കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങുപനി കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടന; കേസുകള്‍ 35000 കടന്നു

Google Oneindia Malayalam News

ജനീവ: കുരങ്ങ് പനി കേസുകളില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. 92 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി 35,000-ലധികം കുരങ്ങുപനി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏകദേശം 7,500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച പറഞ്ഞു.

ലോകത്താകമാനം ഇതുവരെ 12 പേര്‍ കുരങ്ങുപനി ബാധിച്ച് മരിച്ചതായി ഗെബ്രിയേസസ് പറഞ്ഞു. കുരങ്ങുപനി പടരുന്നത് നിയന്ത്രിക്കുന്നതില്‍ വാക്‌സിനുകളും ഒരു പ്രധാന പങ്ക് വഹിക്കുമെന്നും, പല രാജ്യങ്ങളിലും, കുരങ്ങ് പനി ബാധിത സമൂഹങ്ങളില്‍ നിന്ന് വാക്‌സിനുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

'ജാമ്യമനുവദിച്ചോ നിരസിച്ചോ ഉത്തരവിടാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ട്, എന്നാല്‍';ലോയേഴ്‌സ് യൂണിയന്‍ പറയുന്നു'ജാമ്യമനുവദിച്ചോ നിരസിച്ചോ ഉത്തരവിടാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ട്, എന്നാല്‍';ലോയേഴ്‌സ് യൂണിയന്‍ പറയുന്നു

1

ലോകമെമ്പാടും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, കുരങ്ങുപനിക്കുള്ള അംഗീകൃത വാക്‌സിന്‍ ഉള്ള ഒരേയൊരു കമ്പനിയായ ബവേറിയന്‍ നോര്‍ഡികിന് പോലും ആവശ്യത്തിന് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗെബ്രിയേസസിന്റെ പരാമര്‍ശം. ത്വരിതഗതിയിലുള്ള ആവശ്യം നിറവേറ്റുന്നതിനായി, ഉല്‍പ്പാദനത്തില്‍ ചിലത് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഡാനിഷ് കമ്പനി ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..

2

വസൂരി പ്രതിരോധ വാക്സിനുകളും കുരങ്ങുപനിക്കെതിരെ സംരക്ഷണം നല്‍കുമെന്ന് കണ്ടെത്തിയിരുന്നു. ബവേറിയന്‍ നോര്‍ഡിക് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് കുരങ്ങുപനി വൈറസിനും വസൂരിക്കുമുള്ള ജിന്നിയോസ് എന്ന വാക്സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

3

2015 ല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അപൂര്‍വ വൈറസിനുള്ള വാക്സിന്‍ ആയി ജിന്നിയോസിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസുമായി കുരങ്ങുപനി വൈറസിന് അടുത്ത ബന്ധമുള്ളതു കൊണ്ട് വസൂരി വാക്സിനുകള്‍ക്ക് കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ മികച്ച ആരോഗ്യസംരക്ഷണ ഏജന്‍സിയായ സിഡിസി പറയുന്നു.

റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

4

കുരങ്ങു പനി ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പഖ്യാപിച്ചിരുന്നു. ആഗോള തലത്തില്‍ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിസലായിരുന്നു തീരുമാനം. കരങ്ങ് പനി വ്യാപനം അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. കുരങ്ങുപനി ഉള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, നടുവേദന, പേശി വേദന, ക്ഷീണം, ലിംഫ് നോഡുകളില്‍ ഉണ്ടാകുന്ന വീക്കം എന്നിവയും അനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്നേക്കാം.

English summary
monkeypox: WHO said that 20% hike in monkey pox cases world wide total cases jumped to 35000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X