കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം സ്ത്രീകള്‍ നാണമില്ലാതെ സെല്‍ഫികള്‍ എടുക്കുന്നു'

  • By Gokul
Google Oneindia Malayalam News

എല്ലാവരും സെല്‍ഫി എടുക്കുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയുടെ കടന്നകയറ്റത്തോടെയാണ് സെല്‍ഫിയെന്ന വാക്കും സ്വയമെടുക്കുന്ന ചിത്രവും ഇത്രമേല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ സ്ത്രീകള്‍ സെല്‍ഫിയെടുക്കുന്നത് പാപമാണെന്ന കണ്ടെത്തലുമായി ഒരു മുസ്ലീം പുരോഹിതന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മുസ്ലീം സ്ത്രീകള്‍ക്കുനേരെയാണ് പുരോഹിതന്റെ വിമര്‍ശനം. മുസ്ലീം സ്ത്രീകള്‍ നാണമില്ലാതെ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഇത് മതത്തിന് നിരക്കാത്തതും പാപവുമാണ്. സ്ത്രീകളും സംശുദ്ധി ഒക്കെ സോഷ്യല്‍ മീഡിയ വന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന്. അവര്‍ക്ക് എങ്ങിനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന ആഗ്രഹമാണെന്ന് പുരോഹിതന്‍ പറഞ്ഞു.

muslim-women


ഇന്തോനേഷ്യക്കാരനായ ഫെലിക്‌സ് സ്യു എന്ന പുരോഹിതനാണ് മുസ്ലീം സ്ത്രീകള്‍ക്കെതിരെ സദാചാരത്തിന്റെ വാളോങ്ങിയത്. ഇയാളുടെ സദാചാര പ്രസംഗം സോഷ്യല്‍ മീഡിയയില്‍ കൂടി വൈറലായതോടെ പുരോഹിതനിട്ട് നല്ല പണിതന്നെ മുസ്ലീം പെണ്‍കുട്ടികള്‍ നല്‍കിയിരിക്കുകയാണ്. എങ്ങനെ ജീവിക്കണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ് പലരും ഇയാള്‍ക്കെതിരെ പ്രതികരിച്ചു.

കൂടാതെ, പ്രതിഷേധമായി സെല്‍ഫി പോസ്റ്റുകയും ചെയ്തു. 'സെല്‍ഫി ഫോര്‍ സ്യൂ' എന്ന ഹാഷ് ടാഗലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് സെല്‍ഫിയുമായി രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ വരെ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

English summary
Muslim Cleric Calls Woman Taking Selfies 'Shameless'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X