ഓറിയോണിന് പുതിയ നേട്ടം; അപ്പോളോ 13 പിന്നില്‍ നില്‍ക്കും, താണ്ടിയത് ഇത്രയും ദൂരം
വാഷിംഗ്ടണ്‍: നാസയുടെ ആര്‍ട്ടിമിസ് ബഹിരാകാശ വാഹനത്തിന് പുതിയ റെക്കോര്‍ഡ്. പത്താം ദിവസത്തിലേക്ക് എത്തുന്ന വേളയിലാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അപ്പോളോ പതിമൂന്നിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച ബഹിരാകാശ വാഹനമായി മാറിയിരിക്കുകയാണ് ഓറിയോണ്‍. ഇതിനോടകം 4,32192 കിലോമീറ്ററുകളാണ് ഓറിയോണ്‍ താണ്ടിയത്.
അതായത് മനുഷ്യര്‍ക്ക് വേണ്ടിയുണ്ടാക്കുന്ന ബഹിരാകാശ വാഹനം ഏറ്റവും കൂടുതല്‍ ദൂരം ബഹിരാകാശത്തും ചന്ദ്രനിലും താണ്ടിയതിന്റെ റെക്കോര്‍ഡാണ് ഓറിയോണ്‍ മറികടന്നത്. അപ്പോള്‍ പതിമൂന്നിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.

അപ്പോള്‍ 13 യുഎസ്സിന്റെ ഏഴാമത് ചന്ദ്ര ദൗത്യങ്ങളിലൊന്നായിരുന്നു. ബഹിരാകാശ യാത്രികരെയും കൊണ്ടായിരുന്നു അത് യാത്ര തിരിച്ചത്. എന്നാല്‍ ഇതിന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇറങ്ങുന്നതിന് മുമ്പ് ഈ പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളില്‍ ഉണ്ടായിരുന്ന ഓക്‌സിജന്‍ ടാങ്കിന് പ്രശ്‌നങ്ങള്‍ സംഭവിച്ചു. ഇതോടെ ഇവര്‍ മടങ്ങി വരികയായിരുന്നു.
Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
നാല് ലക്ഷത്തില്‍ അധികം കിലോമീറ്ററാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച ശേഷം ഈ വാഹനം യാത്ര ചെയ്തത്. എന്നാല്‍ നാസ ഇതിലുണ്ടായിരുന്ന ശാസ്ത്രജ്ഞരെ സുരക്ഷിതരമായി തിരിച്ചെത്തിക്കുകയും ചെയ്തു. ബഹിരാകാശ വാഹനത്തിന് കാര്യമായ കേടുപാടുകളുമുണ്ടായിരുന്നു.
നിലവില്‍ ഓറിയോണ്‍ അതിന്റെ ഒമ്പതാം ദിവസത്തിലാണ്. അടുത്ത ദിവസം പത്ത് തികയ്ക്കുന്നതോടെ പുതിയൊരു റെക്കോര്‍ഡും ഓറിയോണ്‍ സ്വന്തമാക്കും. മണിക്കൂറില്‍ 4200 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ബഹിരാകാശ വാഹനം ചന്ദ്രനെ വലംവെക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ഓറിയോണുള്ളത്.
25 ദിവസത്തെ മിഷനാണ് ഓറിയോണിന് മുന്നിലുള്ളത്. ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടും അയക്കുന്നതിന് മുമ്പുള്ള പരീക്ഷണ സഞ്ചാരമാണിത്. വരും വര്‍ഷങ്ങളില്‍ തന്നെ മനുഷ്യനെ നാസ വീണ്ടും ചന്ദ്രനിലേക്ക് അയക്കും. ഓറിയോണിന്റെ വിക്ഷേപണവും സഞ്ചാരവുമെല്ലാം വിജയകരമാണെന്ന വിലയിരുത്തലിലാണ് നാസ.
ചന്ദ്രന് വളരെ മുകളിലായിട്ടാണ് ഈ പുതിയ ഭ്രമണപഥമുള്ളത്. ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് 80467 കിലോമീറ്റര്‍ ഉയരത്തിലാണിത്. ഈ ഭ്രമണപഥം വളരെ വലുതാണ്. അതായത് ഒരു ഭ്രമണത്തിന്റെ പകുതി പൂര്‍ത്തിയാക്കാന്‍ ഓറിയോണിന് ആറ് ദിവസങ്ങള്‍ വേണ്ടി വരും. അതിന് ശേഷമാണ് ഗുരുത്വാകര്‍ഷണ ബലത്തിലൂടെ ഈ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഓറിയോണ്‍ തിരിച്ചിറങ്ങി ഭൂമിയിലേക്ക് മടങ്ങുമെന്നും നാസ അറിയിച്ചു.
ചന്ദ്രനിലേക്ക് മനുഷ്യരെ അടക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ഈ യാത്രയിലൂടെ നാസയ്ക്ക് ലഭ്യമാകും. അതോടെ കൂടുതല്‍ പേരെ ചന്ദ്രനിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications