കേറ്റിന് കുട്ടികളുടെ ബുദ്ധി, വില്യം വിരല്‍ ചൂണ്ടി; മേഗന് അവരോട് പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തല്‍
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അണിയറയില്‍ വലിയ തരത്തില്‍ തമ്മിലടി നടന്നിരുന്നുവെന്ന് ഹാരി രാജകുമാരന്റെ വെളിപ്പെടുത്തല്‍. മേഗന് മര്‍ക്കലിനെ മര്യാദ പഠിപ്പിക്കാന്‍ ബ്രിട്ടീഷ് രാജകുടുംബം ശ്രമിച്ചിരുന്നുവെന്നും, ഇത് കേറ്റ് മിഡിള്ടണുമായും, വില്യം രാജകുമാരനുമായും പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
വലിയ വാഗ്വാദങ്ങള്‍ ഇതിന്റെ പേരില്‍ നടന്നിരുന്നുവെന്നാണ് ഹാരിയുടെ പുസ്തകത്തിലുള്ളത്. ഇതോടെ രാജകുടുംബം വീണ്ടും നാണക്കേടിലായിരിക്കുകയാണ്. ഇതുവരെ ശക്തമായ രീതിയില്‍ ഈ ആരോപണങ്ങളെ തള്ളാന്‍ രാജകുടുംബം തയ്യാറായിട്ടില്ല. ഹാരി രാജകുമാരനെ കുടുംബം അകറ്റി നിര്‍ത്തുമെന്ന് സൂചനയുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

മേഗന് മര്‍ക്കലും തന്റെ സഹോദര ഭാര്യ കേറ്റ് മിഡില്‍ടണും തമ്മില്‍ വലിയ വാഗ്വാദങ്ങളും, ഏറ്റുമുട്ടലുകളും നടന്നിരുന്നുവെന്നാണ് ഹാരി വെളിപ്പെടുത്തല്‍. 2018 മെയില്‍ തന്റെ വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം നടന്നത്. ഇത് കൈവിട്ടുപോയി. ശരിക്കും മേഗന്റെ പരാമര്‍ശത്തില്‍ അവര്‍ രണ്ട് പേരും വിറച്ച് പോയിരുന്നുവെന്ന് ഹാരി പറയുന്നു. കേറ്റുമായുള്ള പ്രശ്നത്തില്‍ വില്യം രാജകുമാരനും ഇടപെട്ടിരുന്നതായി ഹാരി പറയുന്നു. മേഗന് നേരെ വില്യം വിരല്‍ ചൂണ്ടിയെന്നും ഹാരി വെളിപ്പെടുത്തി. ഇതിന് ശേഷമാണ് പ്രശ്നം വഷളായതെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ലറ്റ് രാജകുമാരിയുടെ വസ്ത്രത്തെ ചൊല്ലിയാണ് കേറ്റ് മിഡില്ടണ് പ്രശ്നമുണ്ടാക്കിയതെന്ന് ഹാരി പറയുന്നു. ഇതോടെ മേഗന് ദേഷ്യം വന്നു. കേറ്റിന് കുട്ടികളുടെ ബുദ്ധിയാണെന്ന് മേഗന് പരിഹസിച്ചു. അടുത്തിടെ പ്രസവം കഴിഞ്ഞത് കൊണ്ട് ഹോര്‍മോണുകളുടെ പ്രശ്നം കേറ്റിനുണ്ടെന്നും, അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നുമാണ് മേഗന് പറഞ്ഞു. ഇത് കേറ്റിനെ കൂടുതല്‍ പ്രകോപിതയാക്കി. നമ്മള് തമ്മില്‍ അത്ര അടുത്ത ആളുകളല്ല, എന്നിട്ടും നീ എന്താണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് കേറ്റ് മേഗനോട് ചോദിച്ചതെന്നും ഹാരി വെളിപ്പെടുത്തി.

അതേസമയം മേഗന്റെ പരാമര്‍ശങ്ങള്‍ വില്യമിനും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. തീരെ മര്യാദയില്ലാത്തവളാണെന്ന് വില്യം പറഞ്ഞു. മേഗന് നേരെ വില്യം വിരല്‍ ചൂണ്ടി. ഈ വിഷയം ഇവിടെ അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ മേഗനും എന്തൊക്കെയോ പറഞ്ഞു. വില്യമിന്റെ പെരുമാറ്റം തീരെ ശരിയല്ലെന്ന് മേഗന് പറഞ്ഞു. നിന്റെ വിരല്‍ എന്റെ മുഖത്ത് നിന്ന് എടുത്ത് മാറ്റൂ, ഇതൊക്കെ അവസാനിപ്പിക്കൂ എന്നെല്ലാം മേഗന് ഹാരിയോട് പറഞ്ഞുവെന്നും ഹാരി വെളിപ്പെടുത്തി. നേരത്തെ ഈ വിഷയത്തിന്റെ പേരില്‍ ഹാരിയും വില്യമും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. വില്യം തന്നെ ഇടിച്ച് താഴെയിട്ടതായും ഹാരി പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
അതേസമയം മേഗന് ആദ്യം ആന്‍ഡ്രൂ രാജകുമാരനെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നും ഹാരി വെളിപ്പെടുത്തി. എലിസബത്ത് രാജ്ഞിയെ കാണാന്‍ പോകുമ്പോഴായിരുന്നു ഇത്. ഞങ്ങള്‍ പ്രണയത്തിലായ സമയത്തായിരുന്നു ഇത്. രാജ്ഞിയുമായി സംസാരിക്കുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരനും കടന്നുവന്നു. ആ സമയം മേഗന് ആകെ ആശയക്കുഴപ്പത്തിലായിരുന്നു. രാജ്ഞിയുടെ പരിചാരകനാണ് അദ്ദേഹമെന്നാണ് കരുതിയത്. രാജകുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ മേഗന് മനസ്സിലാക്കിയിരുന്നില്ലെന്നും ഹാരി പറഞ്ഞു. തന്നോട് മേഗന് ആന്‍ഡ്രൂവിനെ കുറിച്ച് അന്വേഷിച്ചു. അവള് രാജ്ഞിയുടെ അസിസ്റ്റന്റാണ് അദ്ദേഹമെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു. ഇവര്‍ മകനാണെന്ന് താന്‍ പറഞ്ഞു കൊടുത്തുവെന്നും ഹാരി പറഞ്ഞു.

അതേസമയം മേഗനെ കണ്ടുമുട്ടും മുമ്പ് താനൊരു മതഭ്രാന്തനായിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തി. മേഗന്റെ വംശം തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു. ദക്ഷിണേഷ്യന്‍ കേഡറ്റിനെ താന്‍ വംശീയ ചുവയോടെ ചില വാക്കുകള്‍ വിളിച്ചുവെന്നും, അതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഹാരി പറഞ്ഞു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇത്രയധികം മതഭ്രാന്തരായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. മേഗനുമായുള്ള ബന്ധത്തിന് മുമ്പ് എന്നെയും അത് ബാധിച്ചിരുന്നു. തന്റെ ജീവിച്ചിരുന്ന ചുറ്റുപാടുകളില്‍ നിരവധി വംശീയ വിദ്വേഷം തുളുമ്പുന്ന വാക്കുകള്‍ കേട്ടിരുന്നുവെന്നും, അത് തന്നെയും സ്വാധീനിച്ചിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തി.

അഹമ്മദ് റാസ ഖാന് എന്നയാളെയായിരുന്നു താന്‍ വംശീയമായി അധിക്ഷേപിച്ചത്. അതൊരു വംശീയ വാക്കായിരുന്നുവെന്ന് താന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെ നേരിട്ട് വിളിച്ച് ഞാന്‍ മാപ്പുപറഞ്ഞു. അദ്ദേഹം എന്നോട് ക്ഷമിച്ചു. പക്ഷേ എന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ കാര്യം തന്നെയായിരുന്നുവെന്ന് ഹാരി പറഞ്ഞു. അതേസമയം 2005ല്‍ നാസി യൂണിഫോം താന്‍ ധരിച്ചത് വില്യം രാജകുമാരനും, കാമുകി കേറ്റ് മിഡില്‍ടണും നിര്‍ബന്ധിച്ചത് കൊണ്ടും, പ്രോത്സാഹിപ്പിച്ചത് കൊണ്ടും സംഭവിച്ചതാണെന്നും ഹാരി വെളിപ്പെടുത്തി. തന്റെ ചെറുപ്പത്തില്‍ പലരും വംശീയമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നുവെന്നും, അതാരും തടഞ്ഞിരുന്നില്ലെന്നും ഹാരി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications