ജ്യോതിഷം തോറ്റുപോകുന്ന വാന ജ്യോതിഷം; തുര്‍ക്കിയിലെ പ്രവചനം സത്യമായത് ഇങ്ങനെ
മൂന്ന് ദിവസം മുമ്പ് ഡച്ച് ജ്യോതിഷിയായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് എന്ന ജ്യോതിഷി തുര്‍ക്കിയിലെ ഭൂകമ്പത്തെ കുറിച്ച് പ്രവചിച്ചിരുന്നു. കൃത്യമായി എവിടെയാണ് ഭൂകമ്പമുണ്ടാവുകയെന്ന് ഫ്രാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പം മുന്‍കൂട്ടി പ്രവചിച്ച പ്രമുഖ ഡച്ച് ശാസ്ത്രജ്ഞന്റേത് യഥാര്‍ത്ഥ ശാസ്ത്രമല്ലെന്ന് കണ്ടെത്തില്‍. അതിന് പുതിയൊരു വിളിപ്പേരും ലഭിച്ചിരിക്കുകയാണ്. വാന ജ്യോതിഷമെന്നാണ് ഇതിനെ വിളിക്കുന്നത്. അതേസമയം ശാസ്ത്രജ്ഞര്‍ ഇത് എങ്ങനെ ശരിയായി വന്നു എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ്. ഇതിന് ഡച്ച് ജ്യോതിഷി തന്നെ വിശദീകരണവും നല്‍കുന്നുണ്ട്.
അതേസമയം ശാസ്ത്രജ്ഞര്‍ ഒന്നടങ്കം ഈ രീതിയെ തള്ളിക്കളയുകയാണ്. ഒരിക്കലും സാധ്യമല്ലാത്ത കാര്യമെന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പലരും ഇതിനെ പുതിയൊരു ശാഖയായി കാണുന്നുണ്ട്. നിരവധി പേരാണ് ഇയാളെ ജ്യോതിഷിയായി കാണുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഡച്ച് ജ്യോതിഷിയുടെ പ്രവചനം
മൂന്ന് ദിവസം മുമ്പ് ഡച്ച് ജ്യോതിഷിയായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് എന്ന ജ്യോതിഷി തുര്‍ക്കിയിലെ ഭൂകമ്പത്തെ കുറിച്ച് പ്രവചിച്ചിരുന്നു. കൃത്യമായി എവിടെയാണ് ഭൂകമ്പമുണ്ടാവുകയെന്ന് ഫ്രാങ്ക് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ശരിയായതോടെ ഇയാള്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇങ്ങനൊരു പ്രവചനം മുന്നറിയിപ്പായിട്ടാണ് നല്‍കിയതെന്ന് ഫ്രാങ്ക് പറയുന്നു. നക്ഷത്ര ഗണങ്ങളും, പ്രപഞ്ചത്തിലെ മാറ്റങ്ങളും മുന്നില്‍ കണ്ടാണ് പ്രവചനം നടത്തുന്നത്. അതാണ് ശരിയായി വരാന്‍ കാരണമെന്ന് ഫ്രാങ്ക് പറയുന്നു.

ഭൂകമ്പങ്ങളെ നിരീക്ഷിക്കുന്നു
ആകാശത്ത് സംബന്ധമായ കാര്യങ്ങളും ഭൂമിയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ പൊരുത്തപ്പെട്ട് പോകുന്നതും, അത് ഭൂകമ്പത്തിലേക്ക് നയിക്കുന്നതുമാണ് ഫ്രാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. എന്നാല്‍ ബഹിരാകാശവുമായി ഭൂകമ്പത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. അതുകൊണ്ട് ഇതിനെ ഒരു ശാസ്ത്ര ശാഖയായി അംഗീകരിച്ചിട്ടില്ല. അതായത് സൗരയൂഥത്തിലെ പ്രത്യേക മാറ്റങ്ങള്‍ വലിയ ഭൂകമ്പങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വാന ജ്യോതിഷിയായ ഫ്രാങ്ക് പറയുന്നു. അദ്ദേഹത്തിന്റെ ടീമും ഇതേ അഭിപ്രായമുള്ളവരാണ്.

ഒരു ഭൂകമ്പത്തില്‍ നില്‍ക്കില്ല
സെന്‍ട്രല്‍ തുര്‍ക്കിയില്‍ അതിശക്തമായ തരംഗങ്ങള്‍ പലതവണ ഉണ്ടാവുമെന്നാണ് ഫ്രാങ്കിന്റെ മുന്നറിയിപ്പ്. സമീപ പ്രദേശങ്ങളും സേഫല്ലെന്ന് ഇയാള്‍ പ്രവചിക്കുന്നു. കുറച്ച് നേരത്തേക്ക് ഈ പ്രകമ്പനങ്ങള്‍ തുടരുമെന്നാണ് പ്രവചനം. ഇതും സത്യമായി വന്നിരിക്കുകയാണ്. പലതവണ പ്രകമ്പനങ്ങള്‍ ആദ്യത്തെ ഭൂചലനത്തിന് ശേഷം ഉണ്ടായിരുന്നു. ഇന്നും അത്തരത്തിലുള്ള പ്രകമ്പനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം അതിശക്തമായതാണ്. അതുകൊണ്ട് ഈ പ്രവചനങ്ങള്‍ പുതിയ ജ്യോതിഷ ശാഖയായി മാറിയിരിക്കുകയാണ്.

ശാസ്ത്രജ്ഞര്‍ക്ക് താല്‍പര്യമില്ല
ഈ പ്രവചനങ്ങളെ എല്ലാം ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു. ഈ തിയറി എവിടെയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. പ്രമുഖ ജിയോളജിസ്റ്റായ ബ്രയാന്‍ ഗെയിന്‍സ്ലര്‍ പ്രവചനത്തിനെതിരെ രംഗത്തെത്തി. യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ഈ തിയറികള്‍. ഗ്രഹനില ഒരിക്കലും ഭൂകമ്പങ്ങളെ ബാധിക്കില്ല. അതുകൊണ്ട് ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ബ്രയാന്‍ പറഞ്ഞു. മറ്റൊരു ഭൗമ ശാസ്ത്രജ്ഞനായ റോജര്‍ മുസ്സനും ഇതിനെതിരെ രംഗത്ത് വന്നു. 35 വര്‍ഷമായി അദ്ദേഹം ഭൂകമ്പങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കില്‍, പിന്നീട് എന്ന വാക്കാണ് ഫ്രാങ്ക് ഉപയോഗിച്ചത്. അത് ഭൂകമ്പത്തെ പ്രവചിക്കല്‍ അല്ലെന്ന് റോജര്‍ പറയുന്നു.

ഭൂകമ്പം അപ്രതീക്ഷിതം
നിലവില്‍ ഭൂകമ്പത്തിന്റെ പാറ്റേണ്‍ മാത്രമാണ് ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഭൂമിയുടെ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍, മാഗ്മയുടെ ഒഴുക്ക്. ഭൂമിയുടെ അകക്കാമ്പിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഭൂകമ്പത്തിലേക്ക് നയിക്കാം. പക്ഷേ ഇതൊന്നും കൃത്യമായ പ്രവചനത്തിന് സഹായിക്കുന്നില്ല. കാരണം തീര്‍ത്തും അപ്രതീക്ഷിതമാണ് ഭൂമിയുടെ പ്രവര്‍ത്തനവും, തുടര്‍ന്നുണ്ടാകുന്ന ഭൂകമ്പങ്ങളും. പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഡാറ്റകള്‍ അപൂര്‍ണമാണ്. അതിസങ്കീര്‍ണവുമാണ് ഭൂമിയുടെ ഓരോ പ്രവര്‍ത്തനവും.












Click it and Unblock the Notifications