അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!
ലണ്ടന്‍: അറ്റ്ലാന്റിക് മഹാസമുദ്രമെന്നത് എല്ലാവരും കേട്ടിട്ടുണ്ടാവും. പക്ഷേ നിങ്ങള്‍ അതിന്റെ ആഴമറിഞ്ഞിട്ടുണ്ടോ? അസാധ്യമായിരിക്കും അല്ലേ. എന്നാല്‍ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധര്‍. സമുദ്രത്തിന്റെ അടിത്തട്ടില്‍ തുടരെയുള്ള ദ്വാരങ്ങളാണ് ശാസ്ത്രജ്ഞര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. എന്താണ് ഈ ദ്വാരങ്ങള്‍ രൂപപ്പെടാന്‍ കാരണമെന്ന് ആര്‍ക്കുമറിയില്ല.
2540 അടി ആഴത്തിലാണ് ഈ ദ്വാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്കെല്ലാം വേണ്ടത് ഉത്തരങ്ങളാണ്. അത് തല്‍ക്കാലത്തേക്ക് ലഭ്യമാകില്ലെന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദ്വാരം അഗ്നിപര്‍വതത്തില്‍ നിന്ന് വരുന്ന ലാവയ്ക്ക് സമാനമായ ഒരു തിളങ്ങുന്ന രൂപത്തെയും ഒപ്പം പുറത്തേക്ക് കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പലപ്പോഴായി പരീക്ഷണങ്ങള്‍ക്കായി ആശ്രയിച്ചതാണ് അറ്റ്ലാന്റിക് മഹാസമുദ്രത്തെ. പക്ഷേ പലപ്പോഴും പല രഹസ്യങ്ങള്‍ക്കും ഉത്തരം കിട്ടാറില്ല. ജീവന്റെ പല രഹസ്യങ്ങള്‍ക്കും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. അത് മാത്രമല്ല ഒരു പര്യവേഷണം നടത്താന്‍ പറ്റിയ സാഹചര്യമല്ല അറ്റ്ലാന്റിക്കിലുള്ളത്. അത്രയേറെ പ്രതികൂല സാഹചര്യങ്ങളാണ് ഇതിലുള്ളത്. ഏതൊരാള്‍ക്കും കണ്ടെത്താന്‍ സാധിക്കാത്ത രഹസ്യങ്ങളാണ് അറ്റ്ലാന്റിക് ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. അതാണ് അറ്റ്ലാന്റിക്കിനെ കുറിച്ചുള്ള പുതിയ രഹസ്യത്തെ വൈറലാക്കാന്‍ കാരണം.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ദ്വാരങ്ങള്‍ മനുഷ്യനിര്‍മിതം പോലെയുണ്ട്. ഏറ്റവും അടിത്തട്ടിലാണ് ഇത് ദൃശ്യമായിരിക്കുന്നത്. ഇതിനടുത്തുള്ള അവശിഷ്ടങ്ങളുടെ വലിയൊരു കൂട്ടത്തില്‍ നിന്ന് ഇവിടം പര്യവേഷണം നടത്തിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മറൈന്‍ റിസര്‍ച്ചേഴ്സ് ഈ വര്‍ഷം നടത്തിയ പര്യവേഷണത്തില്‍ ഈ ദ്വാരത്തെ കുറിച്ച് കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിജയകരമായിരുന്നില്ല. അതുകൊണ്ട് എന്താണ് ഈ ദ്വാരമെന്നും, അതിന് മുകളിലായി ലാവ പോലെ തിളങ്ങുന്നത് എന്താണെന്നും ശാസ്ത്രജ്ഞര്‍ക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യമാണ്.

ഇതേ പര്യവേഷണ സംഘം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള വിദഗ്ധരെ ഈ വിഷയത്തില്‍ അഭിപ്രായത്തിനായും ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചിട്ടുണ്ട്. എന്താണ് ഈ ദ്വാരങ്ങള്‍ക്ക് കാരണമെന്നതില്‍ പല അഭിപ്രായങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അന്യഗ്രഹജീവികളാണെന്നും, അതല്ല ഞണ്ടിന്റെ വാസ സ്ഥലമാണെന്നും, ഗ്യാസ് സമുദ്രോപരിതലത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്നതാണെന്നും വരെ അഭിപ്രായങ്ങളിലുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് കണ്ടെത്തേണ്ടത് ഇപ്പോള്‍ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്.

അറ്റ്ലാന്റിക്കിലെ സമുദ്ര പര്യവേഷണം ആദ്യമായിട്ടല്ല നടക്കുന്നത്. ഇത്തരം അജ്ഞാതമായ ദ്വാരങ്ങള്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്. 2004ല്‍ ഇത്തരമൊരു പര്യവേഷണം 6831 അടി താഴെയായി നടത്തിയിരുന്നു. നോര്‍ത്തേണ്‍ മിഡ്-അറ്റ്ലാന്റിക് റിഡ്ജിലായിരുന്നു ഇത്. അന്ന് ഇത്തരം ദ്വാരങ്ങള്‍ ധാരാളമായി കണ്ടെത്തിയിരുന്നു. അതേസമയം ഇപ്പോഴും സമുദ്രങ്ങളെയും അതിന്റെ രഹസ്യങ്ങളെയും കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ ദ്വാരങ്ങളിലാണ് സമുദ്രത്തിന്റെ അടിസ്ഥാന വിഷയമായ മധ്യ സമുദ്ര ആവാസ വ്യവസ്ഥയുള്ളതെന്നാണ് വിലയിരുത്തല്‍.

ഈ മേഖലയെ ലെബന്സ്പറന് എന്നാണ് ശാസ്ത്രസംഘം വിളിച്ചിരുന്നത്. ജീവന്റെ സാന്നിധ്യം അഥവാ ശേഷിപ്പുകളെന്നെല്ലാം അര്‍ത്ഥമാക്കുന്ന വാക്കാണിത്. ജര്‍മന്‍ ഭാഷയിലാണ് ഈ പേരുള്ളത്. അതുകൊണ്ട് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഈ ദ്വാരം എങ്ങനെ ഉണ്ടായി എന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. സമുദ്രത്തോളം അജ്ഞാതമാണ് ഈ ദ്വാരങ്ങളെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതലായി സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ പഠിക്കാനുണ്ടെന്നും ഇവര്‍ പറയുന്നു. അത് നമ്മുടെയെല്ലാം ജീവന് ആധാരമായ കാര്യമാണ്. മറീന്‍ സയന്‍സിനെ വേറൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications