Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിന് സംഭവിക്കാന്‍ പോകുന്നത്... ബാബ വംഗയുടെ പ്രവചനത്തിലേക്ക് ഇനിയുള്ളത് ഇത്രയും വര്‍ഷം!!

ലോകത്തെ പ്രവചനങ്ങള്‍ കൊണ്ട് അമ്പരപ്പിച്ച അന്ധയായ ആത്മജ്ഞാനിയാണ് ബാബാ വംഗ. ഒരിക്കല്‍ കൂടി അവരുടെ പ്രവചനങ്ങള്‍ വൈറലായിരിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ യൂറോപ്പിനും ഇന്ത്യക്കും അടക്കം സംഭവിക്കുന്ന കാര്യങ്ങളാണ് ഇവരുടെ പ്രവചനങ്ങളിലുള്ളത്. 2022നെ കുറിച്ച് അവര്‍ നടത്തിയ പ്രവചനങ്ങളില്‍ ഇതുവരെ രണ്ടെണ്ണം സത്യമായി കഴിഞ്ഞു.

ഇനിയുള്ളതില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇപ്പോള്‍ പല രാജ്യങ്ങളിലായി കാണുന്ന വരള്‍ച്ചയും കടുത്ത ഉഷ്ണവുമെല്ലാം ബാബയുടെ പ്രവചനങ്ങളിലുണ്ടായിരുന്നു. അതേസമയം പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

1

ഭാവി പറയുന്നവരില്‍ വിശ്വാസമുണ്ടെങ്കില്‍ ബാബ വംഗ കാര്യങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കണം. ബള്‍ഗേറിയന്‍ മിസ്റ്റിക്കാണ് ബംബ. 25 വര്‍ഷം മുമ്പാണ് ഇവര്‍ മരിച്ചത്. എന്നാല്‍ എത്ര കാലം ഭൂമി ഉണ്ടാവുമോ, അത്രയും കാലത്തേക്കുള്ള പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. 1970കളിലും 1980കളിലുമായിട്ടാണ് ഈ പ്രവചനങ്ങളില്‍ നല്ലൊരു ഭാഗവും വന്നിരിക്കുന്നത്. ഇവര്‍ക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടായിരുന്നതായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഭാവിയെ മുന്‍കൂട്ടി പ്രവചിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരുന്നു.

2

ഈ കഴിവുകള്‍ കൊണ്ട് വലിയൊരു ആരാധക സമൂഹത്തെയും ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നു. ഇന്ത്യയെ കുറിച്ചും ലോക രാഷ്ട്രങ്ങളെ കുറിച്ചുമെല്ലാം അവര്‍ പ്രവചനം നടത്തിയിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണവും, ബ്രെക്‌സിറ്റും അവര്‍ കൃത്യമായി പ്രവചിച്ചിരുന്നു. അത് മാത്രമല്ല അമേരിക്കയുടെ 44ാമത് പ്രസിഡന്റ് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായിരിക്കുമെന്നും പ്രവചിച്ചു. ഇതും കൃത്യമായി വന്നു. 2022ല്‍ ഏഷ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും വലിയ പ്രളയത്തെ നേരിടേണ്ടി വരുമെന്നും പ്രവചിച്ചിരുന്നു.

3

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വന്‍ നഗരങ്ങളില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജല ദൗര്‍ലഭ്യം നേരിടുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിനോടകം ബ്രിട്ടനിലെ പല മേഖലകളും കടുത്ത വരള്‍ച്ച നേരിടുകയാണ്. എന്നാല്‍ അദ്ഭുതപ്പെടുത്തുന്ന കുറച്ച് കാര്യങ്ങള്‍ അടുത്ത വര്‍ഷങ്ങളിലായി നടക്കുന്നുണ്ട്. അതിലൊന്ന് ഭൂമിയുടെ ഭ്രമണപഥം 2023ല്‍ മാറുമെന്നാണ്. ശുക്രനിലേക്ക് ബഹിരാകാശയാത്രികര്‍ 2028ല്‍ സഞ്ചരിക്കുമെന്നും പ്രവചനത്തിലുണ്ട്.

4

2046 മുതല്‍ ആളുകള്‍ നൂറ് വര്‍ഷം ജീവിച്ച് തുടങ്ങുമെന്ന് ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. അവയവ മാറ്റിവെക്കല്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാകുകയെന്നും ഇവര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ 50 വര്‍ഷത്തിന് അപ്പുറം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളും പ്രവചനത്തിലുണ്ട്. യൂറോപ്പ് ഇസ്ലാമിക ഭൂരിപക്ഷ മേഖലയായി മാറുമെന്നാണ് പ്രവചനം. 2040ലോ 2043ലോ അത് സാധ്യമാകുമെന്നാണ് പ്രവചനത്തിലുള്ളത്. അമേരിക്കയുടെ നീക്കങ്ങള്‍ എന്‍വയണ്‍മെന്റല്‍ ഡിസ്ട്രക്ടര്‍ എന്ന ആയുധത്തിന്റെ പിറവിക്ക് കാരണമാകുമെന്നാണ് മറ്റൊരു പ്രവചനം.

5

അതേസമയം ഈ പ്രവചനങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ കുറച്ച് ഓവറായി തോന്നാം. എല്ലാ പ്രവചനവും അവര്‍ നടത്തിയതല്ലെന്ന വാദവും ഒരുവശത്തുണ്ട്. എന്നാല്‍ സംഭവിക്കാനിരിക്കുന്നതാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരുമുണ്ട്. 2100ല്‍ രാത്രി മൊത്തത്തില്‍ അപ്രത്യക്ഷമാകുമെന്നാണ് ബാബ വംഗ നടത്തിയ പ്രവചനങ്ങളിലൊന്ന്. പകരം കൃത്രിമ സൂര്യപ്രകാശം ഭൂമിയുടെ മറ്റൊരു ഭാഗത്ത് നിന്ന് ഉദ്ഭവിക്കാന്‍ തുടങ്ങുമെന്നും ഇവര്‍ പറയുന്നു. അത് മാത്രമല്ല 5079ല്‍ ലോകാവസാനം ഉണ്ടാവുമെന്നും വംഗയുടെ പ്രവചനത്തില്‍ വരും. ഇത് വരെയുള്ള കാര്യങ്ങളാണ് ഇവര്‍ എഴുതി വെച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+