കൂടുതൽ തീരുവ വരുന്നു? ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള 16 രാജ്യങ്ങൾക്കെതിരെ യുഎസ് വ്യാപാര അന്വേഷണം
ന്യൂയോർക്ക്: ഇന്ത്യക്കും ചൈനയ്ക്കും മറ്റ് 16 പ്രമുഖ രാജ്യങ്ങൾക്കുമെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യാപാര അന്വേഷണങ്ങൾക്ക് തുടക്കമിട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പാദകർക്ക് ദോഷകരമാവുന്ന വിധത്തിൽ വ്യാവസായിക നയങ്ങൾ അമിത ഉൽപ്പാദന ശേഷിക്ക് കാരണമായി എന്നാരോപിച്ച് കൊണ്ടാണ് അന്വേഷണം. ഇത് പുതിയ ഇറക്കുമതി തീരുവകൾക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ് വ്യാപാര പ്രതിനിധി കാര്യാലയം 1974-ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം രണ്ട് പ്രത്യേക അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യാപാര പങ്കാളികൾക്കിടയിലെ, ഇന്ത്യ ഉൾപ്പെടെയുള്ള, അധിക വ്യാവസായിക ശേഷിയെക്കുറിച്ച് ഒരു അന്വേഷണം നടത്തുമ്പോൾ, നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച സാധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മറ്റൊന്ന്.

യുഎസ് ബിസിനസുകൾക്ക് ദോഷകരമാവുന്ന മറ്റ് രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികൾ അന്വേഷിക്കാനും പ്രതികരിക്കാനും യുഎസ് ഭരണകൂടത്തെ അനുവദിക്കുന്ന സെക്ഷൻ 301, വാഷിംഗ്‌ടണിന്റെ ഏറ്റവും ശക്തമായ ഏകപക്ഷീയ വ്യാപാര നിർവഹണ ഉപകരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് ലോക വ്യാപാര സംഘടനയുടെ അനുമതിയില്ലാതെ തന്നെ വ്യാപാര നടപടികൾ ഏർപ്പെടുത്താൻ യുഎസിനെ പ്രാപ്‌തമാക്കുന്നു.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തീരുവകൾ ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ട്രംപിന്റെ മുൻ തീരുവ പരിപാടി റദ്ദാക്കിയതിന് ശേഷവും ആഗോള തീരുവ തന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തുടർ ശ്രമങ്ങളുമായി ഈ നീക്കം യോജിച്ചു പോവുന്നു എന്നതാണ് കാര്യം.
'നയം പഴയതുതന്നെയാണ്, കോടതികളുടെ താൽപ്പര്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും അനുസരിച്ച് ഉപകരണങ്ങൾ മാറിയേക്കാം' എന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. അമേരിക്കൻ തൊഴിലുകൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ഈ വാർത്തയ്ക്ക് പിന്നാലെ സൂചിപ്പിച്ചു.
നിരവധി രാജ്യങ്ങൾ അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഇന്ത്യക്കും ചൈനയ്ക്കും പുറമെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, തായ്‌വാൻ, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സർലൻഡ്, നോർവേ എന്നിവയും യുഎസ് ഭരണകൂടത്തിന്റെ അന്വേഷണത്തിന് വിധേയമാണ്.
ഉൽപ്പാദനം യഥാർത്ഥ വിപണി ആവശ്യകതയുമായി ബന്ധമില്ലാത്ത രാജ്യങ്ങളിൽ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗ്രീർ പറഞ്ഞു. 'തുടർച്ചയായ വ്യാപാര മിച്ചത്തിലൂടെയോ ഉപയോഗിക്കപ്പെടാത്ത ശേഷിയിലൂടെയോ ഘടനപരമായ അമിത ഉൽപ്പാദന ശേഷി കാണിക്കുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഈ അന്വേഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും' ഗ്രീറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 2016 മുതൽ 2020 വരെയുള്ള തന്റെ ആദ്യ ഭരണ കാലയളവിൽ, ട്രംപ് സെക്ഷൻ 301 അന്വേഷണം ഉപയോഗിച്ച് നിരവധി ചൈനീസ് ഇറക്കുമതികൾക്ക് ഏകദേശം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. അതേ രീതിയിൽ ഇക്കുറി കൂടുതൽ രാജ്യങ്ങളെ ലക്ഷ്യമിടുമോ എന്നതാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications