മക്ക ഹറമിലെ പ്രാവുകള്‍ക്ക് ഇനി മുതല്‍ മുനിസിപ്പാലിറ്റി വെള്ളം കൊടുക്കും!!!
മക്ക: ഹറം പള്ളിക്ക് ചുറ്റുമുള്ള പ്രാവുകള്‍ക്ക് വെള്ളം കൊടുക്കേണ്ട ഉത്തരവാദിത്വം ഇനി മുതല്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം ഏറ്റെടുക്കും.സാധാരണയായി ഹറമിലെ പ്രാവുകള്‍ക്ക് തീര്‍ഥാടകര്‍ വെള്ളം കൊടുക്കാറുണ്ടെങ്കിലും പഴയ പാത്രങ്ങളും മറ്റുമാണു ഇതിനായി ഉപയോഗിക്കാറുള്ളത്.
പഴയ പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കൊതുകുകള്‍ പെരുകുന്നതിനു കാരണമാകുകയും അത് ഡെങ്കിപ്പനി പോലെയുള്ള അസു:ഖങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നുമാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തീര്‍ത്ഥാടകര്‍ പഴയ പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ 5000 വെള്ള പാത്രങ്ങള്‍ ഹറം പള്ളിക്കു ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ടെന്നു മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഉസ്സാം ഫഖീഹ് പറഞ്ഞു.

നിരവധി തീര്‍ഥാടകര്‍ പ്രാവുകള്‍ക്ക് വെള്ളവും തീറ്റയും നല്‍കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ പ്രാവുകള്‍ക്കു വെള്ളം നല്‍കാന്‍ താല്പര്യമുള്ളവര്‍ക്കു ആരോഗ്യ വിഭാഗം തന്നെ പാത്രങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications