അര്‍ധരാത്രി മോദിയും യോഗിയും നടുറോഡില്‍!! പ്രത്യേക പരിശോധന... രാവിനെ പകലാക്കി വാരണാസി
ലഖ്‌നൗ: സ്വന്തം മണ്ഡലമായ വാരണാസിയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഉദ്യമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുന്നതിനാല്‍ ഉത്തര്‍ പ്രദേശിലെ പദ്ധതികള്‍ അതിവേഗമാണ് നീങ്ങുന്നത്. രണ്ടു മാസം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ഓരോ നീക്കവും പ്രതിപക്ഷം സംശയത്തോടെയാണ് നോക്കുന്നത്.
ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താനുള്ള നീക്കമാണ് മോദി നടത്തുന്നതെന്ന് എസ്പിയും കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം വാരണാസിയിലെത്തിയ നരേന്ദ്ര മോദി കാശിയിലെ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്തു. രാത്രി നഗരത്തില്‍ തങ്ങിയ മോദി പുലര്‍ച്ചെ തെരുവിലിറങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

വാരണാസിയില്‍ ഒട്ടേറെ വികസന പദ്ധതികളാണ് നടക്കുന്നത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കാശിയിലെ പ്രധാന പദ്ധതികള്‍ പരിശോധിച്ചുവെന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പുലര്‍ച്ചെ 12.52നാണ് മോദി ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. മോദിയും യോഗിയും നഗരത്തലൂടെ നടക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബിജെപി മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വാരണാസിയിലേക്ക് വിളിപ്പിച്ചിരുന്നു. മോദിയും മുഖ്യമന്ത്രിമാരും യോഗം ചേര്‍ന്നു. ആറ് മണിക്കൂര്‍ യോഗം നീണ്ടുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ പറഞ്ഞു. യോഗത്തിന് ശേഷമാണ് നഗരത്തിലെ വികസന പദ്ധതികള്‍ പരിശോധിക്കാന്‍ പുറപ്പെട്ടത്.

പുതിയ ഇന്ത്യയെ കുറിച്ചാണ് മോദി മുഖ്യമന്ത്രിമാരുമായി സംവദിക്കവെ പറഞ്ഞത്. ഭാവി ഇന്ത്യ എങ്ങനെയാകണമെന്ന് വ്യക്തമായ വീക്ഷണമുള്ള വ്യക്തിയാണ് മോദി എന്ന് ഹിമന്ദ് ബിശ്വ ശര്‍മ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് മോദി സ്വര്‍വ്ദ് മഹാമന്ദിര്‍ സന്ദര്‍ശിക്കും. ഇവിടെ സദ്ഗുരു സദഫല്‍ദിയോ വിഹാന്‍ഗം യോഗ് സന്‍സ്ഥാന്റെ 98ാം വാര്‍ഷിക സമ്മേളനം നടക്കുകയാണ്.

ഉത്തര്‍ പ്രദേശിന് പുറമെ, അസം, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ബിഹാര്‍, നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിമാരും മോദിയുമായുള്ള കോണ്‍ക്ലേവില്‍ ഇന്ന് പങ്കെടുക്കും. ഓരോ സംസ്ഥാനങ്ങളിലെയും ഭരണം സംബന്ധിച്ച് അവലോകനം ചെയ്യും. പുതിയ ഭരണരീതി എങ്ങനെയാകണമെന്ന് മോദി മുഖ്യമന്ത്രിമാരെ അറിയിക്കുകയും ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും നല്ല ഭരണം എങ്ങനെ കാഴ്ചവയ്ക്കാം എന്ന കാര്യത്തില്‍ അഭിപ്രായം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിമാരോട് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിമാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇക്കാര്യത്തിലാണ് പിന്നീട് ചര്‍ച്ചകള്‍ നടക്കുക. ശേഷം കാശി വിശ്വനാഥ ക്ഷേത്രം എല്ലാ മുഖ്യമന്ത്രിമാരും സന്ദര്‍ശിക്കും. ബുധനാഴ്ച എല്ലാ മുഖ്യമന്ത്രിമാരും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.
കത്രീന കൈഫിന്റെ രാജകീയ വിവാഹം; തിളങ്ങിയത് 6 സഹോദരിമാര്‍, ചിത്രങ്ങളുമായി നടി, വൈറല്‍

വാരണാസിയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് നവ്യാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. വാരണാസിയിലെത്തിയ അദ്ദേഹം ഗംഗയില്‍ കുളിച്ചാണ് ഉദ്ഘാടനത്തിന് വന്നത്. പദ്ധതിക്ക് 339 കോടി രൂപയാണ് സര്‍ക്കാര്‍ ചെലഴിച്ചത്. ആദ്യഘട്ട നിര്‍മാണങ്ങള്‍ക്കാണ് ഈ തുക. 800 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

വാരണാസിയെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി. കാശി വിശ്വനാഥ ക്ഷേത്രം. ഗംഗാ നദി എന്നിവയുമായി വാരണാസിയെ ബന്ധിപ്പിക്കുന്നു. ക്ഷേത്രത്തിലെത്തുന്നതിന് തിരക്കേറിയ തെരുവിലൂടെ നടന്നുവരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പുതിയ പദ്ധതിയോടെ വഴി എളുപ്പമായിരിക്കുകയാണ്. അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം.












Click it and Unblock the Notifications