സോമാലിയയില്‍ ഇരട്ട സ്ഫോടനവും വെടിവയ്പ്പും: മരിച്ചവരുടെ എണ്ണം 85 ആയി, പിന്നില്‍ ഐസിസ്!
സോമാലിയയില്‍ ഇരട്ട സ്ഫോടനവും വെടിവയ്പ്പും
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു പുറത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ വന്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. സിറിയന്‍ തലസ്ഥാന നഗരമായ മൊഗാഡിഷുവിലെ സഫാരി ഹോട്ടലിന് പുറത്ത് രണ്ടിടങ്ങളിലായാണ് സ്ഫോടനമുണ്ടായത്. 60 ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 2007 ല്‍ ഐസിസ് സൊമാലിയയില്‍ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയുണ്ടായ വലിയ സ്ഫോടനമാണ് ശനിയാഴ്ച രാത്രിയുണ്ടായത്.
സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല!! കത്തിലുള്ളത്... രണ്ടു പേജുകള്‍ അപ്രത്യക്ഷം, ദുരൂഹത...

ആക്രമണം തിരക്കേറിയ ഹോട്ടലില്‍
മൊഗാദിഷുവിലെ നഗരമധ്യത്തിലുള്ള കെ 5 ജങ്ഷനിലായിരുന്നു സംഭവം. നഗരത്തിലെ ജനത്തിരക്കേറിയ സഫാരി ഹോട്ടലിനു പുറത്താണു ഭീകരാക്രമണം നടന്നത്. അസാധാരണമാം പ്രഹര ശേഷിയുണ്ടായിരുന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദുല്ലാഹി നൂര്‍ അറിയിച്ചു. നിരവധി സര്‍ക്കാര്‍ ഓഫിസുകളും ഹോട്ടലുകളും റസ്റ്ററന്റുകളുമുള്ള മേഖലയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. സോമാലിയ വിദേശകാര്യമന്ത്രാലയം ഹോട്ടലിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

സ്ഫോടനവും വെടിവയ്പ്പും
ഭീകരര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് ആയുധധാരികളായ നാലംഗ സംഘം അകത്തുകയറി ഹോട്ടലിനകത്തും പുറത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാജീവനക്കാരും തൊഴിലാളികളും സന്ദര്‍ശകരുമാണ് ആക്രമണത്തിനിരയായത്. വിവരമറിഞ്ഞെത്തിയ പൊലിസുമായും ഭീകരര്‍ ഏറെ നേരം ഏറ്റുമുട്ടി.

ട്രക്ക് നിറയെ സ്ഫോടകവസ്തുക്കള്‍
തുടര്‍ന്നാണ് ഹോട്ടനു പുറത്തുള്ള റോഡരികില്‍ വച്ചാണ് അത്യുഗ്ര ശേഷിയുള്ള സ്ഫോടനം നടക്കുന്നത്. നിറയെ സ്ഫോടകവസ്തുക്കളുമായെത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചതെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും കത്തിയമര്‍ന്നു. അടുത്ത കാലത്തായി സോമാലിയയിലുണ്ടായ സ്ഫോടനങ്ങളില്‍ ഏറ്റവും വലിയതാണ് ഇവിടെ നടന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ചിന്നിച്ചിതറി മൃതദേഹങ്ങള്‍
സ്ഫോടനത്തെ തുടര്‍ന്ന് ആകാശത്തിലേക്കുയര്‍ന്ന പുക കിലോമീറ്ററുകള്‍ അകലെ നിന്നും കാണാമായിരുന്നു. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ചുറ്റും ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ സ്ഫോടനമായിരുന്നു ഇതെന്ന് സ്ഫോടനസ്ഥലത്തുണ്ടായിരുന്ന അബ്ദി ദഖാനെ അഭിപ്രായപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുള്ള ഏതാണ്ടെല്ലാ കെട്ടിടങ്ങളും പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ സ്ഫോടനം മദീന ജില്ലയില്‍
നഗരത്തിലെ തന്നെ മദീന ജില്ലയില്‍ അല്പസമയത്തിനു ശേഷമുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടതായും പോലിസ് അറിയിച്ചു. സ്ഫോടക വസ്തു ഘടിപ്പിക്കുകയായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ പോലിസ് അറസ്റ്റ് ചെയ്തതായി മേജര്‍ സിയാദ് ഫറഹ് പറഞ്ഞു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ ശബാബ് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications