ഫേസ്ബുക്കിലെ ജോലിയില്‍ നിന്ന് അമ്മയെ പുറത്താക്കി, ആറ് വയസ്സുകാരി മകളുടെ പ്രതികരണം വൈറല്‍!!
വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ കൂട്ട പിരിച്ചുവിടല്‍. പലര്‍ക്കും കാരണം പോലും മനസ്സിലായിട്ടില്ല. എന്നാല്‍ അടുത്തിടെ ഒരു യുവതിക്ക് മെറ്റയില്‍ നിന്ന് തന്റെ ജോലി നഷ്ടായിരിക്കുകയാണ്. ഇവരെ കമ്പനി പിരിച്ചുവിട്ടിരിക്കുകയാണ്. എന്നാല്‍ ഇവരുടെ മകളുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ അമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടത് നല്ല കാര്യമെന്നാണ് ഈ ആറു വയസ്സുകാരി പറഞ്ഞിരിക്കുന്നത്. ഷെല്ലി കലീഷ് എന്ന യുവതിക്കാണ് ഫേസ്ബുക്ക് മെറ്റയുടെ അപ്രതീക്ഷിത നീക്കത്തല്‍ ജോലി നഷ്ടമായത്. എന്തിനാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പോലും അറിയില്ലെന്ന് ഷെല്ലി പറയുന്നു.

മെറ്റയില്‍ വന്‍ തോതിലാണ് പുറത്താക്കല്‍ നടക്കുന്നത്. ഇതില്‍ ചെറുതും വലതുമായ പലര്‍ക്കും ആളുകള്‍ക്കും ജോലി നഷ്ടപ്പെട്ട് കഴിഞ്ഞു. ഷെല്ലി രാവിലെ ജോലിക്ക് കയറാനായി എത്തിയ സമയത്ത് പരിശോധിച്ച ഇമെയിലിലായിരുന്നു ജോലി നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയത്.
രാവിലെ ആറര മണിക്ക് ജോലിക്കായി കയറുമ്പോള്‍ പുറത്താക്കിയതായി മെയില്‍ വന്നിട്ടുണ്ടോ എന്ന് ഷെല്ലി പരിശോധിക്കാറുണ്ടായിരുന്നു. ആ ദിവസവും പതിവുപോലെ ഫോണ്‍ ഇവര്‍ പരിശോധിച്ചു. ഒരു നീണ്ട ഇമെയില്‍ അപ്പോഴാണ് കണ്ടത്. അതിലെ ആദ്യ കുറച്ച് പാരഗ്രാഫുകള്‍ വായിക്കാന്‍ കൂടി സാധിക്കുന്നതായിരുന്നില്ല. ആ ഭാഗത്താണ് എന്നെ പിരിച്ചുവിട്ടതായി പറയുന്നതെന്നും ഷെല്ലി പറഞ്ഞു.
വല്ലാത്തൊരു ദിവസമായിരുന്നു അത്. എന്റെ ഫോണ്‍ ഞാന്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തു. ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടന്‍ അദ്ദേഹം കുട്ടികളെയും വിളിച്ചെത്തി. അവര്‍ എന്നെ കെട്ടിപ്പിടുക്കുകയാണ് ചെയ്തത്. ഇളയ മകളെ തന്റെ ജോലി നഷ്ടമായതായി അറിയിച്ചു. എന്തിനാണ് അമ്മയെ പുറത്താക്കിയതെന്നായിരുന്നു അവളുടെ ചോദ്യം.
എന്നാല്‍ അതില്‍ സന്തോഷമുണ്ടെന്നും മകള്‍ പറഞ്ഞു. കാരണം തനിക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കുന്നതിലാണ് അവരുടെ സന്തോഷമെന്നും ഷെല്ലി പറയുന്നു. അതേസമയം മകളുടെ പ്രതികരണമാണ് തന്നെ ശരിക്കും അമ്പരപ്പിച്ചതെന്നും ഷെല്ലി പറഞ്ഞു.
തന്നെ കൂടുതല്‍ സമയം കാണാന്‍ സാധിക്കുന്നതിലുള്ള സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ ജോലി നഷ്ടപ്പെടുന്നത് വല്ലാത്തൊരു അവസ്ഥയാണ്. പക്ഷേ മകളുടെ പ്രതികരണം തന്റെ മനസ്സിലെ എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കിയതായി ഷെല്ലി പറയുന്നു. അമ്മ ജോലി നഷ്ടപ്പെടുന്നു, പക്ഷേ ഇപ്പോഴും നിങ്ങളാണ് ഏറ്റവും മികച്ച അമ്മയെന്ന് മകള്‍ തന്നോട് പറഞ്ഞതായി ഷെല്ലി പറഞ്ഞു.
അതേസമയം നിരവധി പേരെ മെറ്റയില്‍ നിന്ന് ഒഴിവാക്കുന്നതായി നേരത്തെ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. പിരിച്ചുവിടപ്പെട്ടവര്‍ക്ക് 16 ആഴ്ച്ചയിലെ ശമ്പളമാണ് നല്‍കുന്നത്. സര്‍വീസ് പരിഗണിച്ച് അധികമായി രണ്ട് ആഴ്ച്ചയിലെ സര്‍വീസുകള്‍ കൂടി നല്‍കും. തന്റെ കമ്പനിയിലെ ആളുകളുടെ ഹെല്‍ത്ത് കെയറിന്റെ പണം കമ്പനി ചെലവിടുമെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞിരുന്നു.












Click it and Unblock the Notifications