Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപുമായി പിരിഞ്ഞാല്‍ കോടീശ്വരി, മെലാനിയ ഇവാന്‍കയെ കടത്തിവെട്ടുമോ? സ്വത്തുവിവരം ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാഹ മോചന വാര്‍ത്ത ചൂടുപിടിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാല്‍ മെലാനിയ ട്രംപുമായി പിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെലാനിയ ഈ വേര്‍പിരിയലോടെ കോടീശ്വരിയാവുമെന്ന് ഉറപ്പാണ്. 50 മില്യണ്‍ ഡോളറാണ് മെലാനിയയുടെ കൈവശമെത്തുക. അതിന് പുറമേ നേരത്തെ തന്നെ പല സമ്പാദ്യങ്ങളും മെലാനിയക്കുണ്ട്. ട്രംപ് കുടുംബത്തില്‍ മെലാനിയയുടെ ശത്രുവായ ഇവാന്‍ക ട്രംപിനെ കടത്തിവെട്ടുമോ എന്നാണ് പലരുടെയും ചോദ്യം. ഇരുവരുടെയും സ്വത്ത് എത്രയാണെന്ന ചോദ്യങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Recommended Video

cmsvideo
    Melania Trump might overtake Donald Trump financially with divorce | Oneindia Malayalam
    1

    50 വയസ്സുകാരിയായ മെലാനിയ യുഎസ്സില്‍ അറിയപ്പെടുന്ന മോഡലാണ്. ട്രംപിന്റെ നാല് മക്കളുടെ സ്റ്റെപ്പ് മദര്‍ കൂടിയാണ് അവര്‍. ട്രംപിനെ അവര്‍ ആദ്യമായി കണ്ടുമുട്ടുന്നത് 1998ലാണ്. അപ്പോള്‍ തന്നെ ന്യൂയോര്‍ക്കിലെ സൂപ്പര്‍ മോഡലായിരുന്നു അവര്‍. വോഗ്, വാനിറ്റി ഫെയര്‍, ഹാര്‍പ്പേഴ്‌സ് ബസാര്‍, ന്യൂയോര്‍ക്ക് മാഗസിന്‍, അല്യൂര്‍ എന്നീ മാഗസിനുകളുടെ കവര്‍ ചിത്രമായിരുന്നു അവര്‍. യുഎസ്സിലെ പ്രഥമ വനിതയാവുന്നതിന് മുമ്പ് തന്നെ മെലാനിയ പല ബിസിനസുകളും നടത്തി വിജയിച്ചിരുന്നു. 38.6 മില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം അവര്‍ക്കുണ്ട്. ഇത് ലോകത്തിലെ തന്നെ മുന്‍നിര വനിതാ സംരംഭകരുടെ ഒപ്പമെത്താനുള്ള തുകയുണ്ട്.

    മെലാനിയ ടൈംപീസസ് ആന്‍ഡ് ജുവല്ലറി എന്ന സംരംഭം അവര്‍ വിജയകരമായി നടത്തിയിരുന്നു. മെലാനിയ സ്‌കിന്‍ കെയറും ആരംഭിച്ചിരുന്നു. പ്രായമറിയാതിരിക്കാന്‍ ഈ മേക്കപ്പുകള്‍ സഹായിക്കുമന്നാണ് വാഗ്ദാനം. മറ്റ് സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ മോഡലിലായിരുന്നു ഇത്. വിലകൂടിയ ആഭരണങ്ങളും അവര്‍ വില്‍പ്പന നടത്തിയിരുന്നു. വൈറ്റ് ഹൗസിലെത്തിയ ശേഷം ഇവാന്‍ക ട്രംപുമായി വളരെ അകന്നിരിക്കുകയാണ് മെലാനിയ. ഇരുവരും ട്രംപിന്റെ സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. തന്നേക്കാള്‍ ആധിപത്യം നേടാന്‍ നോക്കുന്നു എന്ന് മെലാനിയയും ഇവാന്‍കയും ഒരേസമയം കരുതുന്നുണ്ട്. അതുകൊണ്ട് ഇവരുടെ സ്വത്തിന്റെ കാര്യം എല്ലാവരും ഉറ്റുനോക്കുന്നത്.

    ഇത്രയൊക്കെ ആണെങ്കിലും മെലാനിയ ഇവാന്‍കയുടെ മുന്നില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഒന്നുമല്ല. 289 മില്യണ്‍ വരുമാനമാണ് ഇവാന്‍കയ്ക്കുള്ളത്. ഇവന്‍ക ട്രംപ് മോഡലായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് അവര്‍ ബിസിനസ് രംഗത്തേക്ക് മാറുകയായിരുന്നു. ട്രംപിന്റെ കുടുംബ ബിസിനസുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവി വരെ ഇവര്‍ ഉയര്‍ന്നു. 27 മില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം ഈ കാലയളവില്‍ തന്നെ ഇവര്‍ക്കുണ്ടായിരുന്നു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളുടെ ഇന്റീരിയല്‍ ഡെക്കറേഷന്‍ അടക്കം നോക്കി നടത്തുന്നതും ഇവന്‍കയാണ്. ഇത് കൊണ്ട് കൂടിയാണ് ട്രംപിന്റെ സ്വത്തില്‍ ആധിപത്യത്തിന് മെലാനിയ ശ്രമിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+