പിറവിയുടെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം: നക്ഷത്ര കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ട് നാസ
വാഷിംഗ്ടണ്‍: പിറവിയുടെ രഹസ്യങ്ങള്‍ ഒളിപ്പിച്ച പില്ലേഴ്സ് ഓഫ് ക്രിയേഷനെ ക്യാമറയില്‍ പകര്‍ത്തി നാസ. ജെയിംസ് വെബ് ടെലിസ്കോപ്പിലാണ് പിറവിയുടെ തൂണുകള്‍ പതിഞ്ഞത്. ഇതിന്റെ ചിത്രം നാസ പുറത്തുവിട്ടു. അമ്പരപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഈ ചിത്രം. നക്ഷത്രാലംകൃതമാണ് പില്ലേഴ്സ് ഓഫ് ക്രിയേഷന്.
അതായത് പവിഴപ്പുറ്റിനെ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചത് പോലെയുണ്ട് ഇത് കാണാന്‍. മൂന്ന് തൂണുകള്‍ കൊണ്ടാണ് ഇവ കൂടിചേര്‍ന്നിരിക്കുന്നത്. നക്ഷത്രാന്തരങ്ങളുടെ പൊടി, വാതകം, എന്നിവയെല്ലാം ഇതിന്‍െ രൂപാന്തരത്തില് സഹായിച്ചിട്ടുണ്ട്.

ഇവ ഇന്‍ഫ്രാറെഡ് വെളിച്ചത്തില്‍ ഭാഗികമായി ദൃശ്യമാകും. ഇന്റര്‍സ്റ്റെല്ലാര്‍ സമൂഹത്തിലെ പൊടിയുടെ സാന്നിധ്യത്തെയാണ് ഈ ചിത്രം എടുത്ത് കാണിക്കുന്നത്. പിറവിയുടെ തൂണുകളെയാണ് ഇത് ചുറ്റി നില്‍ക്കുന്നത്.
ഭൂമിയില്‍ നിന്ന് 6500 പ്രകാശ വര്‍ഷം അകലെയുള്ള ഈഗിള്‍ നെബ്യുലയുടെ കുഞ്ഞന്‍ ഭാഗം മാത്രമാണ് തിളങ്ങുന്ന മഞ്ഞുകണങ്ങള്‍ കൊണ്ട് അലങ്കരിച്ച് പോലെ കാണുന്ന ക്രിയേഷന് ഓഫ് പില്ലേഴ്സ്. നാസയുടെ ഹബിള്‍ ആദ്യമായി പിറവിയുടെ തൂണുകളെ 2005ലാണ് പകര്‍ത്തിയത്. 2014ല്‍ ഒരിക്കല്‍ കൂടി ഹബിളിന്റെ ക്യാമറയില്‍ ഇവ പതിഞ്ഞിരുന്നു.
അതേസമയം എട്ട് വര്‍ഷം മുമ്പ് പകര്‍ത്തിയ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വ്യക്തത ഇത്തവണത്തെ ചിത്രങ്ങള്‍ക്കുണ്ട്. പുതിയതായി രൂപമെടുത്ത നക്ഷത്രങ്ങളാണ് ഇത്തവണത്തെ ചിത്രത്തിന്റെ പ്രത്യേകത.
വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ തൂണുകള്‍ക്കുള്ളില്‍ മതിയായ പിണ്ഡത്തിലുള്ള കെട്ടുകള്‍ രൂപമെടുക്കുകയും, ഇത് ഗുരുത്വബലം നഷ്ടപ്പെട്ട് സാവധാനത്തില്‍ ചൂട് പിടിച്ച്, കാലക്രമേണ നക്ഷത്രങ്ങളുടെ പിറവിയിലേക്ക് എത്തുന്നുവെന്നുമാണ് ശാസ്ത്രലോകം പറയുന്നത്.
ചില തൂണുകള്‍ക്ക് മുകളില്‍ ലാവാപടലമെന്നോണം കാണപ്പെടുന്ന നക്ഷത്രങ്ങളില്‍ പുറത്ത് വരുന്ന വാതക ധൂമപടലങ്ങളാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നക്ഷത്രങ്ങളില്‍ വാതകവും പൊടിപടലങ്ങളും ഇപ്പോഴും പുറന്തള്ളുന്നുണ്ട്. ഇത് പുതിയ നക്ഷത്രങ്ങളുടെ രൂപീകരണത്തിന് വഴിവെക്കുന്നുണ്ട്.
നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്
താരമ്യേന പ്രായം കുറഞ്ഞ കുറഞ്ഞ നക്ഷത്രങ്ങള്‍ സൂപ്പര്‍ സോണിക് ജെറ്റുകള്‍ പോലെയാണ് ചകുതിക്കുന്നത്. ഇവ ബോ ഷോക്കുകള്‍ക്ക് വഴഇവെക്കും. ഇത് ബോട്ടിന് വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന ഓളങ്ങളാണ് ഇതിലൂടെ ഉണ്ടാവുക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications