കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരിറ്റിയുടെ മറവില്‍ അഴിമതി; ഓങ് സാന്‍ സൂകിക്ക് ആറ് വര്‍ഷം കൂടി തടവ് ശിക്ഷ പ്രഖ്യാപിച്ച് കോടതി

Google Oneindia Malayalam News

നയ്പിഡോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ നേതാവുമായ ഓങ് സാന്‍ സൂകിക്ക് ആറ് വര്‍ഷം കൂടി തടവ് ശിക്ഷ പ്രഖ്യാപിച്ച് കോടതി. പരേതയായ അമ്മയുടെ പേരിലുള്ള ഒരു ചാരിറ്റിയുമായി ബന്ധപ്പെട്ട നാല് അഴിമതി ആരോപണങ്ങളില്‍ സൂകി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

തലസ്ഥാനമായ നയ്പിഡോവിലെ ജയില്‍ വളപ്പിനുള്ളിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നിലവില്‍ 11 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഓങ് സാന്‍ സൂകി. 2021-ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുകയും സൂചിയുടെ മൊത്തം ജയില്‍ശിക്ഷ 17 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തതിനുശേഷമുള്ള നാലാം റൗണ്ട് ക്രിമിനല്‍ വിധിയാണിത്.

FDADFD

പൊതുജനാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റിയായ ഡാവ് ഖിന്‍ കീ ഫൗണ്ടേഷന്റെ ആസ്ഥാനവും അനുബന്ധ പ്രോജക്ടുകളും നിര്‍മ്മിക്കുന്നതിനായി നയ്പിഡോയില്‍ ഭൂമി പാട്ടത്തിനെടുത്തതിലൂടെ സൂകി 24.2 ബില്യണ്‍ ക്യാറ്റ് (13 മില്യണ്‍ ഡോളര്‍) നഷ്ടമുണ്ടാക്കിയെന്ന് മാന്‍ഡലെ റീജിയന്‍ ഹൈക്കോടതി ജഡ്ജി മൈന്റ് സാന്‍ വിധിച്ചു.

'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി

സൂകിക്കെതിരായ നേരത്തെയുള്ള കോടതി ശിക്ഷകള്‍ പൊതുജന രോഷത്തിന് കാരണമാവുകയും ഷാഡോ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സായുധ പ്രതിരോധം ശക്തമാക്കുകയും ചെയ്തിരുന്നു. ഭരണ അട്ടിമറിക്ക് ശേഷം മ്യാന്‍മറില്‍ 2,200 ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 15,000 ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

രാജ്യത്തെ തടവുകാര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് രാഷ്ട്രീയ തടവുകാര്‍ക്കായുള്ള അസിസ്റ്റന്‍സ് അസോസിയേഷന്‍ പറയുന്നു. നേരത്തെ, അനധികൃതമായി ലൈസന്‍സില്ലാത്ത വോക്കി-ടോക്കികള്‍ ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്യുക, കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നിവയുള്‍പ്പെടെ ആറ് കുറ്റങ്ങള്‍ക്ക് ഇതേ കോടതി സൂകിയെ മൊത്തം 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

'അങ്ങനെ എല്ലാം ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റുമോ?'; പാലക്കാട് കൊലപാതകത്തില്‍ കെ സുധാകരന്‍'അങ്ങനെ എല്ലാം ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റുമോ?'; പാലക്കാട് കൊലപാതകത്തില്‍ കെ സുധാകരന്‍

കോടതി നടപടികള്‍ക്ക് സാക്ഷിയാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവാദമില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂകിയുടെ അഭിഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊളോണിയല്‍ കാലത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും 2020 ലെ തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഉള്‍പ്പെടെ ഒമ്പത് കുറ്റങ്ങള്‍ കൂടി സൂകി നേരിടുന്നു.

Recommended Video

cmsvideo
ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

English summary
Myanmar: Aung San Suu Kyi sentenced to six more years in prison in corruption case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X