ഫേസ്ബുക്കും, മൈക്രോസോഫ്റ്റുകളും യുഎസ്സിലെ ഓഫീസ് ഒഴിയുന്നു; തൊഴിലാളികളും പുറത്ത്
കാലിഫോര്‍ണിയ: ഫേസ്ബുക്കും, മൈക്രോസോഫ്റ്റും അമേരിക്കയിലെ സുപ്രധാന ഓഫീസുകള്‍ ഒഴിവയുന്നു. സിയാറ്റിലിലും, വാഷിംഗ്ടണിലെ ബെലവ്യൂവിലും ഉള്ള ഓഫീസുകളാണ് ഒഴിഞ്ഞ് പോകുന്നത്. ടെക് മേഖലയില്‍ വന്‍ മാറ്റം പ്രതിസന്ധിയെ തുടര്‍ന്നുണ്ടാവുന്നു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
സിയാറ്റിലെ ആറ് നില കെട്ടിടത്തിലെ ഓഫീസുകളാണ് ഒഴിയുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ബെലവ്യൂവിലെ പതിനൊന്ന് നില കെട്ടിടത്തിലെ ആറാം നമ്പര്‍ ബ്ലോക്കിലെ കെട്ടിടവും ഫേസ്ബുക്ക് ഒഴിഞ്ഞതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിയാറ്റിലില്‍ മറ്റിടങ്ങളിലായിട്ടുള്ള കെട്ടിടങ്ങളും ഒഴിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫേസ്ബുക്ക് അറിയിച്ചു.
അതേസമയം മൈക്രോസോഫ്റ്റിന്റെ ബെലവ്യൂവിലുള്ള 26 നില സിറ്റിസെന്റ് പ്ലാസ ഒഴിയാനാണ് തീരുമാനം. 2024 ജൂണിലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിന് ശേഷം കരാര്‍ പുതുക്കില്ല.
ഈ രണ്ട് സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോമിന് വലിയ പ്രാധാന്യം വന്നിരിക്കുകയാണ്. ജീവനക്കാര്‍ മുഴുവന്‍ ആ രീതിയിലേക്ക് മാറാന്‍ താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ്. അതിനൊപ്പം ടെക് മേഖലയിലെ മാന്ദ്യവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!
നിരവധി പേരെയാണ് ഈ രണ്ട് കമ്പനികളും പിരിച്ചവിട്ടത്. ഇതോടെ ജീവനക്കാരുടെ വന്‍ കുറവാണ് രണ്ട് സ്ഥാപനങ്ങളിലുമുള്ളത്. ഇവരുടെ പല ഓഫീസുകളും കാലിയാണ്.
ആളില്ലാതെ ഇരിക്കുമ്പോള്‍ എന്തിനാണ് ഓഫീസ് എന്നാണ് കമ്പനി കരുതുന്നത്. മെറ്റയും, മൈക്രോസോഫ്റ്റും റിമോട്ട് വര്‍ക്ക് അഥവാ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. സിയാറ്റില്‍ മേഖലയില്‍ നിന്ന് ഫേസ്ബുക്ക് 726 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
അതുകൊണ്ടാണ് ഓഫീസില്‍ ഒഴിവ് വന്നത്. പലയിടത്തായി ജോലി വിതരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇവരെല്ലാം വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഒപ്പം കമ്പനി അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനങ്ങള്‍ മെറ്റ എടുത്തിരിക്കുന്നതെന്ന് വക്താവ് ട്രേസ് ക്ലേറ്റണ്‍ പറഞ്ഞു.
നിലവില്‍ സിയാറ്റില്‍ 29 കെട്ടിടങ്ങള്‍ മെറ്റയ്ക്കുണ്ട്. അതില്‍ എട്ടായിരം ജീവനക്കാരുമുണ്ട്. സിയാറ്റില്‍ മേഖലയാണ് മെറ്റയുടെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ഹബ്ബ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനം കഴിഞ്ഞാല്‍ സിയാറ്റിലാണ് മുന്നില്‍.
മൈക്രോസോഫ്റ്റ് അവരുടെ റെഡ്മണ്ട് ക്യാമ്പസിനും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അത് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. മൈക്രോസോഫ്റ്റിനും ജീവനക്കാര്‍ ഓഫീസിലേക്ക് അധികം വരുന്നില്ല.
ഒപ്പം സാമ്പത്തിക പ്രതിസന്ധിയും സിയാറ്റിലിലെ ഓഫീസിനുണ്ട്. ഡൗണ്‍ടൗണ്‍ സിയാറ്റിലില്‍ വെറും 25 ശതമാനം മാത്രമാണ് ജീവനക്കാരുള്ളത്.












Click it and Unblock the Notifications