Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകാവസാനമോ,അന്യഗ്രഹജീവിയോ; ഓസ്‌ട്രേലിയന്‍ ആകാശത്തെ പിങ്ക് നിറത്തിന് കാരണം? ഒടുവില്‍ ഉത്തരം ഇതാ..

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലെ മില്‍ഡുറ എന്ന പട്ടം ഉറക്കത്തിലേക്ക് കടക്കുമ്പോഴായിരുന്നു ആ വിചിത്രമായ കാഴ്ച...ആകാശം പിങ്ക് നിറത്തില്‍ കുളിച്ച് നില്‍ക്കുന്നു.ആകാശത്ത് ദൃശ്യമായ ആ നിഗൂഢമായ പിങ്ക് തിളക്കം എന്താണെന്നറിയാതെ പ്രദേശവാസികള്‍ ആശങ്കയിലായി.

അന്യഗ്രഹ ജീവിയാണോ എന്നാണ് അവര്‍ കരുതിയത്..പട്ടണം അന്യഗ്രഹ ജീവികള്‍ പിടിയിലാക്കുമെന്ന അവര്‍ ഭയപ്പെട്ടു..എന്നാല്‍ ഇതൊന്നും അല്ലായിരുന്നു കാരണം...അവസാനം പിങ്ക് നിറത്തിന്റെ ഉറവിടം കണ്ടെത്തി.

pink color

ഈ പിങ്ക് നിറം വന്നത് പ്രദേശത്തെ ഒരു കഞ്ചാവ് ഫാമില്‍ നിന്നുമാണ്. മെഡിസിനല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി കഞ്ചാവ് വളര്‍ത്തുന്ന ഫാമില്‍ നിന്നുമാണ് ഈ നിറം വന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കാന്‍ ഗ്രൂപ്പ് അതിന്റെ മെഡിസിനല്‍ കഞ്ചാവ് സ്ഥാപനത്തില്‍ നിന്നാണ് ഈ നിറം വന്നത് എന്നും മറ്റ് പ്രധാന ലൈറ്റുകളെല്ലാം ഓഫാക്കിയപ്പോള്‍ പിങ്ക് നിറം വന്നതാണ് എന്നും വ്യക്തമാക്കി.

കഞ്ചാവിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാറുണ്ട് എന്നാണ് പിങ്ക് നിറമുള്ള വെളിച്ചത്തെ കുറിച്ച് വിശദീകരിക്കവെ കാന്‍ ഗ്രൂപ്പിന്റെ സീനിയര്‍ കമ്മ്യൂണിക്കേറ്റ് മാനേജര്‍ റൈസ് കോഹെന്‍ വിശദീകരിച്ചത്. സാധാരണയായി സൂര്യനസ്തമിച്ച ശേഷമാണ് ഇത്തരം ലൈറ്റുകള്‍ ഇടാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം നേരത്തെ തന്നെ ലൈറ്റിട്ടു. അതുകൊണ്ടാണ് അങ്ങനെ ഒരു നിറം വന്നത് എന്നും കമ്പനി വിശദീകരിച്ചു.

തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍

2016 മുതല്‍ തന്നെ ഓസ്‌ട്രേലിയയില്‍ മെഡിസിനല്‍ കഞ്ചാവിന് അനുമതിയുണ്ട്. പലവിധ അസുഖങ്ങള്‍ക്കും കഞ്ചാവ് അടങ്ങിയ മരുന്നുകള്‍ നല്‍കാറുമുണ്ട്. എന്നാല്‍, കഞ്ചാവ് വളര്‍ത്തുന്ന ഫാമുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാറാണ് പതിവ്. ഈ പിങ്ക് നിറം വന്നിരിക്കുന്ന ഫാമും കൃത്യമായി എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമല്ല. ഇനിയും അത് രഹസ്യമായി തന്നെ ഇരിക്കും എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+