Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ്-മെലാനിയ വിവാഹ മോചനം ചരിത്രമാകും, കോടീശ്വരിയാകും പ്രഥമ വനിത, കിട്ടാന്‍ പോകുന്നത് 50 മില്യണ്‍!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള കരാര്‍ പ്രകാരം മെലാനിയ കോടീശ്വരിയായി മാറുമെന്നാണ് വിവരങ്ങള്‍. അതേസമയം ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ മെലാനിയ വിവാഹ മോചനം തേടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിവാഹത്തിന് മുമ്പേ ഇവര്‍ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള കരാറിലാണ് എത്തിയത്. ഇതനുസരിച്ചാണ് ട്രംപ് വന്‍ തുക തന്നെ മെലാനിയക്ക് നല്‍കേണ്ടി വരുന്നത്. രാഷ്ട്രീയ വിദഗ്ധര്‍ ഇതിനെ എളുപ്പത്തില്‍ പണം നേടാനുള്ള കരാര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

Recommended Video

cmsvideo
    Melania Could Get This Huge Amount If She Divorces Donald Trump | Oneindia Malayalam
    1

    ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നതും ഇത്തരം കരാര്‍ ഉള്ളത് കൊണ്ടാണോ എന്നും വ്യക്തമല്ല. അതേസമയം ധനികരായ പല ആളുകളും ഇത്തരം കരാറുകള്‍ വിവാഹത്തിന് മുമ്പ് വെക്കാറുണ്ട്. അത് ഒരു ഘട്ടത്തില്‍ പിരിയേണ്ടി വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാല്‍ സാധാരണ വിവാഹങ്ങള്‍ പോലെ ആയിരിക്കില്ല ഇതെന്നും പറയപ്പെടുന്നു. മാനസികമായി ഇവര്‍ തമ്മില്‍ അടുപ്പമുണ്ടാകില്ല. ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരികളിലൊന്നായി മെലാനിയ മാറും. ട്രംപിന്റെ ആരാധകരെ പോലും അമ്പരപ്പിക്കുന്നതാണ് ഇത്. 50 മില്യണാണ് മെലാനിയക്ക് ലഭിക്കാന്‍ പോകുന്നത്.

    ഇത് ലോകത്തെ തന്നെ വലിയ വിവാഹ കരാര്‍ തുകകളിലൊന്നാണ്. 15 വര്‍ഷം മുമ്പാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. ബാരണ്‍ ട്രംപാണ് എന്നാണ് ഈ കുട്ടിയുടെ പേര്. നേരത്തെ ട്രംപ് അധികാരം നേടിയിട്ടും വാഷിംഗ്ടണിലേക്കോ വൈറ്റ് ഹൗസിലേക്കോ വരാന്‍ മെലാനിയ തയ്യാറായിരുന്നില്ല. മകന്റെ വിദ്യാഭ്യാസമാണ് പ്രധാനമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ വൈറ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് കാര്യങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. അധികാരമൊഴിയുന്ന ദിവസം മെലാനിയ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

    നേരത്തെ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥന്‍ ഒമറോസ് മാനിഗോള്‍ട്ട് ന്യൂമാനാണ് മെലാനിയ ട്രംപിനെ വിവാഹ മോചനം ചെയ്യുമെന്ന് പറഞ്ഞത്. ട്രംപ് അധികാരമൊഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് അവരെന്നും ന്യൂമാന്‍ പറഞ്ഞിരുന്നു. അതേസമയം ന്യൂമാന്‍ പറഞ്ഞത് സത്യമാകാനുള്ള സാധ്യതകളാണ് വര്‍ധിക്കുന്നത്. അതേസമയം ട്രംപ് അധികാരത്തിലിരിക്കുമ്പോഴാണ് മെലാനിയ വിവാഹ മോചനത്തിന് ഒരുങ്ങിയതെങ്കില്‍ ട്രംപ് അവരെ നിയമ പോരാട്ടത്തില്‍ കുരുക്കുമായിരുന്നുവെന്ന് ന്യൂമാന്‍ പറഞ്ഞു. നിയമവൃത്തങ്ങളില്‍ സജീവമായ ബെര്‍ക്ക്മാന്‍ ബോട്ട്ഗര്‍ ന്യൂമാനും ജാക്വിലിന്‍ ന്യൂമാനുമാണ് മെലാനിയക്ക് 50 മില്യണ്‍ ലഭിക്കുമെന്ന് വെളിപ്പെടുത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+