ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍

വാഷിംഗ്ടണ്‍: ഒരു യുവാവിന്റെ ഭാഗ്യത്തിന്റെ കഥ കേട്ട് അമ്പരന്ന് നില്‍ക്കുകയാണ് ഒരു കുടുംബം മൊത്തം. ഇയാള്‍ക്ക് ലോട്ടറിക്ക് മുകളില്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. ആദ്യത്തേത്തിലെ തുക കൊണ്ട് ഇയാള്‍ വീണ്ടും ടിക്കറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഭാഗ്യദേവത ഈ യുവാവിനെ തേടിയെത്തിയത്. ഭാഗ്യം കൊണ്ട് ഇയാള്‍ക്ക് നില്‍ക്കാനാവാത്ത അവസ്ഥയാണ്.

എന്തായാലും ഇയാള്‍ ചെയതൊരു പൊടിക്കൈ ഇപ്പോള്‍ ജീവിതം തന്നെ മാറി മറിയുന്ന വലിയൊരു തുകയായി മാറിയിരിക്കുകയാണ്. പക്ഷേ ഇപ്പോഴും ഈ ജേതാവിന്റെ കുടുംബത്തിന് ഇതൊന്നും വിശ്വസിക്കാനായാട്ടില്ല. കാരണം അത്രയും വലിയൊരു തുകയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

മിഷിഗണില്‍ നിന്നുള്ള ഒരാള്‍ക്കാണ് വന്‍ തുക സമ്മാനമായി അടിച്ചത്. പത്ത് ഡോളറിന്റെ സമ്മാനം നേരത്തെ ലോട്ടറിയിലൂടെ ഇയാള്‍ക്ക് ലഭിച്ചിരുന്നു. അതിന് മിഷിഗണ്‍ ലോട്ടറിയുടെ 5എക്‌സ് ഇന്‍സ്റ്റന്റ് ഗെയിമായിരുന്നു മിഷിഗണ്‍ ജേതാവ് കളിച്ചത്. ഇതിലൂടെ യുവാവ് അടിച്ചത് 5 ലക്ഷം യുഎസ് ഡോളറാണ്. ഇത് ഏകദേശം നാല് കോടി പതിമൂന്ന് ലക്ഷം രൂപ വരും. രണ്ട് ടിക്കറ്റുകള്‍ മെയ്ജര്‍ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. മുമ്പ് അടിച്ച ലോട്ടറിയുടെ തുക മാറി എടുക്കാനായി എത്തിയപ്പോഴാണ യുവാവിന് അടുത്ത ടിക്കറ്റ് എടുക്കേണ്ടി വന്നത്.

2

പത്ത് ഡോളറായിരുന്നു ആകെ ഉണ്ടായിരുന്ന സമ്മാനത്തുക. ഇതേ തുടര്‍ന്നാണ് ആ പണത്തിന് ലോട്ടറി ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇത് സത്യമാണെന്ന് കലമാസു കൗണ്ടിയില്‍ നിന്നുള്ളയാള്‍ക്ക് ഇപ്പോഴും വിശ്വസിക്കുന്നില്ല. തന്റെ വ്യക്തിവിവരങ്ങളും പുറത്തുവിടാന്‍ യുവാവിന് താല്‍പര്യമില്ല. ലോട്ടറിയടിച്ച് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എനിക്കെന്തോ പറ്റിയെന്നായിരുന്നു ഭാര്യ കരുതിയത്. കാരണം എന്റെ പെരുമാറ്റം അത്തരത്തിലായിരുന്നു. അഞ്ച് ലക്ഷം ഡോളര്‍ ലോട്ടറി അടിച്ചെന്ന് പറഞ്ഞപ്പോള്‍ ഭാര്യ തന്നെ വിശ്വസിച്ചില്ല. ലോട്ടറി ഓഫീസ് സമ്മാനം കിട്ടിയ കാര്യം സ്ഥിരീകരിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

3

ഈ പണം കൊണ്ട് തന്റെ വീട് നന്നാക്കാന്‍ ശ്രമിക്കുമെന്ന് ഇയാള്‍ വെളിപ്പെടുത്ത്. ആകെ സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയും സന്തോഷം കൊണ്ട് ഇയാള്‍ക്കുണ്ടായിരുന്നു. ദീര്‍ഘകാലമായി താന്‍ ലോട്ടറി എടുക്കുന്നുണ്ട് ഫാന്റസി ഫൈവ് ടിക്കറ്റുകള്‍ എടുക്കാറുള്ളതെന്ന് മക്കോമ്പ് കൗണ്ടിയില്‍ നിന്നുള്ളയാള്‍ ഇയാള്‍ പറഞ്ഞു. ആദ്യ അഞ്ച് നമ്പറും ഒന്നായി വന്നുവെന്ന് ഇയാള്‍ക്ക് വിശ്വസിക്കാനേ സാധിച്ചിട്ടില്ല. ഇതൊരിക്കലും ശരിയാകില്ലെന്നാണ് കരുതിയത്. എന്റെ മകള്‍ സമ്മാനം അടിച്ചതില്‍ ആകെ ആവേശത്തിലാണ്.എനിക്ക് എന്തെങ്കിലും പറ്റിയെന്നാണ് ആവേശത്തോടെയുള്ള തുള്ളിച്ചാടല്‍ കേട്ടപ്പോള്‍ അവര്‍ക്ക് തോന്നിയതെന്നും ഇയാള്‍ പറഞ്ഞു.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

എനിക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ എന്റെ മകന് പേടിയായിരുന്നു. അവനോടാണ് അഞ്ചര ഡോളര്‍ ജാക്‌പോട്ട് അടിച്ചുവെന്ന് താന്‍ പറഞ്ഞത്. തന്റെ കുടുംബത്തിന് വേണ്ടി ഈ പണം ഷെയര്‍ ചെയ്യാനാണ് വയോധികന്റെ പ്ലാന്‍. ബാക്കി സമ്പാദ്യത്തിലേക്ക് പോകും. ഡേവിഡിന്റെ മിനി മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. ഒക്ടോബര്‍ 22നായിരുന്നു നറുക്കെടുപ്പ്. ഡിട്രോയിറ്റില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് മക്കോമ്പ് കൗണ്ടി സ്ഥിതി ചെയ്യുന്നത്.

5

അതേസമയം മിസോറി ലോട്ടറിയിലും വമ്പനൊരു ജേതാവ് ഇത്തവണയുണ്ടായി. ഡിസംബര്‍ പതിനാറിനായിരുന്നുഇയാള്‍ക്ക്‌സമ്മാനം അടിച്ചത്. രണ്ടേകാല്‍ ലക്ഷം ജാക്ക്‌പോട്ടാണ് ഇയാള്‍ക്ക് അടിച്ചത്. ഇനി ഞങ്ങള്‍ക്ക് കടബാധ്യതയേ ഉണ്ടാവില്ലെന്ന് ഭാര്യയോട് താന്‍ പറഞ്ഞുവെന്നാണ് മിസൗറിയില്‍ നിന്നുള്ള ഇയാള്‍ പറയുന്നു. തന്റെ വ്യക്തിവിവിവരങ്ങളും ഇയാള്‍ പുറത്തുവിട്ടിട്ടില്ല. ഷോ മീ ക്യാഷ് ടിക്കറ്റാണ് ഇയാള്‍ വാങ്ങിയത്. വിക്ടറി ലെയ്ന്‍ ഫ്യുവല്‍ ആന്‍ഡ് ഫുഡില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. സാധാരണ ഈ ടിക്കറ്റ് വാങ്ങാറില്ലെന്നും, ഇത്തവണ അത് ഭാഗ്യം കൊണ്ടുവന്ന് തന്നുവെന്നും ഇയാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+