ഇതുവരെ കണ്ടത് ചെറുത്; ഉല്‍ക്കാവര്‍ഷം വരുന്നു, മനുഷ്യനിര്‍മിതം.... കാത്തിരിക്കേണ്ടത് ഈ ദിവസം വരെ
വാഷിംഗ്ടണ്‍: ഉല്‍ക്കാവര്‍ഷത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. ചെറുപ്പക്കാലം മുതല്‍ നമ്മള് കേള്‍ക്കുന്നതാണ് ഉല്‍ക്കാവര്‍ഷം. മനുഷ്യന് ഉണ്ടാവുന്നതിന് ഒരുപാട് മുമ്പായിരുന്നു ഇതെല്ലാം വന്നത്. ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു ഇവ ഭൂമിയില്‍ പതിച്ചത്. ഭൂമിയില്‍ ഭീകരമായ ഉല്ക്കാവര്ഷമുണ്ടായതിലൂടെ ജീവജാലങ്ങള്‍ ഒന്നാകെ ഇല്ലാതായി പോയിരുന്നു.
എന്നാല്‍ പിന്നീട് ഇവയെ അത്ഭുതത്തോടെയാണ് കണ്ടുവന്നിരുന്നത്. ശാസ്ത്രം വികസിച്ചതിലൂടെ ഉല്‍ക്കകളെയും, ഉല്‍ക്കാവര്‍ഷത്തെയും കൃത്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. ഭൂരിഭാഗം ഉല്‍ക്കകളും അന്തരീക്ഷത്തില്‍ എത്തുമ്പോഴേക്ക് കത്തിനശിക്കും. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്ത് പുതിയൊരു അത്ഭുതത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്.

ഉല്ക്കാവര്ഷമെന്ന ഭാഗ്യം
ഉല്‍ക്കാവര്‍ഷം ആകാശത്തെ ഏറ്റവും സുന്ദരിയാക്കുന്ന കാര്യമാണ്. എന്നാല്‍ ഇതിനെ നമുക്ക് വിചാരിക്കുമ്പോള്‍ കാണാനാവില്ല. അതൊരു ഭാഗ്യമായി ശാസ്ത്രലോകം പറയുന്ന കാര്യമാണ്. ഒരു തിയതിക്ക് അത് വന്നാലായി. വാന നിരീക്ഷണം നടത്തുന്നവര്‍ക്ക് പോലും കൃത്യമായി പ്രവചിക്കാവുന്ന ഒന്നല്ല ഉല്ക്കാവര്ഷത്തിന്റെ സമയം. അതുകൊണ്ടാണ് അതിനെ ഭാഗ്യമെന്ന് വിൡക്കുന്നത്. അതുകൊണ്ട് എത്ര കണ്ടാലും നമുക്ക് ഉല്‍ക്കാവര്‍ഷം മടുക്കാറില്ല. വീണ്ടും വീണ്ടും കാണണമെന്ന് തോന്നും.
ഇതാ വരുന്നു നമ്മുടെ ഉല്‍ക്കാവര്‍ഷം
പക്ഷേ ഈ സങ്കടമൊക്കെ ഇനി മാറും. മനുഷ്യനിര്‍മിത ഉല്‍ക്കാവര്‍ഷമാണ് വരാന്‍ പോകുന്നത്. അതെങ്ങനെ സാധ്യമാകും എന്നാണോ അമ്പരക്കുന്നത്. എങ്കിലിതാ കേട്ടോളൂ. ജാപ്പനീസ് കമ്പനിയായ അലെ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയക്കുകയാണ്. ബഹിരാകാശത്ത് വെച്ച് ലോകത്തെ ആദ്യത്തെ മനുഷ്യ നിര്‍മിത ഉല്‍ക്കാ വര്‍ഷത്തെ നിര്‍മിക്കാനാണ്. സ്കൈ കാന്‍വാസ് എന്നാണ് ഇതിന്റെ പേര്. ഈ ആകാശ വിസ്മയത്തെ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഇനി കാണാനാവും എന്ന് ഉറപ്പായിരിക്കുകയാണ്.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

വരാന്‍ കുറച്ച് കാത്തിരിക്കണം
അതേസമയം ഈ പ്രൊജക്ട് 2020ല്‍ തന്നെ സാധ്യമാകേണ്ടതായിരുന്നു. എന്നാല്‍ ഇത് കുറച്ച് വൈകുകയായിരുന്നു. സാറ്റലൈറ്റില്‍ കുറച്ച് പ്രശ്നങ്ങള്‍ വന്നതോടെ ഈ പ്രൊജക്ട് നീളുകയായിരുന്നു. എന്തായാലും 2025ന്റെ തുടക്കത്തില്‍ തന്നെ സാറ്റലൈറ്റുകളെ ബഹിരാകാശത്തേക്ക് അയക്കാന്‍ റെഡിയാവുകയാണ് അലെ. ഭൂമി ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഉപേക്ഷിച്ച മാലിന്യങ്ങളിലൂടെ ഭൂമി സഞ്ചരിക്കുമ്പോള്‍ ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഉല്‍ക്കാവര്‍ഷം. ഇത് ചെറിയ കണങ്ങളാണ്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുകയാണ് ചെയ്യുക.
ഉല്‍ക്കാവര്‍ഷത്തില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍
ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇവ പതിക്കുമ്പോള്‍ മനോഹരമായ പ്രകാശം ആകാശത്ത് കാണാന്‍ സാധിക്കും. ആകാശത്താകെ പരന്ന് കിടക്കുന്നതായിരിക്കും ഈ പ്രകാശം. ആലെ പ്രകൃതിദത്തമായ മാലിന്യങ്ങളെ തന്നെ ഇതിനായി ഉപയോഗിക്കും. ഉരുക്ക് കൊണ്ടുള്ള ആര്‍ട്ടിഫിഷ്യല്‍ കണങ്ങളും അതിനായി ഉപയോഗിക്കും. ഒരു സെന്റിമീറ്റര്‍ നീളമുള്ളതായിരിക്കും ഈ കണങ്ങള്‍. ഇവ ഉപഗ്രത്തില്‍ ഉള്‍പ്പെടുത്തും. ഭൂമിക്ക് 400 കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ ഇവയെ സ്വതന്ത്രമാക്കും. ഇവയുടെ പ്രവര്‍ത്തനങ്ങളാണ് പിന്നീട് കൃത്രിമമായി ഉല്ക്കാവര്ഷമുണ്ടാക്കുക.
എവിടെ വെച്ചും കാണാനാവും
ഈ ഉപഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ ബഹിരാകാശ വാഹനങ്ങളൊന്നും ഉണ്ടാവില്ല. ലോകത്ത് എവിടെ വെച്ചും ഇവ കാണാനാവും. സാധാരണ കാണപ്പെടുന്ന ഉല്‍ക്കകളേക്കാള്‍ ഇതിനെ മനോഹരമായി കാണാന്‍ സാധിക്കും. കാരണം ഇവ മറ്റ് ഉല്‍ക്കകളേക്കാള്‍ വേഗം കുറഞ്ഞാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രകാശിക്കുക. ഇതിലൂടെ പ്രകാശത്തെ ദീര്‍ഘനേരം പ്രതലത്തില്‍ പതിപ്പിക്കാന്‍ സാധിക്കും. ഈയൊരു പരീക്ഷണത്തിലൂടെ അലെയ്ക്ക് കാറ്റിന്റെ വേഗം അടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications