ജീവിച്ചിരിക്കുന്ന യേശു ക്രിസ്തു പോലീസ് സ്‌റ്റേഷനില്‍; നാട്ടുകാര്‍ക്കെതിരെ പരാതി, ഇതാണ് കാരണം
യേശു ക്രിസ്തു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കെനിയക്കാര്‍ വിശ്വസിക്കുന്നുണ്ട്. അതിന് ചില കാരണങ്ങളുമുണ്ട്. അവിടെ യേശു ക്രിസ്തുവാണെന്ന് വിശ്വസിച്ച് നടക്കുന്ന ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

നെയ്‌റോബി: യേശു ക്രിസ്തു ജീവിച്ചിരിപ്പുണ്ടോ? മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നെല്ലാം ചില കഥകള്‍ പലപ്പോഴായി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ യേശു ക്രിസ്തു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കെനിയക്കാര്‍ വിശ്വസിക്കുന്നുണ്ട്. അതിന് ചില കാരണങ്ങളുമുണ്ട്. അവിടെ യേശു ക്രിസ്തുവാണെന്ന് വിശ്വസിച്ച് നടക്കുന്ന ഒരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇയാള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അതിന് കാരണം കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഇയാള്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്. നാട്ടുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

താനാണ് ജീസസ് ക്രൈസ്റ്റ്
image credit: pulse.com
കെനിയയില്‍ നിന്നുള്ള എലിയു സിമിയു ആണ് താന്‍ യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ടിരുന്നത്. സ്വയം പ്രഖ്യാപിത യേശു ക്രിസ്തുവായിട്ടാണ് നാട്ടുകാര്‍ ഇയാളെ കണ്ടിരുന്നത്. ദീര്‍ഘകാലമായി ഇയാള്‍ താന്‍ ക്രിസ്തുവാണെന്ന് നാട്ടിലാകെ പറഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നാട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

തന്നെ കുരിശിലേറ്റാന്‍ നോക്കുന്നു
പോലീസില്‍ നല്‍കിയ പരാതിയില്‍ എലിയു പറയുന്നത്, തന്റെ ജീവന്‍ അപകടത്തിലെന്നാണ്. നാട്ടുകാര്‍ തന്നെ കുരിശില്‍ തറയ്ക്കാന്‍ പ്ലാന്‍ ചെയ്യുന്നതായിട്ടാണ് അദ്ദേഹം ആരോപിക്കുന്നത്. ദു:ഖവെള്ളി ദിനത്തിലാണ് അവര്‍ തന്നെ കുരിശില്‍ തറയ്ക്കാന്‍ നോക്കുന്നതെന്നാണ് ഇയാളുടെ ആരോപണം. കെനിയയിലെ ബുന്‍ഗോമ കൗണ്ടിയിലെ നാട്ടുകാരാണ് തന്നെ കുരിശില്‍ തറയ്ക്കാന്‍ നോക്കുന്നത്. ഇക്കാര്യം താന്‍ കണ്ടെത്തിയെന്നും എലിയു പറഞ്ഞു.

തനിക്ക് സുരക്ഷ വേണം
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
ജീവനില്‍ ഭയമുള്ളത് കൊണ്ടാണ് സുരക്ഷ തേടുന്നത്. അതിന് വേണ്ടി നടപടി പോലീസ് എടുക്കണമെന്നാണ് ഇയാളുടെ ആവശ്യം. അതേസമയം എലിയുവിനെ കുരിശില്‍ തറച്ചാല്‍ മൂന്നാം ദിനം യേശു ക്രിസ്തുവിനെ പോലെ അദ്ദേഹവും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും, സ്വര്‍ഗാരോഹണം സാധ്യമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിലൂടെ എലിയു പറയുന്നത് പോലെ അദ്ദേഹം ശരിക്കുമൊരു മിശിഹയാണോ എന്ന് തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു.

യേശുവിന്റെ കുരിശുമരണം
ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുവിന്റെ കുരിശാരോഹണം നടക്കുന്നത്. ഗോല്‍ഗോത്തയില്‍ വെച്ചാണ് അദ്ദേഹത്തെ കുരിശില്‍ തറച്ചത്. മൂന്നാം ദിനം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നും, സ്വര്‍ഗാരോഹണം ചെയ്തുവെന്നാണ് വിശ്വാസം. എലിയു താന്‍ ക്രിസ്തുവാണെന്ന് പറയുന്നത് കൊണ്ട് ഇതെല്ലാം സംഭവിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഇയാളെ ക്രൂരമായി തന്നെ മര്‍ദിച്ച് കുരിശില്‍ തറച്ചാല്‍, മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഭയന്നാണ് എലിയു പോലീസിനെ സമീപിച്ചത്.












Click it and Unblock the Notifications