Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസകോശത്തെ കൊവിഡില്‍ നിന്ന് പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്ന്, പ്രതീക്ഷ നല്‍കി മെറ്റ്‌ഫോര്‍മിന്‍

ദില്ലി: ശ്വാസകോശത്തെ കൊവിഡില്‍ നിന്ന് പ്രതിരോധിക്കാന്‍ കഴിയുന്ന മരുന്നിനെ കുറിച്ചുള്ള പഠനവുമായി ഡോക്ടര്‍മാര്‍. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നായ മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് പഠനത്തില്‍ പറയുന്നു. കാലിഫോര്‍ണ സാന്‍ഡിയാഗോ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചേഴ്‌സാണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച എലിയിലാണ് ഇവര്‍ പഠനം നടത്തിയത്. ഇത് ശ്വാസകോശ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതായി ഇവര്‍ പറയുന്നു.

1

ടൈപ്പ് 2 പ്രമേഹത്തിനാണ് ഈ മരുന്ന് ഉപയോഗിക്കാറുള്ളത്. എലിയില്‍ അക്യുറ്റ് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രമാണ് ഉപയോഗിച്ചത്. ഇത് ജീവന് തന്നെ ഭീഷണിയാവുന്ന രോഗാവസ്ഥയാണ്. രക്തമോ ജല പദാര്‍ത്ഥമോ ശ്വാസകോശത്തിലേക്ക് ഇറങ്ങി ശ്വാസതടസ്സമുണ്ടാക്കുകയും അത് ഓക്‌സിജന്‍ വിതരണത്തെ തന്നെ തടസ്സമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരില്‍ വ്യാപകമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഇത്.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

മെറ്റ്‌ഫോര്‍മിന്‍ ബാക്ടീരിയില്‍ എന്‍ഡോടോക്‌സിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പോ ശേഷമോ ഫലിച്ച് തുടങ്ങാറുണ്ടെന്ന് ഈ പഠനത്തില്‍ കണ്ടെത്തി. എന്‍ഡോടോക്‌സിനാണ് ബാക്ടീരിയല്‍ ന്യൂമോണിയക്ക് പ്രധാന കാരണമാകുന്നത് എന്‍ഡോടോക്‌സിനാണ്. ഇവയെ നേരത്തെ പ്രതിരോധിക്കാനോ രോഗം വന്ന ശേഷം പ്രതിരോധിക്കാനാണോ മെറ്റ്‌ഫോര്‍മിന് സാധിക്കുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കി. മെറ്റ്‌ഫോര്‍മിന്‍ രോഗലക്ഷണത്തെയും വ്യാപനത്തെയും തടയുമെന്നാണ് ഇതിലൂടെ മനസ്സിലാക്കാനായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

മെറ്റ്‌ഫോര്‍മിന്‍ മരണനിരക്ക് കുറയ്ക്കുന്നതായും ഇവര്‍ പഠനത്തില്‍ അവകാശപ്പെടുന്നു. എന്‍ഡോടോക്‌സിന്‍ ബാധിച്ച എലിയില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    68 year old man died due to side effects of covid vaccinel | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+