്കുപയോഗിച്ചാണ് സെന്‍ട്രല്‍ സ്‌റ്റേഷനിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീവ്രവാദി ആക്രമണമാണെന്ന് ഇസ്രായേല്‍ അധികൃതര്‍ സംശയിക്കുന്നുണ്ട്. അഹമ്മദ് സെയ്ദ് സുലൈമാന്‍ അല്‍ ഉക്കാബിയാണ് കൊല്ലപ്പെട്ട ആക്രമിയെന്ന് തിരിച്ചറിഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഇസ്രായേല്‍ പൗരനാണ്.
ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ച്ചയ്ക്കിടെ ഇസ്രായേലിലുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഒക്ടോബര്‍ ഒന്നിന് ടെല്‍ അവീവില്‍ തീവ്രവാദി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications