7000 തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്ത്, വിളമ്പി യുഎഇ കമ്പനിയിലെ സീനിയർ സ്റ്റാഫുകൾ.. കൂടെ പാട്ടും
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ മാതൃകയായി ഒരു കമ്പനി. 2023 ലെ അന്താരാഷ്‌ട്ര തൊഴിലാളി ദിനം ജബൽ അലിയിലെ കമ്പനിയുടെ ക്യാമ്പിൽ അവിസ്മരണീയമായ രീതിയിൽ ആഘോഷിച്ചിരിക്കുകയാണ്. ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായ EFS ഗ്രൂപ്പ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്.
തൊഴിലാളി ദിനത്തിന്റെ തലേദിവസം കമ്പനിയിലെ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയിരിക്കുകയാണ് കമ്പനിയിലെ സീനിയർ സ്റ്റാഫുകളും ഡിപ്പാർട്ട്‌മെന്റ് മേധാവികളും. വിവിധതരം ഏഷ്യൻ, അറബിക് ഭക്ഷണമാണ് പാകം ചെയ്ത് നൽകിയത്. 7,000-ലധികം ഫ്രണ്ട്‌ലൈൻ, ബ്ലൂ കോളർ സഹപ്രവർത്തകർക്ക് ഞായറാഴ്ച അവരുടെ താമസസ്ഥലത്ത് ഭക്ഷണം എത്തിച്ച് വിളമ്പിയ സന്തോഷം കമ്പനിയും പങ്കുവെച്ചു.

ഭക്ഷണ മാത്രമല്ല സംഗീതം കൊണ്ട് നിറഞ്ഞ ദിവസമായിരുന്നു. ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരിയും ഗാല ഡിന്നറിൽ പങ്കെടുക്കുകയും ഏകദേശം 1,200 സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഭക്ഷണം സംഘടിപ്പിക്കുന്നതിലും തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും ഏർപ്പെട്ടിട്ടുണ്ടെന്ന് EFS ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് താരിഖ് ചൗഹാൻ പറഞ്ഞു.
"തങ്ങളുടെ സഹപ്രവർത്തകർക്ക് ഭക്ഷണം പാകം ചെയ്യാനും കൊണ്ടുവരാനും ആഗ്രഹിക്കുന്ന ആർക്കും സ്വാഗതം എന്നതായിരുന്നു ലക്ഷ്യമെന്നും
താൻ 300 പേർക്ക് ചിക്കൻ കോർമ പാകം ചെയ്തുവെന്നും അതുപോലെ, മറ്റ് മുതിർന്ന മാനേജർമാരും ബിരിയാണികൾ, ബർഗറുകൾ, ഫ്രഞ്ച് ഫ്രൈകൾ മുതലായവ തയ്യാറാക്കുക്കും സന്തോഷത്തോടെവിളിമ്പി നൽകുതയും ചെയ്തെന്ന് ചൗഹാൻ പറഞ്ഞു.
തൊളഴിലാളികൾക്കെല്ലാം ഭക്ഷണം വിളിമ്പി നൽകാൻ സീനിയർ സ്റ്റാഫിനെയും അവരുടെ കുടുംബത്തേയും നിയോഗിച്ചു. ഓരോകുത്തർക്കും ഓകോ ടേബിളിന്റെ ചുമതല ആയിരുന്നു. EFS-ലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായ സന അഹമ്മദ് 20 ഓളം പേർക്ക് വെജിറ്റബിൾ ബിരിയാണി, ഉരുളക്കിഴങ്ങ് ഗ്രേവി, സാലഡ് എന്നിവ തയ്യാറാക്കി, 11 വയസ്സുള്ള മകൻ ആര്യന്റെയും എട്ട് വയസ്സുള്ള മകൾ ആയിഷയുടെയും സഹായത്തോടെ അവരുടെ സഹപ്രവർത്തകർക്ക് ഭക്ഷണം നൽകി.
അതിശകരവും വ്യത്യസ്തവുമായ അനുഭവം ആയിരുന്നുവെന്നും, ഇഎഫ്‌എസ് ജീവനക്കാരെ കാണാനും അവരെ സേവിക്കാനും സാധിച്ചതിൽ കുട്ടികളും വളരെ സന്തുഷ്ടരായിരുന്നുവെന്നും ഇന്ത്യൻ പൗരനായ അഹമ്മദ് പറഞ്ഞു. യു.എ.ഇ.യിലുടനീളം ഞങ്ങൾക്ക് ധാരാളം താമസ സൗകര്യങ്ങൾ ഉള്ളതിനാൽ രണ്ടാഴ്ച മുമ്പ് ആസൂത്രണവും തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.
ബ്ലൂകോളർ തൊഴിലാളികൾക്കും മുൻനിര പ്രവർത്തകർക്കും വേണ്ടിയുള്ള ആദ്യത്തെ ഗാല ഡിന്നറായിരുന്നു സംഘടിപ്പിച്ചതെന്നു അത് തൃപ്തികരവുമായ ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നും ത ക്ഷീണിതരാണ്, എഘ്കിലും ഈ കാമ്പെയ്‌നിന്റെ ഭാഗമാകാൻ കഴിഞ്ഞകതിന്റെ ആവേശത്തിലാണെന്നും," മഖ്‌ലൂഫ് പറഞ്ഞു.
Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം












Click it and Unblock the Notifications