ട്രംപിനെ പേടിച്ച് മെക്സിക്കോ, 311 ഇന്ത്യക്കാരെ നാടുകടത്തി, അതിര്‍ത്തി സംരക്ഷിക്കും!!
മെക്സിക്കോ സിറ്റി: ഇന്ത്യയില്‍ എന്‍ആര്‍സി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ മെക്സിക്കോയില്‍ അപ്രതീക്ഷിത നടപടി. 311 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരിക്കുകയാണ്. ഇതില്‍ ഒരു സ്ത്രീയും ഉണ്ട്. അതേസമയം അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. മെക്സിക്കോ അതിര്‍ത്തി വഴി നിരവധി പേര് അമേരിക്കയിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ അമേരിക്ക മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇന്ത്യന്‍ പൗരന്മാര്ക്ക് മെക്സിക്കോയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. ഇവരെ ടൊലുക സിറ്റിയില്‍ നിന്ന് ദില്ലിയിലേക്കാണ് മടക്കി അയച്ചത്. ഒക്സാക്ക, ബാജാ കാലിഫോര്‍ണിയ, വെരാക്രൂസ്, ഷിയാപ്പാസ്, സൊനോറ, മെക്സിക്കോ സിറ്റി, ദുരംഗോ, തമാസ്ക്കോ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഇമിഗ്രേഷന്‍ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
മെക്സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍, മെക്സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും ട്രംപിന് ഉറപ്പ് നല്‍കിയിരുന്നു. കൂടുതല്‍ പേര് നാടുകടത്തപ്പെടുന്നത് മോദി സര്‍ക്കാരിനും വെല്ലുവിളിയാണ്.
അതേസമയം ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ആശയവിനിമയം വഴിയാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചതെന്ന് മെക്സിക്കോ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നാണ് സൂചന. നാടുകടത്തുന്നതിന് ഇന്ത്യ അനുമതി നല്‍കിയതായി സൂചനയുണ്ട്. പരിശോധന കൂടുതല്‍ ശക്തമാക്കാനും മെക്സിക്കോ തയ്യാറെടുക്കുന്നുണ്ട്. മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അമേരിക്കയിലെത്തി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുന്നുണ്ടെന്നാണ് ട്രംപിന്റെ നിലപാട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം










Click it and Unblock the Notifications