കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വറ്റിവരണ്ട് തടാകം, ഒന്നൊഴിയാതെ കണ്ടെടുക്കുന്നത് മനുഷ്യ അസ്ഥികൂടങ്ങള്‍; ഭീതിയോടെ ജനങ്ങള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നെവാഡയിലെ മീഡ് തടാകത്തില്‍ ജലനിരപ്പ് കുറയുന്നതിന് പിന്നാലെ കൂടുതല്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം മേയ് മുതല്‍ ഇതുവരെ നാല് മനുഷ്യ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത് എന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ റിസര്‍വോയറായ ലേക്ക് മീഡ്, ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരള്‍ച്ച അഭിമുഖീകരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ ജലനിരപ്പ് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തടാകത്തില്‍ നിന്ന് മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

Sc

ആഗസ്റ്റ് 6 ന് ലേക്ക് മീഡ് നാഷണല്‍ റിക്രിയേഷന്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന സ്വിം ബീച്ചില്‍ ആരോ മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാഷണല്‍ പാര്‍ക്ക് സര്‍വീസ് (എന്‍ പി എസ്) വെളിപ്പെടുത്തി. ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തടാകത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു.

കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍

ലഭിച്ച അസ്ഥികൂടങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പശ്ചിമേഷ്യയിലെ നിരന്തരമായ ജലപ്രതിസന്ധിക്കിടയിലാണ്, മീഡ് തടാകത്തിലെ ജലനിരപ്പ് അഭൂതപൂര്‍വമായി താഴ്ന്നത്. ഈ സാഹചര്യത്തില്‍, മെയ് മാസത്തില്‍ തടാകത്തില്‍ നിന്ന് കുറഞ്ഞത് മൂന്ന് മനുഷ്യ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തി.

മെയ് 1 ന്, ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളമുള്ള തുരുമ്പിച്ച വീപ്പയില്‍ നിന്ന് ഒരു കൂട്ടം മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് കേസിന്റെ അന്വേഷണത്തിനൊടുവില്‍ അവശിഷ്ടങ്ങള്‍ 1970-കളുടെ മധ്യത്തിനും 1980-കളുടെ തുടക്കത്തിനും ഇടയില്‍ മരിച്ച ഒരാളുടേതാണെന്ന് കണ്ടെത്തി.

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും അനുമാനമുണ്ട്.മെയ് 7 ന്, രണ്ട് സഹോദരിമാര്‍ ലേക്ക് മീഡിന്റെ കാള്‍വില്ലെ ബേയ്ക്ക് സമീപം പാഡില്‍ ബോര്‍ഡിംഗ് നടത്തുമ്പോള്‍, ചില അസ്ഥികൂട അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തി. രണ്ടാമത്തെ വ്യക്തിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നോ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ തടാകത്തിലെ വെള്ളത്തില്‍ എത്രത്തോളം ഉണ്ടായിരുന്നു എന്നോ ഇതുവരെ അറിവായിട്ടില്ല.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

കലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ആന്ത്രപോളജിസ്റ്റായ എറിക് ബാട്ടര്‍ലിന്‍കാണ് തടാകത്തില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

English summary
More human remains have been found in Nevada's Lake Mead after the water level receded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X