പ്രതിപക്ഷത്തിന് നേരെ മ്യാന്മര്‍ സൈന്യത്തിന്റെ വ്യോമാക്രമണം: നൂറോളം പേര്‍ കൊല്ലപ്പെട്ടു
നയ്പിഡോ: ഭരണവര്‍ഗമായ സൈന്യത്തിന് നേതൃത്വം നല്‍കുന്ന മ്യാന്മര്‍ ജനതയുടെ വ്യോമാക്രമണം നൂറോളം പേര്‍ കൊല്ലപ്പെട്ടു. മ്യാന്മര്‍ ഭരണകൂടം സാധാരണക്കാര്‍ക്കെതിരെ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളുടെ നിരയില്‍ സ്ഥാനം പിടിക്കുന്നതാണ് ഈ സംഭവം. ഒരു ഗ്രാമത്തിലാണ് ഇവര്‍ വ്യോമാക്രമണം നടത്തിയത്. കുട്ടികളും റിപ്പോര്‍ട്ടര്‍മാരും അടക്കമാണ് കൊല്ലപ്പെട്ടത്.
സഗായിംഗ് മേഖലയിലെ പസിഗി ഗ്രാമത്തില്‍ പ്രതിപക്ഷത്തിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നിടത്ത് ഒത്തുച്ചേര്‍ന്ന ആള്‍ക്കൂട്ടത്തിന് നേരെയാണ് മ്യാന്മര്‍ ജന്‍ത ആക്രമണം അഴിച്ചുവിട്ടത്. പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു.ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇവിടെയെത്തിയ 150ഓളം വരുന്ന ആള്‍ക്കൂട്ടത്തിന് നേരെ ഇവര്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇരുപതിനും മുപ്പതിനും ഇടയില്‍ വരും കുട്ടികളുടെ മരണസംഖ്യം. സര്‍ക്കാര്‍ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെ നേതാക്കളും കൊല്ലപ്പെട്ടവരില്‍ വരും. നിരവധി പ്രതിപക്ഷ സംഘടനകളുടെ നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് പ്രാദേശികമായി സര്‍ക്കാരിനെതിരെ പോരാടാന്‍ സായുധ സംഘം രൂപീകരിച്ചത്. എന്നാല്‍ ഇവരെയെല്ലാം അടിച്ചമര്‍ത്തുന്ന സമീപനമാണ് സൈന്യവും മ്യാന്മര്‍ സര്‍ക്കാരും സ്വീകരിക്കുന്നത്.
അതേസമയം ആക്രമണം കഴിഞ്ഞ് അരമണിക്കൂറിന് ശേഷം ഒരു ഹെലികോപ്ടര്‍ ഇവിടേക്ക് വന്നു, ഇത് നിര്‍ത്താതെ ആളുകള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. ആക്രണം മ്യാന്മര്‍ ജനത സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആ സ്ഥലത്ത് ആക്രമണം നടത്തിയത് ഞങ്ങളാണ് പീപ്പിള്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പരിപാടിയായിരുന്നു അവിടെ നടന്നത്. അവര്‍ക്കെതിരെയാണ് ആക്രമണം നടന്നതെന്ന് സൈനിക സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
നാഷണല്‍ യൂനിറ്റി സര്‍ക്കാരിന്റെ സായുധ വിഭാഗമാണ് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ്. ഇവരാണ് രാജ്യത്തെ യഥാര്‍ത്ഥ സര്‍ക്കാരെന്നാണ് അവകാശപ്പെടുന്നത്. സൈന്യത്തെ പൂര്‍ണമായും എതിര്‍ക്കുന്നവരാണ് ഇവര്‍. കൊല്ലപ്പെട്ടതില്‍ കുറച്ച് പേര്‍ അട്ടിമറിയെ എതിര്‍ക്കുന്നവരാണ്. ബാക്കിയുള്ളവര്‍ സാധാരണക്കാരുമാണെന്ന് സൈനിക വക്താവ് പറഞ്ഞു. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് ഇവിടെയാകെ കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നു. അതാണ് കുറച്ച് മരണം വര്‍ധിക്കാന്‍ കാരണമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
അതേസമയം യുഎന്‍ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. മ്യാന്മര്‍ ജനതയ്‌ക്കെതിരെയുള്ള അക്രമങ്ങള്‍ സൈന്യം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേലും ആക്രമണത്തിനെതിരെ രംഗത്തെത്തി. മനുഷ്യ ജീവന് ഒട്ടും വില്‍ കല്‍പ്പിക്കുന്നില്ല മ്യാന്മര്‍ സൈന്യമെന്ന് പട്ടേല്‍ പറഞ്ഞു. പ്രതിപക്ഷം ഇതിന്റെ തീവ്രവാദ ആക്രമണമെന്നാണ് വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications