Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കാമുകിയെ കൊന്നു, ഹൃദയവും തലച്ചോറും തിന്നു, ശരീരം കഷ്ണങ്ങളാക്കി... ഡോ ഓമനയെ വെല്ലുന്ന കൊലപാതകം

ജെഫേഴ്‌സണ്‍വില്ലെ(ഇന്ത്യാന): കൊലപാതക വാര്‍ത്തകള്‍ ഇക്കാലത്ത് ഒരു പുതുമയൊന്നും അല്ല. മുന്‍കാമുകനേയപം കാമുകിയേയും എല്ലാം കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ മനുഷ്യമനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്ന തരത്തിലുള്ള കൊലപാതക വാര്‍ത്തകളും പുറത്ത് വരാറുണ്ട്.

അത്തരത്തില്‍ ഒന്നായിരുന്നു ഡോ ഓമന നടത്തിയ കൊലപാതകം. മുരളീധരന്‍ എന്ന ആളെ വെട്ടിനുറിക്കി സ്യൂട്ട് കേസിലാക്കിയ ഡോ ഓമനയെ അത്രപെട്ടെന്ന് മറക്കാന്‍ കേരളത്തിനാവില്ല. എന്നാല്‍ ഓമന നടത്തിയതിനേക്കാള്‍ അതിഭീകരമായ ഒരു കൊലപാതക കേസില്‍ കോടതി, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് . വിശദാംശങ്ങള്‍...

തെക്കന്‍ ഇന്ത്യാനയില്‍

തെക്കന്‍ ഇന്ത്യാനയില്‍

അമേരിക്കയിലെ തെക്കന്‍ ഇന്ത്യാനയില്‍ ആയിരുന്നു സംഭവം. കൃത്യമായി പറഞ്ഞാല്‍ 2014 സെപ്തംബര്‍ 11 രാവിലെ. ടാമി ജോ ബ്ലാന്റണ്‍ എന്ന യുവതിയാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയത് മുന്‍ കാമുകന്‍ ജോസഫ് ഒബര്‍ഹാന്‍സ്ലെ.

ക്രൂര കൊലപാതകം

ക്രൂര കൊലപാതകം

46 വയസ്സുണ്ടായിരുന്ന ജോ ബ്ലാന്റെണ്‍ അതി ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. ഇവരുട ശരീരത്തില്‍ 25 ല്‍ അധികം സ്ഥലങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലും ആയിരുന്നു.

കൊല്ലുക മാത്രമല്ല, തിന്നുകയും

കൊല്ലുക മാത്രമല്ല, തിന്നുകയും

ജോസഫ് ഒബര്‍ഹാന്‍സ്ലെ തന്നെയാണ് ജോ ബ്ലാന്റണെ കൊന്നത് എന്ന് പോലീസ് കണ്ടെത്തി. മുന്‍ കാമുകിയ കൊല്ലുക മാത്രമല്ല, അവരുടെ തലച്ചറും ഹൃദയവും ഇയാള്‍ ഭക്ഷിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

നരഭോജി

നരഭോജി

ബ്ലാന്റണിന്റെ തലയുടെ ചില ഭാഗങ്ങളില്‍ ഒരു പാത്രത്തില്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളും കുളിമുറിയില്‍ ആണ് കണ്ടെത്തിയത്. വീട് മുഴുവന്‍ ചോരയായിരുന്നു. ഈര്‍ച്ചവാള്‍ ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുടെ ശരീരം കീറിമുറിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം.

ബലാത്സംഗം ചെയ്തു?

ബലാത്സംഗം ചെയ്തു?

പ്രതി യുവതിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന ചാര്‍ജ്ജും ചുമത്തപ്പെട്ടിരുന്നു. ഈര്‍ച്ചവാള്‍ കൊണ്ടാണ് ഇയാള്‍ തലയോട്ടി പൊളിച്ച് തലച്ചോറും നെഞ്ചുംകൂട് തകര്‍ക്ക് ഹൃദയവും പുറത്തെടുത്തത്. ഇതാണ് പിന്നീട് ഭക്ഷണമാക്കിയത്.

കുറ്റക്കാരന്‍ തന്നെ

കുറ്റക്കാരന്‍ തന്നെ

ആറ് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ കോടതി കുറ്റക്കാരന്ഡ എന്ന് വിധിച്ചിരിക്കുന്നത്. കൊലപാതകം കൂടാതെ വീട്ടില്‍ അതിക്രമിച്ചുകയറി എന്ന കേസിലും ഇയാള്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എന്നാല്‍ ബലാത്സംഗക്കുറ്റം തെളിയിക്കപ്പെട്ടില്ല.

ചെയ്തത് കറുത്തവര്‍ഗ്ഗക്കാര്‍

ചെയ്തത് കറുത്തവര്‍ഗ്ഗക്കാര്‍

താനല്ല കുറ്റം ചെയ്തത് എന്നായിരുന്നു ഇയാളുടെ വാദം. പുലര്‍ച്ചെ നാല് മണിക്ക് താന്‍ എത്തുമ്പോള്‍ വീട്ടില്‍ കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് പേര്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് ഇയാള്‍ വാദിച്ചത്. അവരാണ് കൊലപാതകം നടത്തിയത് എന്നും വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

സ്ഥിരം കുറ്റവാളി

സ്ഥിരം കുറ്റവാളി

ഇതിന് മുമ്പും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഒബര്‍ഹന്‍സ്ലെ. 12 വര്‍ഷം ആ കേസില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം അമ്മയേയും കാമുകിയേയും ആയിരുന്നു വെടിവച്ച് കൊന്നത്.

ജീവപര്യന്തം

ജീവപര്യന്തം

എന്തായാലും ഈ കേസില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയായിരിക്കും വിധിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരോള്‍ ഇല്ലാത്ത ജയില്‍ ശിക്ഷ ആയിരിക്കും. വധശിക്ഷ തന്നെ നല്‍കണം എന്ന വാദം ആയിരുന്നു കഴിഞ്ഞ വര്‍ഷം വരെ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+