Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാസ്റ്റിൽ ദിനാചരണത്തിൽ കരുത്തുകാട്ടാൻ ഐഎൻഎസ് ചെന്നൈ; ഫ്രാൻസിലെത്തി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ചെന്നൈയെ ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കാൻ ഫ്രാൻസിൽ എത്തിച്ചതായി അധികൃതർ.

ജൂലായ് 14 ന് ആണ് ഫ്രാൻസിൽ ബാസ്റ്റിൽ ദിനാചരണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും, ഒപ്പം മൂന്ന് സൈനിക വിഭാ​ഗവും ഉൾപ്പെടുന്ന സൈനിക സംഘവും പങ്കെടുക്കും.

ins

Representative Image

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; ഊഷ്മള വരവേൽപ്പ്"ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് ചെന്നൈ, ബ്രെസ്റ്റിലെ ബാസ്റ്റിൽ ദിനാചരണത്തിൽ പങ്കെടുക്കാൻ ഫ്രാൻസിലെ ബ്രെസ്റ്റിൽ ആണ് ," ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അതേസമയം പ്രധാനന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഫ്രാൻസിൽ എത്തിയിരിക്കുന്നത്. വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് പാരീസിൽ ലഭിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ഫ്രാൻസിൽ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഫ്രാൻസിലെത്തി സന്ദർശന വേളയിൽ ഇന്ത്യാ - ഫ്രാൻസ് സഹകരണം വർദ്ധിപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പ്രധാനമന്ത്രി പറഞ്ഞത്. അതേസമയം ബാസ്റ്റിൽ ദിനത്തിൽ വിദേശ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സാധാരണം അല്ല .

2017 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു വിദേശ നേതാവിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്, ഇന്ത്യൻ സായുധ സേനയുടെ 269 അംഗ ട്രൈ സർവീസസ് (ജല-കര-വായു) സംഘം ആണ് ഫ്രഞ്ച് സേനയോടൊപ്പം പരേഡിൽ പങ്കെടുക്കുക. ഇന്ത്യൻ വ്യോമ സേനയുടെ മൂന്ന് റാഫേൽ വിമനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ചാംപ്സ് എവീസീസിന് മുകളിൽ കൂടെയുള്ള ഫ്ളൈപാസ്റ്റിൽ പറക്കും.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി വിശദമായ ചർച്ച നടത്തും. പ്രധാനമന്ത്രിക്ക് ഇമ്മാനുവൽ മക്രോൺ കൊട്ടാരത്തിൽ പ്രത്യേക വിരുന്ന് ഒരുക്കി നൽകും . ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ദേശീയ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവെറ്റ് എന്നിവരും ആയി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

പ്രതിരോധം, ബഹിരാകാശ മേഖലകളിലെ സഹകരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും ചർച്ച ചെയ്യപ്പെടുക, അതേസമയം, ഫ്രാൻസിലെ സന്ദർശനത്തിന് പിന്നാലെ അദ്ദേഹം ദുബായിലേക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+