കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സ് തിരഞ്ഞെടുപ്പ് ദിനം സംഭവിക്കാന്‍ പോകുന്നത്, നാസ പറയുന്നു, ഭയപ്പെടുത്തുന്ന ഛിന്നഗ്രഹം!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി വരുന്നു. എന്നാല്‍ ഇത്തവണ അത് അപകടകാരിയാണ്. നാസ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. യുഎസ് തിരഞ്ഞെടുപ്പ് ദിനത്തില്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുകയോ അതോ ഭൂമിയെ കടന്നുപോകുകയോ ചെയ്യും. 2018വിപി1 എന്നാണ് ഛിന്നഗ്രഹത്തിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയിലേക്ക് ഇത് വന്നുകൊണ്ടിരിക്കുകയാണെന്ന് നാസ പറയുന്നു. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് തന്നെ നാസ പറയുന്നു. 0.41 ശതമാനം മാത്രമാണ് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത.

1

ആറരയടി നീളമുള്ള ഛിന്നഗ്രഹമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 21 നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ രണ്ടിന് ഇത് ഭൂമിയെ കടന്നു പോകും. ഈ ദിവസം തന്നെയാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ഭൂമിക്ക് ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ നാസ ഇതിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയ്ക്ക് വലിപ്പം കുറവായത് കൊണ്ടാണ് നാസ ഉള്‍പ്പെടുത്താതിരുന്നത്.

സാധാരണ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയായി കാണുന്നത് വലുപ്പമേറുമ്പോഴാണ്. ഇതിന്റെ സഞ്ചാര ദിശ വരെ മാറാന്‍ സാധ്യതയുണ്ട്. ഇവ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നമ്മുടെ ഗ്രഹം തന്നെ ഇല്ലാതായി പോയും. റഷ്യയില്‍ മുമ്പ് ചെറിയൊരു ഭാഗം പതിച്ചപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. നേരത്തെ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മറ്റൊരു ഛിന്നഗ്രഹം കടന്നുപോയിരുന്നു. അതേസമയം ഭൂമിയുമായി എത്രയോ അകലെ കൂടിയാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക.

കാലിഫോര്‍ണിയയില്‍ 2018ലാണ് ഈ ഛിന്നഗ്രഹത്തെ നാസ ആദ്യമായി കണ്ടെത്തിയത്. നിരവധി നിരീക്ഷണങ്ങളിലൂടെ ഇത് ഭീഷണിയല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ മൂന്ന് തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ തീഗോളങ്ങള്‍ക്ക് സമാനമായി മാറാറുണ്ട്. ഇത് ഭൗമോപരിതലത്തില്‍ എത്തുമ്പോള്‍ തന്നെ ഉല്‍ക്കയ്ക്ക് സമാനമാവും. ചിലപ്പോള്‍ കത്തി നശിക്കാം. ഭൂരിഭാഗം ഛിന്നഗ്രഹവും ഭൂമിയുമായി ഇടിക്കാന്‍ സാധ്യതയില്ലാത്തതാണ്.

English summary
nasa says asteroid heading towards earth, may not cause harm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X