കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഒറ്റയടിക്ക് 10000 ജീവനക്കാരെ പുറത്താക്കി

Google Oneindia Malayalam News

കാലിഫോര്‍ണിയ: ടെക് മേഖലയിലെ പ്രതിസന്ധി മൈക്രോസോഫ്റ്റിലേക്കും എത്തുന്നു. നിരവധി ജീവനക്കാരനെയാണ് കമ്പനി പുറത്താക്കിയിരിക്കുന്നത്. കമ്പനി ഇപ്പോള്‍ ലാഭത്തിലാണെങ്കിലും, ഗൂഗിളിനെയും, ഫേസ്ബുക്കിനെയും പോലെ ജീവനക്കാരെ ഒഴിവാക്കുകയാണ്. ബുധനാഴ്ച്ച അവര്‍ പ്രഖ്യാപിച്ച കാര്യം പലരുടെയും നെഞ്ച് തകര്‍ക്കുന്നതാണ്.

പതിനായിരം ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയതായി പ്രഖ്യാപിച്ചത്. അതായത് മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ കമ്പനി പിരിച്ചുവിട്ടിരിക്കുകയാണ്. തൊഴില്‍ നഷ്ടമാകുന്ന ചില ജീവനക്കാരെ ഇക്കാര്യം പെട്ടെന്ന് അറിയിക്കും. ഇനിയുള്ള മാസങ്ങളിലായിട്ടായിരിക്കും ബാക്കിയുള്ളവരെ ഒഴിവാക്കുക.

1

അതേസമയം നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ് ഈ പ്രഖ്യാപനം. ടെക് മേഖലയില്‍ വലിയ മാന്ദ്യം തുടങ്ങിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ പിടിച്ചുനില്‍ക്കാനായി ട്വിറ്ററും, ഫേസ്ബുക്കുമെല്ലാം ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ മൈക്രോസോഫ്റ്റും അതേ പാത പിന്തുടരുമെന്ന് ഉറപ്പായിരുന്നു.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാവുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ പിരിച്ചുവിടല്‍. നിലവില്‍ എല്ലാ കമ്പനികളും ലാഭത്തിലാണ്. എന്നിട്ടും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ഗൂഗിളും ഫേസ്ബുക്കും നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അതേ ലിസ്റ്റിലേക്കാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റും ത്തെിയിരിക്കുന്നത്.

ഇത് ഒഴിവാക്കാനാവാത്ത നടപടിയാണെന്നും, അതിലൂടെ മാത്രമേ, ഹ്രസ്വകാല-ദീര്‍ഘകാല അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവൂ എന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല പറഞ്ഞു. വലിയൊരു മാറ്റത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

വിപണിയില്‍ ഉപയോക്താക്കള്‍ ഡിജിറ്റലായി ചെലവിടുന്നത് വളരെ കുറവാണെന്ന് നദേല പറയുന്നു. ഇത് ടെക് മേഖലയെ ബാധിച്ചിരിക്കുകയാണ്.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

ലോകത്തിന്റെ ഒരു ഭാഗം മാന്ദ്യത്തിലാണ്. മറ്റ് രാജ്യങ്ങള്‍ അതിനെ കാത്തിരിപ്പാണ്. അതേസമയം ജോലി നഷ്ടപ്പെടുന്ന എല്ലാവരോടും നന്ദി അറിിക്കുന്നത്. അവര്‍ മൈക്രോസോഫ്റ്റിലേക്ക് എന്നും സംഭാവന ചെയ്തവരാണ്. അവരുടെ സേവനങ്ങള്‍ക്കെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
microsoft fires 10000 employees after twitter and facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X