Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്‍റെ അറസ്റ്റ് ഇന്ത്യ ആസൂത്രണം ചെയ്തത്: നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന് മെഹുല്‍ ചോക്സി

ദില്ലി: തനിക്കെതിരായ നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഡൊമിനിക്കയില്‍ വെച്ച് പിടിക്കപ്പെട്ട കുപ്രസിദ്ധ വജ്രവ്യാപാരി മെഹുല്‍ ചോക്സി. ഡൊമിനിക്കയിലേക്കുള്ള തന്‍റെ നിയമവിരുദ്ധ പ്രവേശനവും തുടര്‍ന്നുണ്ടായ അറസ്റ്റും ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതാണെന്നും ഡൊമിനിക്കയിലെ റോസെയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും കടന്ന മെഹുല്‍ ചോക്സി 2018 ലാണ് കരീബിയില്‍ ദീപ് സമൂഹങ്ങളില്‍ ഉള്‍പ്പെടുന്ന ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്താണ് കഴിഞ്ഞ് വരുന്നത്. ഇതിനിടെ മെയ് 23 ന് അയല്‍ രാജ്യമായ ഡൊമിനക്കയിലേക്ക് ബോട്ടില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് മെഹുല്‍ ചോക്സി അറസ്റ്റ് ചെയ്യപ്പെട്ടു. പെണ്‍ സുഹൃത്തിന്‍റെ കൂടെയുള്ള യാത്രക്കിടെയാണ് ചോക്സി അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

mehul-choksi

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

എന്നാല്‍ പെണ്‍ സുഹൃത്തിനെ ഉപയോഗിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ചോക്സി ആരോപിക്കുന്നത്. തനിക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ചോക്സിയെ വിട്ടുകിട്ടാനായി ഇന്ത്യ നീക്കം ആരംഭിച്ചതോടെ ഇതിനുള്ള എതിര്‍ നീക്കങ്ങളും അദ്ദേഹം ആരംഭിച്ചു. താൻ ആന്റിഗ്വ ആൻഡ് ബാർബുഡയിലെ പൗരനാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+