സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഗോര്‍ബച്ചേവ് അധികാരത്തിലെത്തുന്നത്. നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം കൊണ്ടുവന്നത്.
Recommended Video
ശീതയുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങളായിരുന്നു. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. മോസ്‌കോയില്‍ വെച്ചായിരുന്നു അന്ത്യം. 20ാം നൂറ്റാണ്ടിലെ മഹാനായ നേതാക്കളുടെ പട്ടികയിലാണ് ഗോര്‍ബച്ചേവിന്റെയും സ്ഥാനം.
റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഗോര്‍ബച്ചേവിന്റെ മരണം സ്ഥിരീകരിച്ചത്. മോസ്‌കോയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. 1985നും 1991നും ഇടയിലാണ് ഗോര്‍ബച്ചേവ് അധികാരത്തില്‍ ഇരുന്നത്.

സോവിയറ്റ് യൂണിയന്‍-യുഎസ് ബന്ധം മെച്ചപ്പെടുത്തിയ നേതാവ് കൂടിയാണ് അദ്ദേഹം. ശീതയുദ്ധത്തെ അതിജീവിച്ച ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു ഗോര്‍ബച്ചേവ്. ഭരിച്ചിരുന്ന കാലത്ത് ഏറ്റവും സ്വാധീനമുള്ള കരുത്തുറ്റ നേതാവായിരുന്നു ്‌ദ്ദേഹം. നിരവധി പരിഷ്‌കാരങ്ങള്‍ ഇക്കാലയളവില്‍ അദ്ദേഹം കൊണ്ടുവന്നിരുന്നു.
ഗോര്‍ബച്ചേവ് കൊണ്ടുവന്ന പരിഷ്‌കരണങ്ങളാണ് രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയത്. നിരവധി കാര്യങ്ങളില്‍ അത് റഷ്യക്കും ഗുണകരമായി. കിഴക്കന്‍ യൂറോപ്പ് സോവിയറ്റ് യൂണിയന്‍ ഭരണത്തില്‍ നിന്ന് മോചനം നേടാനും ഇക്കാലയളവില്‍ സാധിച്ചു. ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും വരെ അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കി കൊടുത്തതാണ്.
1990ല്‍ അദ്ദേഹം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടുകയും ചെയ്തു. ആഗോള സൂപ്പര്‍ പവറായിട്ടുള്ള റഷ്യയുടെ സ്ഥാനം ഇല്ലാതാക്കിയത് ഗോര്‍ബച്ചേവാണെന്ന് റഷ്യക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. അധികാരത്തില്‍ നിന്നിറങ്ങിയ ശേഷം മധ്യസ്ഥതകളും അദ്ദേഹം നടത്തിയിരുന്നു.
ക്രൈമിയയെ 2014ല്‍ റഷ്യ സ്വന്തം മേഖലയായി കൂടിച്ചേര്‍ത്തതോടെ റഷ്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് അടക്കം മോശമായിരുുന്നു. ഇതിനിടയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ഗോര്‍ബച്ചേവിന്റെ ബന്ധം അത്ര നല്ലതായിരുന്നു.
അതേസമയം ഗോര്‍ബച്ചേവിന്റെ മരണത്തില്‍ പുടിന്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ഗോര്‍ബച്ചേവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് കൊണ്ട് പുടിന്‍ കത്തയച്ചു. ആരോഗ്യ സ്ഥിതി ദീര്‍ഘകാലമായി മോശമായിരുന്നത് കൊണ്ട് അദ്ദേഹം പലപ്പോഴും ആശുപത്രിയിലായിരുന്നു. റഷ്യക്ക് പുറത്ത് വലിയ ആരാധകരും ഗോര്‍ബച്ചേവിനുണ്ട്.












Click it and Unblock the Notifications