Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറ്റയില്‍ നിന്ന് വീണ്ടും പുറത്താക്കല്‍ വരുന്നു, കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകും

നേരത്തെ തന്നെ കുറേ പേരെ മെറ്റ പുറത്താക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ബജറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മെറ്റയില്‍ നിലനില്‍ക്കുന്നുണ്ട്.

META

വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ നിന്നും വീണ്ടും പുറത്താക്കല്‍ വരുന്നു. നിരവധി പേര്‍ക്ക് ഇനിയും ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. പല ടീമുകള്‍ക്കും അനുവദിച്ച ബജറ്റുകള്‍ ഒരിക്കല്‍ കൂടി പുനപ്പരിശോധിക്കാനാണ് മെറ്റയുടെ തീരുമാനം. ഇവരുടെയെല്ലാം ബജറ്റ് തല്‍ക്കാലത്തേക്ക് പിടിച്ചുവെക്കാന്‍ തീരുമാനമുണ്ടാവും.

കൂടുതല്‍ പേരെ ഈ ടീമുകളില്‍ നിന്നെല്ലാം പുറത്താക്കും. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ കുറേ പേരെ മെറ്റ പുറത്താക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ബജറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മെറ്റയില്‍ നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും വിചാരിച്ചത്ര തുകകള്‍ ടീമുകളിലേക്ക് ലഭിച്ചിട്ടില്ല.

facebook

പല ടീമുകൡലെയും എണ്ണം കുറയ്ക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചതായി കമ്പനിയിലെ ജീവനക്കാര്‍ തന്നെ പറയുന്നു. 89 ബില്യണിന്റെയും, 95 ബില്യണിന്റെയും ഇടയിലാണ് മെറ്റ ഈ വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്.

ഇത് സാധ്യമാക്കാനാണ് എല്ലാവരോടും നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് 11000 പേരെയാണ് ആഗോള തലത്തില്‍ തന്നെ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കിയത്.

അതായത് മെറ്റയുടെ മൊത്തം ജീവനക്കാരുടെ 13 ശതമാനമായിരുന്നു ഇത്. സാമ്പത്തിക പ്രതിസന്ധിയും, ടെക് മേഖലയിലെ മാന്ദ്യവും ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

നേരത്തെ ഗൂഗിളും ട്വിറ്ററും മൈക്രോസോഫ്റ്റുമെല്ലാം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ട്വിറ്റര്‍ യുഎസ്സില്‍ തന്നെ പല സ്ഥാപനങ്ങളും അടച്ച് പൂട്ടിയിരിക്കുകയാണ്. ഓഫീസുകളുടെ എണ്ണവും കമ്പനി കുറച്ചു.

വാടക നല്‍കാത്തത് കൊണ്ട് ട്വിറ്റര്‍ ജീവനക്കാരെ കെട്ടിട ഉടമകള്‍ പുറത്താക്കിയ സംഭവം വരെയുണ്ടായിരുന്നു. അതേസമയം ഗൂഗിള്‍ പുറത്താക്കുന്നവര്‍ക്കായുള്ള പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

പക്ഷേ ഇതുവരെ ഈ തുക ആര്‍ക്കും നല്‍കി തുടങ്ങിയിട്ടില്ല. ഗൂഗിള്‍ ആര്‍ക്കും നോട്ടീസ് പോലും നല്‍കാതെയാണ് പുറത്താക്കുന്നത്. പലരെയും ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ അടക്കം ഗൂഗിളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+