Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ ചെങ്കൊടി ഉയര്‍ത്തി അലി വാസിര്‍, കുടുംബത്തിലെ 16 പേരെ നഷ്ടപ്പെട്ടിട്ടും ചോരാത്ത വീര്യം

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാല്‍ അദ്ദേഹത്തിന്റെ വിജയത്തേക്കാള്‍ ഗംഭീരമായൊരു വിജയം നേടി ഒരാളുണ്ട് അവിടെ. അലി വാസിര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. പക്ഷേ വെറുമൊരു ജയമല്ല വാസിറിന്റേത്. പാകിസ്താനിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റംഗം കൂടിയാണ് അദ്ദേഹം. ഇമ്രാന്‍ ഖാന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ മതതീവ്രവാദത്തിനെതിരെ പോരാടിയെന്ന ഖ്യാതിയും വാസിറിനുണ്ട്.

അതേസമയം അലി വാസിറിന്റെ ജയം പാകിസ്താനിലെ പുതു പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മതത്തിന്റെ സ്വാധീനം ആഴത്തില്‍ ഇറങ്ങിയ ഒരു രാജ്യത്ത് കമ്മ്യൂണിസം വിജയിച്ചിട്ടുണ്ടെങ്കില്‍ ആ രാജ്യം മാറ്റത്തിന് തയ്യാറായിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പാക് മാധ്യമങ്ങള്‍ ഒന്നടങ്കം വാസിറിന്റെ ജയത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. ഭീകരരുടെ കടുത്ത ഭീഷണിക്കിടയിലും വാസിര്‍ നേടിയ ജയം അതുകൊണ്ടാണ് മികച്ചുനില്‍ക്കുന്നത്.

വിപ്ലവക്കാറ്റായി വാസിര്‍

വിപ്ലവക്കാറ്റായി വാസിര്‍

ദ സ്ട്രഗിള്‍ എന്ന പാര്‍ട്ടിയാണ് വാസിറിന്റേത്. ഈ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ് അദ്ദേഹം. ട്രൈബല്‍ മേഖലയില്‍ നിന്ന് 23,530 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 7515 വോട്ടും. അതായത് 16015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാസിര്‍ വിജയിച്ചത്. സ്ട്രഗില്‍ ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമായിട്ടാണ് മത്സരിച്ചത്. നിരവധി ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇത് രൂപീകരിച്ചിട്ടുള്ളത്.

ഇമ്രാന്റെ ക്ഷണം നിരസിച്ചു

ഇമ്രാന്റെ ക്ഷണം നിരസിച്ചു

ഇമ്രാന്‍ ഖാന്‍ അലി വാസിറിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ധീരമമായി അത് നിരസിക്കുകയാണ് വാസിര്‍ ചെയ്തത്. ഇതോടെ ഇമ്രാന്‍ ഖാന് വലിയ മതിപ്പ് ഇയാളെ കുറിച്ച് തോന്നിയെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്‍ വാസിറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു. തന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ ലെഫ്റ്റ് ഫ്രണ്ടിന് സാധിക്കുമെന്ന തിരിച്ചറിവാണ് വാസിറിനെ മുന്നോട്ട് നയിച്ചത്.

തീവ്രവാദത്തിനെതിരെ പോരാട്ടം

തീവ്രവാദത്തിനെതിരെ പോരാട്ടം

തീവ്രവാദത്തിനെതിരെ തുറന്ന പോരാട്ടമാണ് വാസിര്‍ നടത്തി കൊണ്ടിരുന്നത്. സത്യം പറഞ്ഞാല്‍ ചെങ്കൊടി കൈയ്യിലേന്തിയുള്ള ഒറ്റയാള്‍ പോരാട്ടം. തീവ്രവാദത്തിന്റെ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു തന്റെ പ്രചാരണത്തിലുടനീളം വാസിര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രധാന ആവശ്യവും ഇത് തന്നെയായിരുന്നു. അതേസമയം കാണാതായ പൗരന്‍മാരെ കണ്ടെത്തുക, ഇവരില്‍ തീവ്രവാദ ബന്ധമുള്ളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളും വാസിര്‍ മുന്നോട്ടുവെച്ചിരുന്നു.

നഷ്ടപ്പെട്ടത് കുടുംബത്തെ

നഷ്ടപ്പെട്ടത് കുടുംബത്തെ

താലിബാനെതിരായ പോരാട്ടമാണ് വാസിറിന്റെ പ്രശസ്തനാക്കിയത്. എന്നാല്‍ ഇതിന്റെ വില വലുതായിരുന്നു. സ്വന്തം കുടുംബത്തിലെ 16 പേരെയാണ് താലിബാന്‍ കൊന്നുതള്ളിയത്. വസീരിസ്ഥാനിലെ തീവ്രവാദത്തെ നിരന്തരം ചോദ്യം ചെയ്തിരുന്നു വാസിറിന്റെ സഹോദരന്‍ ഫാറൂഖ് വാസിര്‍. ഈ പ്രദേശത്ത് അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു ഫാറൂഖ്. തീവ്രവാദികളെ ചെയ്തതിനാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഈ സമയത്ത് അലി വാസിര്‍ ജയിലിലായിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്.

ഒരു കുറ്റവും ചെയ്യാതെ

ഒരു കുറ്റവും ചെയ്യാതെ

പാകിസ്താനിലെ എഫ്‌സിആര്‍ നിയമപ്രകാരം കുടുംബത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സ്വന്തക്കാരെ മുഴുവന്‍ ജയിലില്‍ ഇടാമായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു വാസിര്‍ ജയിലിലായത്. താന്‍ ചെയ്ത കുറ്റമെന്താണെന്ന് പോലും അയാള്‍ക്കറിയില്ലായിരുന്നു. വിചാരണ പോലും നീതിപൂര്‍വമല്ലായിരുന്നു. കുറ്റക്കാരനാണെന്നും വിധിച്ചില്ല. ജയിലില്‍ കുറേ കാലം കിടക്കേണ്ടി വന്നു. സ്വന്തം കുടുംബത്തിലെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ പോലും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വന്തം സഹോദരന്‍ ആദ്യ കൊല്ലപ്പെട്ടതിന് ശേഷമാണ് കുടുംബത്തിലെ മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്.

അന്വേഷണം പോലുമില്ല

അന്വേഷണം പോലുമില്ല

പാകിസ്താനിലെ നിയമങ്ങളില്‍ സുതാര്യത തീരെ ഇല്ലെന്ന് വാസിര്‍ മനസിലായത് തന്റെ അനുഭവത്തില്‍ നിന്നാണ്. ഇതാണ് മാര്‍ക്‌സിസത്തിലേക്ക് അദ്ദേഹത്തെ നയിച്ചതും. സ്വന്തം കുടുംബത്തിന്റെ കൊലപാതകം ഒരിക്കല്‍ പോലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഈ സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്ന ഗ്യാസ് സ്റ്റേഷനുകള്‍ ഭീകരര്‍ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ബാത്ത്‌റൂം പോലും ഉണ്ടാക്കിയതെന്ന് വാസിര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലും ബുദ്ധിമുട്ടിച്ചു

തിരഞ്ഞെടുപ്പിലും ബുദ്ധിമുട്ടിച്ചു

ഇടതുപാര്‍ട്ടികളുടെ ലേബലിലാണ് മത്സരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ അധികൃതര്‍ വലിയ ദ്രോഹമാണ് വാസിറിനോട് കാണിച്ചത്. ലഹോറിലടക്കം നടത്താനിരിക്കുന്ന റാലികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പ്രചാരണം നടത്താന്‍ പോലും സമ്മതിച്ചില്ല. പോസ്റ്ററുകളും സ്റ്റിക്കറുകളും ഒട്ടിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പൊതുയോഗം വിളിക്കുന്നതിന്റെ തലേന്ന് വാസിറിനെയും എഴ് പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ഇവരെ പുറത്തുവിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+