മെറ്റയില്‍ വീണ്ടും കൂട്ടപ്പുറത്താക്കല്‍; 10000 പേര്‍ക്ക് ജോലി നഷ്ടപ്പെടും, പ്രഖ്യാപനവുമായി കമ്പനി
ഇതുവരെ നിയമനം നടക്കാത്ത 5000 പോസ്റ്റുകളിലേക്കും ഇനി അടുത്തൊന്നും നിയമനമുണ്ടാവില്ല. ഇക്കാര്യം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്റ്റാഫുകളെ അറിയിച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് പേരന്റ് കമ്പനിയായ മെറ്റയില്‍ വീണ്ടും കൂട്ടപ്പുറത്താക്കല്‍.
പതിനായിരം പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെടും. കമ്പനി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാല് മാസം മുമ്പാണ് കമ്പനി 11000 പേരെ പുറത്താക്കിയത്. ഇത് രണ്ടാം ഘട്ട പുറത്താക്കലാണ്.
ടെക് മേഖലയിലെ പ്രതിസന്ധി ഓരോ ദിവസവും ആഴമേറിയതായി മാറി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ടാം ഘട്ട പുറത്താക്കല്‍ പ്രഖ്യാപിക്കുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് മെറ്റ.
ഫേസ്ബുക്കില്‍ അടക്കം കടുത്ത വരുമാന നഷ്ടം കമ്പനി നേരിടുന്നുണ്ട്. ഇതിനെ നേരിടാന്‍ വേണ്ടിയാണ് കമ്പനി ചെലവ് കുറയ്ക്കുന്നത്.

ഇതുവരെ നിയമനം നടക്കാത്ത 5000 പോസ്റ്റുകളിലേക്കും ഇനി അടുത്തൊന്നും നിയമനമുണ്ടാവില്ല. ഇക്കാര്യം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്റ്റാഫുകളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഫെബ്രുവരിയില്‍ ചെലവുകള്‍ കുറയ്ക്കുമെന്ന് മെറ്റ നേരത്തെ പ്രഖ്യാപിച്ചതാണ്. 89 മില്യണിനും, 95 മില്യണിനും ഇടയിലായിരിക്കണം ചെലവുകള്‍ എന്നാണ് മെറ്റ കൃത്യമായി ജീവനക്കാരെ അറിയിച്ചത്.
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
കഴിവിന്റെയും കാര്യക്ഷമതയുടെയും വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് സക്കര്‍ബര്‍ഗ് പ്രത്യേകം പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സക്കര്‍ബര്‍ഗ് പതിനൊന്നായിരം പേരെ കമ്പനിയില്‍ നിന്ന് പുറത്താക്കിയത്. ഇത് മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 13 ശതമാനമായിരുന്നു.
മെറ്റ അധികം പ്രാധാന്യം നല്‍കാത്ത പദ്ധതികളൊക്കെ ഈ കാലയളവില്‍ നിര്‍ത്തുമെന്നാണ് സൂചന. ഇതിനൊപ്പം പുതിയ ആളുകളെ നിയമിക്കുന്നതും നിര്‍ത്തിവെക്കും. അതേസമയം ഓഹരി വിപണിയില്‍ മെറ്റയ്ക്ക് കുതിപ്പുണ്ടായിട്ടുണ്ട്. രണ്ട് ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.
ചെലവുകളില്‍ അഞ്ച് മില്യണിന്റെ കുറവ് വരുത്താനാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനം. നേരത്തെ ആമസോണും ട്വിറ്ററും കൂട്ടപ്പുറത്താക്കല്‍ പ്രഖ്യാപിച്ചതാണ്. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ ആരംഭിച്ചത്. 50 ശതമാനം പേരെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്താക്കിയിരുന്നു.
കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധികളാണ് ടെക് മേഖലയെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നത്. 2022 പകുതിയോടെ തന്നെ കമ്പനികളെല്ലാം പ്രതിസന്ധിയിലായിരുന്നു. രൂക്ഷമായ വിലക്കയറ്റവും, പലിശനിരക്കുമെല്ലാം ഇതിന് പ്രധാന കാരണമായിരുന്നു.
അമേരിക്കയില്‍ ഉടനീളം ഇത് ബാധിച്ചിരുന്നു. ആഗോള പ്രതിസന്ധിയിലേക്കുള്ള പോക്കാണിതെന്നാണ് സൂചന. ടെക് മേഖലയില്‍ ഇതിനോടകം 2.8 ലക്ഷം ആളുകളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
ഇതില്‍ 40 ശതമാനവും ഈ വര്‍ഷമാണ് സംഭവിച്ചിരിക്കുന്നത്. ഭാവിയെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍നേരത്തെ മെറ്റ പ്ലാന്‍ ചെയ്തതാണ്. അതെല്ലാം ഇ്‌പ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications