മെറ്റയില്‍ പിരിച്ചുവിടല്‍ ആരംഭിച്ചു. 10000 പേര്‍ക്ക് ജോലി നഷ്ടമാകും, കൂവിലും കൂട്ടപ്പുറത്താക്കല്‍
വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കി തുടങ്ങി. പതിനായിരം പേര്‍ക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാര്‍ച്ചിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ ടെക്‌നിക്കല്‍ റോളില്‍ ഉള്ളവര്‍ക്കാണ് കൂടുതലായും ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തില്‍ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളില്‍ ഉള്ളവര്‍ക്കും ജോലി നഷ്ടമാവും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരെ ഇന്റേണല്‍ മെമ്മോ വഴിയാണ് അക്കാര്യം മെറ്റ അറിയിച്ചത്.

എച്ചആര്‍ ഹെഡ് ലോറി ഗോളര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ പുറത്താക്കല്‍ നടപടിക്രമങ്ങള്‍ അമേരിക്കയ്ക്ക് പുറത്ത് വ്യത്യസ്തമായിരിക്കും. പുറത്താക്കലിന്റെ അടുത്ത ഘട്ടം മെയ് മാസത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രൊഡക്ട് ടീമുകളെയും ബിസിസ് റോളുകളില്‍ ഉള്ളവരെയുമായിരിക്കും ഈ കൂട്ടപ്പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക.
ഫിനാന്‍സ്, ലീഗല്‍, എച്ച്ആര്‍ മേഖലയില്‍ ഉള്ളവരെ ഈ തീരുമാനം കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെറ്റയിലെ ടീമുകള്‍ എല്ലാം മാറാനാണ് സാധ്യത. എല്ലാ ടീമുകളിലും മാറ്റം വരും. ജീവനക്കാരെ പരസ്പരം മാറ്റാനാണ് പ്ലാന്‍. പല ടീമുകള്‍ക്കും പുതിയ മാനേജര്‍മാരെ ലഭിക്കാനാണ് സാധ്യത. പലയിടത്ത് നിന്നും ജീവനക്കാരെ യുഎസ്സിലേക്ക് തിരിച്ചുവിളിക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ നീക്കം.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ലണ്ടനില്‍ ഇന്‍സ്റ്റഗ്രാമിന്റെ സാന്നിധ്യം കുറയ്ക്കാനാണ് തീരുമാനം. അവിടെയുള്ള ജീവനക്കാരില്‍ കുറച്ച് പേരെ യുഎസ്സിലേക്ക് തിരിച്ചുവിളിക്കും. എന്നാല്‍ മറ്റുള്ള റോളുകളില്‍ പലതും ഇനിയുണ്ടാവില്ല. സാന്‍ഫ്രാന്‍സിസ്‌കോ, മെന്‍ലോ പാര്‍ക്ക്, ന്യൂയോര്‍ക്ക് സിറ്റി എന്നിവ കഴിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാം അവരുടെ ഏറ്റവും ശക്തമായ ഓഫീസായി കണ്ടിരുന്നത ലണ്ടനിലെ ഓഫീസായിരുന്നു.
ഇതിനിടെ പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ കൂവിലും പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് ഇന്ത്യന്‍ കമ്പനിയാണ്. ട്വിറ്ററിന് എതിരാളിയായിട്ടാണ് കൂവിനെ കണ്ടിരുന്നത്. മുപ്പത് ശതമാനം ജീവനക്കാരെ കൂ ഒഴിവാക്കും. അതേസമയം ഈ കമ്പനിയില്‍ ഇത് രണ്ടാം ഘട്ട പിരിച്ചുവിടലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ നാല്‍പ്പത് പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
നിലവിലെ മാര്‍ക്കറ്റ് സാഹചര്യത്തില്‍ കമ്പനിക്ക് പിടിച്ച്‌നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ ആരംഭിച്ചിട്ട് അധികകാലമാവാത്ത സ്റ്റാര്‍ട്ടപ്പാണിത്. പക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 600 മില്യണ്‍ ആപ്പ് ഡൗണ്‍ലോഡാണ് കൂവിന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയത്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് കൂ.












Click it and Unblock the Notifications