• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിജെഫോര്‍ അതിവേഗത്തില്‍ ഭൂമിയിലേക്ക്.... 19800 മീറ്റര്‍ വേഗം...177 അടി നീളം, എന്തും സംഭവിക്കാം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും അപകടകാരിയായ ടിജെ ഫോര്‍ ഭൂമിയിലേക്ക്. ഇത് ഭൂമിയുമായി കൂട്ടിയിടിക്കുമോ എന്ന് തല്‍ക്കാലം ഉറപ്പിക്കാനാവില്ല. പക്ഷേ ബഹിരാകാശ ശാസ്ത്രജ്ഞനായ വെറോണിക്ക സ്ലീവ ഭൂമി വിടണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നാസ അടക്കമുള്ള സ്‌പേസ് ഏജന്‍സികള്‍ക്ക് പല വിവരങ്ങള്‍ ലഭിക്കുന്നതിലും കൃത്യതയില്ലെന്ന വിലയിരുത്തലിലാണ് പല ശാസ്ത്രജ്ഞരും.

അതേസമയം ടിജെ ഫോറിന്റെ സഞ്ചാരത്തെ വളരെ ഗൗരവത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്. ഗോഡ് ഓഫ് കെയോസിനെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നതില്‍ നാസയ്ക്ക് വന്ന പിഴവുകളാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിക്കും ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.

ഇന്ന് രാത്രി നിര്‍ണായകം

ഇന്ന് രാത്രി നിര്‍ണായകം

ടിജെ4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.15ന് ഇത് ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് ത്തെും. ഏകദേശം മണിക്കൂറില്‍ 19863 മീറ്റര്‍ വേഗത്തിലാണ് ഛിന്നഗ്രഹത്തിന്റെ വരവ്. ഇതിനെ ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് നാസ. വളരെ അപകടകാരിയുമാണിത്. ഭൂമിയുമായി ഇടിച്ചാല്‍ വലിയ സുനാമികളും കൊടുങ്കാറ്റിനും വരെ സാധ്യതയുണ്ട്. ഭൂമിയെ പിളര്‍ക്കാന്‍ ശേഷിയുള്ള ഛിന്നഗ്രഹമാണ് ടിജെ ഫോര്‍.

ഗുരുത്വാകര്‍ഷണ ഫലം

ഗുരുത്വാകര്‍ഷണ ഫലം

ടിജെ ഫോര്‍ ഛിന്നഗ്രഹം യഥാര്‍ത്ഥത്തില്‍ ഭൂമിയിലേക്ക് വരേണ്ടതല്ല. എന്നാല്‍ ഗുരുത്വാകര്‍ഷണ ഫലം കാരണം ഇത് ഭൂമിയുമായി കൂടുതല്‍ അടുത്ത് കൊണ്ട് കൊണ്ടിരിക്കുകയാണ്. അതേസമയം ഒരിക്കല്‍ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാവുമെന്ന സൂചനയും ശാസ്ത്ര ലോകം നല്‍കുന്നുണ്ട്. ഭൂമി തന്നെ പല കഷ്ണങ്ങളായി ചിതറാന്‍ സാധ്യതയും ഇവര്‍ ഉയര്‍ത്തി കാണിക്കുന്നു. എന്നാല്‍ ടിജെ ഫോര്‍ തല്‍ക്കാലം ഭൂമിയുമായി ഇടിക്കുമെന്ന് പറയാറായിട്ടില്ല. ശാസ്ത്ര ലോകം വളരെ ഗൗരവമായി ഇതിന്റെ സഞ്ചാര പഥത്തെ കുറിച്ച് നിരീക്ഷിക്കുന്നുണ്ട്.

ഇനിയും വരും

ഇനിയും വരും

ടിജെ ഫോര്‍ ഭൂമിയെ കടന്നുപോയാലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഇത് അടുത്ത വര്‍ഷം വളരെ വേഗത്തില്‍ തന്നെ തിരിച്ചെത്തും. അതും മാസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് വരവ്. 2020 ഫെബ്രുവരി 11ന് ഇത് വീണ്ടും ഭൂമിക്ക് ഭീഷണിയായി എത്തും. പിന്നീട് 2030 ഓഗസ്റ്റിലും 2031 ജനുവരിയിലുമാണ് ടിജെ ഫോര്‍ ഭൂമിയുമായി നേര്‍ക്കുനേര്‍ വരിക. 2017 ഒക്ടോബര്‍ 13നാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി ശാസ്ത്രലോകം കണ്ടെത്തിയത്.

ഭൂമി സുരക്ഷിതമല്ല

ഭൂമി സുരക്ഷിതമല്ല

ബഹിരാകാശത്ത് നിന്നുള്ള ഭീഷണികളില്‍ നിന്ന് ഭൂമി ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഡോ വെറോണിക്ക സ്ലീവ പറയുന്നു. പോളണ്ടിലെ വാര്‍സോയിലെ കോപ്പര്‍നിക്കസ് സയന്‍സ് സെന്റര്‍ പ്ലാനറ്റേറിയത്തിലെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനാണ് സ്ലീവ. സോളാര്‍ സ്‌റ്റോം, റോഗ് കാമ തുടങ്ങിയ ഭീഷണികളാണ് ഭൂമി നേരിടുന്നതെന്ന് സ്ലീവ പറയുന്നു. അതുകൊണ്ട് ഭൂമി ഒരിക്കലും സുരക്ഷിതമല്ല. എത്രയും പെട്ടെന്ന് ഈ ഗ്രഹത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്നും സ്ലീവ പറയുന്നു.

ചൊവ്വയിലേക്ക് പോകുക

ചൊവ്വയിലേക്ക് പോകുക

ഭൂമിയേക്കാള്‍ സുരക്ഷിതം ചൊവ്വയാണ്. അപകടം മുന്‍കൂട്ടി കണ്ട് അത് കുറയ്ക്കാനായി നല്ലൊരു ഭാഗം ചൊവ്വയിലേക്ക് പോകുന്നതാണ് നല്ലതെന്ന് സ്ലീവ പറയുന്നു. ഇത്രയധികം മനുഷ്യന്‍മാര്‍ ഒരു ഗ്രഹത്തില്‍ മാത്രം താമസിക്കുന്നത് മനുഷ്യവംശത്തിന് തന്നെ ഗുണകരമല്ലെന്ന് സ്ലീവ ചൂണ്ടിക്കാണിക്കുന്നു. സൗരയൂഥത്തിലെ മറ്റ് പല ഗുണങ്ങളും ഉപയോഗിക്കാന്‍ മനുഷ്യര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ മനുഷ്യവംശത്തിന് നിലനില്‍പ്പുള്ളൂ എന്നും, അല്ലെങ്കില്‍ ഭൂമിക്കൊപ്പം മനുഷ്യനും ഇല്ലാതാവുമെന്നും സ്ലീവ പറഞ്ഞു

എന്തുകൊണ്ട് ചൊവ്വ

എന്തുകൊണ്ട് ചൊവ്വ

ചൊവ്വയില്‍ മനുഷ്യവാസത്തിന് സാധ്യമായ സാഹചര്യമാണ് ഉള്ളത്. അതാണ് സ്ലീവ ചൂണ്ടിക്കാണിക്കുന്നത്. ജല കണങ്ങളും ഇവിടെയുണ്ട്. ചൊവ്വയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള അഗ്നിപര്‍വതങ്ങളെല്ലാം നിര്‍ജീവമാണ്. അതേസമയം ഇപ്പോഴത്തെ സാങ്കേതിക അനുസരിച്ച് ചൊവ്വയിലെ മനുഷ്യവാസം വളരെ ചെലവേറിയതാണെന്ന് സ്ലീവ ചൂണ്ടിക്കാട്ടി. കുടിയേറ്റം പരാജയപ്പെട്ടാല്‍ ഒരേ സമയം ജീവനാശവും, ധനനഷ്ടവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഛിന്ന ഗ്രഹങ്ങൾ ഭൂമിയുടെ നേർക്ക്... ഒക്ടോബർ 1 ന് അവയെല്ലാം എത്തും; എന്തുസംഭവിക്കും?മൂന്ന് ഛിന്ന ഗ്രഹങ്ങൾ ഭൂമിയുടെ നേർക്ക്... ഒക്ടോബർ 1 ന് അവയെല്ലാം എത്തും; എന്തുസംഭവിക്കും?

English summary
nasa estimates tj4 will approach earth today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X