Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിയുടെ പുതിയ പ്രസിഡന്‍റ് അബ്ദുള്ള യമീന്‍

മാലെ: മാലി ദ്വീപില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 51.59 ശതമാനം വോട്ട് നേടി പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് അബ്ദുള്ള യമീന്‍ വിജയിച്ചു. നവംബര്‍ 16 ശനിയാഴ്ച നടന്ന അവസാനഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യമീന് വിജയം. മാലിയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് മുഹമ്മദ് നഷീദും യമീനും തമ്മിലായിരുന്നു കടുത്ത മത്സരം.

മാലിദ്വീപിലെ മുന്‍ ഏകാധിപതി മഅ്മൂന്‍ അബ്ദുള്‍ കയ്യൂമിന്റെ സഹോദരനാണ് യമീന്‍. മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് മുഹമ്മദ് നഷീദ്. യമീന് 51.4ശതമാനം വോട്ടും നഷീദിന് 48.6 ശതമാനം വോട്ടുമാണ് ലഭിച്ചത്. നഷീദ് വിജയിക്കുമെന്നാണ് ഏറെക്കുറെ വിശ്വസിയ്ക്കപ്പെട്ടത്.

എന്നാല്‍ അവസാന നിമിഷത്തില്‍ അട്ടിമറി വിജയം നേടുകയായിരുന്നു യമീന്‍. മുന്‍പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ നഷീദിനായിരുന്നു മുന്‍തൂക്കം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പുറത്തായ ജംഹൂരി പാര്‍ട്ടി യമീന് പിന്തുണ പ്രഖ്യാപിച്ചതാണ് വിജയത്തിന് കാരണമെന്ന് കരുതുന്നു.

ദ്വീപിലുടനീളം 475 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. 75 ശതമാനം ആളുകളും വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നാണ് അനൗദ്യോഗിക വിവരം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ഉയര്‍ത്തികാട്ടിയതിന് 25 പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+