കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ച്ഷീറിന് മുകളില്‍ പാറി പറന്ന് അജ്ഞാത വിമാനങ്ങള്‍, താലിബാന് നേരെ ആക്രമണം, യുഎസ് തിരിച്ചുവരും

Google Oneindia Malayalam News

കാബൂള്‍: പാഞ്ച്ഷീര്‍ പൂര്‍ണമായും പിടിച്ചടക്കി അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം സ്വന്തമാക്കിയെന്ന് താലിബാന്‍. എന്നാല്‍ താലിബാന് നേരെയുള്ള ആക്രമണം പാഞ്ച്ഷീറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അജ്ഞാത സൈനിക വിമാനങ്ങള്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ വിമാനങ്ങള്‍ എവിടെ നിന്ന് വന്നുവെന്നത് വ്യക്തമല്ല. പാഞ്ച്ഷീറിലെ ഗവര്‍ണറുടെ ഓഫീസില്‍ പതാക സ്ഥാപിക്കുന്ന ചിത്രങ്ങളെല്ലാം നേരത്തെ താലിബാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം പാഞ്ച്ഷീര്‍ നഷ്ടമായിട്ടില്ലെന്നും, കാണാമറയത്ത് ഇരുന്ന് കൊണ്ട് താലിബാനെ നേരിടുമെന്നും, അവസാന രക്തം വരെ അത് തുടരുമെന്നും അഹമ്മദ് മസൂദ് വ്യക്തമാക്കി.

1

അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവരുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യം വൈകാതെ തന്നെ തിരിച്ചുപോകും. അഫ്ഗാനില്‍ തീവ്രവാദ ശക്തികള്‍ നിറഞ്ഞിരിക്കുകയാണ്. അവരില്‍ നിന്നുള്ള ഭീഷണി ശക്തമാണ്. അതുകൊണ്ട് യുഎസ് സൈന്യം അവിടെ തിരിച്ചെത്തുമെന്നും സെനറ്റര്‍ ലിന്‍ഡ്‌സെ പറഞ്ഞു. അതേസമയം താലിബാന്റെ വാദം തെറ്റാണെന്ന് പാഞ്ച്ഷീറിലെ സേന പറയുന്നു. പാഞ്ച്ഷീറിലെ നിര്‍ണായക സ്ഥാനങ്ങളില്‍ തന്നെ ഇപ്പോഴും ഉണ്ടെന്നും വടക്കന്‍ സഖ്യം അവകാശപ്പെടുന്നത്. അഹമ്മദ് മസൂദും ആംറുള്ള സലേയും എവിടെയാണ് ഉള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇരുവരും താജിക്കിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സലേയും മസൂദും സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഖത്തറിലെത്തിയിട്ടുണ്ട്. അതേസമയം സാധാരണക്കാര്‍ ആരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് താലിബാന്‍ വക്താവ് മുജാഹിദ് പറയുന്നത്. നെഗറ്റീവായിട്ടുള്ള കാര്യങ്ങളാണ് വടക്കന്‍ സഖ്യം പ്രചരിപ്പിക്കുന്നതെന്നും മുജിഹിദ് പറഞ്ഞു. അഫ്ഗാനില്‍ അധികം അറിയപ്പെടാത്ത ഒരു നേതാവായിരിക്കും നേതാവാകുക എന്ന് ഉറപ്പായിരിക്കുകയാണ്. മുല്ലാ ഹസന്‍ അഖുണ്ഡാണ് ഈ നേതാവ്.

വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

താലിബാനിലെ അധികം ശക്തനായ നേതവല്ല അഖുണ്ഡ്. യുഎന്നിന്റെ തീവ്രവാദ പട്ടികയിലും ഇയാള്‍ ഇടംപിടിച്ചിട്ടുണ്ട്. താലിബാന്റെ ഉള്ളില്‍ വിവിധ വിഭാഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍ കാരണം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായിട്ടാണ് അഖുണ്ഡ് എത്തുന്നത്. സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് ഈ തര്‍ക്കങ്ങള്‍ കാരണമാണ്. പാകിസ്താന്റെ സമ്മര്‍ദവും താരതമ്യേന അധികം പോപ്പുലറല്ലാത്ത നേതാവിനെ കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്. മുല്ലാ ബറാദറും മുല്ലാ യാക്കൂബും ഉപനേതാക്കളായും വരാനാണ് സാധ്യത. സിറാജ് ഹഖാനി വിദേശകാര്യ മന്ത്രിയായേക്കും. പരമോന്നത നേതാവായി ഹിബത്തുള്ള അഖുന്‍സാദ തന്നെ വരും. മുല്ലാ ഹസന്‍ അഖുണ്ഡ് താലിബാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തലവനാണ്.

Recommended Video

cmsvideo
താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam

English summary
military planes target taliban positions but could not identify them, fight may continue in panjshir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X